Get Updates
Get notified of breaking news, exclusive insights, and must-see stories!

വെളിയങ്കോട്ടെ പീഡന കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ സ്പീക്കറുടെ ഓഫീസില്‍ നിന്നും ഇടപെടലുണ്ടായതായി യൂത്ത് കോണ്‍ഗ്രസ്

മലപ്പുറം: വെളിയങ്കോട്ടെ പീഡന കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ സ്പീക്കറുടെ ഓഫീസില്‍ നിന്നും ഇടപെടലുണ്ടായതായി യൂത്ത് കോണ്‍ഗ്രസ് .രാഷ്ട്രീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കേീഡനത്തിലും, വെളിയങ്കോട്ടെ സി.പി.എം.നേതാവിന്റെ പീഢനത്തിലും കേസെടുക്കാന്‍ വൈകിയത്.തിയ്യേറ്റര്‍ പീഡന കേസ് പോലെ ഗൗരവമേറിയതാണ് വെളിയങ്കോട് പീഢന കേസില്‍ പൊലീസിന്റെ നടപടി.ഇത്തരത്തില്‍ ക്രിമിനലുകളെ സംരക്ഷിക്കുന്ന പൊലീസിന്റെ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്റ് മണ്ഡലം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പൊന്നാനി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുസ്തഫസെടുക്കാന്‍ വൈകിച്ച പൊന്നാനി പൊലീസിനെതിരെ സമരം ശക്തമാക്കുമെന്നും യൂത്ത് കോണ്‍ഗ്രസ്.പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി 2017-ല്‍ നല്‍കിയിട്ടും, സംഭവത്തില്‍ പ്രതിയായ സി.പി.എം. പ്രാദേശിക നേതാവിനെതിരെ കേസെടുക്കാന്‍ പൊലീസ് മടിച്ചത് സ്പീക്കറുടെ ഓഫീസില്‍ നിന്നുള്ള ഇടപെടല്‍ മൂലമാണെന്നാണ് ഇവരുടെ ആരോപണം. ക്രിമിനലുകളെ സംരക്ഷിക്കുന്ന പൊലീസ് സ്റ്റേഷനുകളായി നിയമസഭാ സ്പീക്കറുടെ മണ്ഡലത്തിലെ സ്റ്റേഷനുകള്‍ മാറിയിരിക്കയാണ്.രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണ് എടപ്പാളിലെ തിയ്യേറ്റര്‍ പ വടമുക്ക്, റിയാസ് പറഞ്ഞി, മുനീര്‍ മാറഞ്ചേരി ,പി.വി.ദര്‍വേശ് പൊന്നാനി എന്നിവര്‍ പങ്കെടുത്തു.

accuse

സിപിഎം നേതാവിനെതിരെയുള്ള ലൈംഗിക പീഡനക്കേസ്:

കെട്ടിച്ചമച്ചതെന്ന് പരാതിക്കാരിയുടെ മാതാവ്. പൊന്നാനിയിലെ സി പി എം നേതാക്കളിലൊരാളും തണ്ണിത്തുറ മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാനെതിരെ ഉയര്‍ന്നുവന്ന ലൈംഗിക ആരോപണം കെട്ടിച്ചമച്ചതെന്ന് പരാതിക്കാരിയുടെ മാതാവിന്റെ വിശദീകരണം. പരാതിയുടെ പിന്നില്‍ തന്റെ രണ്ടു സഹോദരിമാരാണെന്നും മകളെക്കൊണ്ട് അവര്‍ വ്യാജ പരാതി കൊടുപ്പിക്കുകയുമാണ് ഉണ്ടായതെന്ന് ഇവര്‍ പറയുന്നു.മകളിപ്പോള്‍ ഇവരുടെ അടുത്താണ് താമസിക്കുന്നത്.രാഷ്ട്രീയ വിരോധം തീര്‍ക്കാനാണ് മകളെക്കൊണ്ട് ലൈംഗിക പീഡന പരാതിക്കൊടുപ്പിച്ചത്. തന്റെ രണ്ടാം ഭര്‍ത്താവായ ഷാജഹാന്‍ സ്വന്തം മകളെപ്പോലെയാണ് അവരെ നോക്കിയതെന്നും ഒരിക്കല്‍ അടിച്ചതിന്റെ പേരില്‍ മകള്‍ സഹോദരിമാരുടെ അടുത്തേക്ക് പിണങ്ങിപ്പോവുകയാണ് ഇണ്ടായതെന്നും ഭാര്യ പറയുന്നു.

കഴിഞ്ഞ ഒക്ടോബറിലാണ് ഇയാള്‍ക്കെതിരെ പൊന്നാനി പോലിസില്‍ പരാതി നല്‍കിയത്.പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു പോലീസ്.ഇതിനിടെ എടപ്പാള്‍ പീഡനത്തില്‍ പോലീസിന് വീഴ്ച പറ്റുകയും നടപടി എടുക്കുകയും ചെയ്തതോടെയാണ് ഷാജഹാനെ നാല് ദിവസം മുമ്പ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തത്. ഇതോടെ മുഖം നഷ്ടപ്പെട്ട സി പി എം പ്രാദേശിക നേതൃത്വം അറസ്റ്റിലായ നേതാവിന്റെ ഭാര്യയുടെ വിശദീകരണ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. ഷാജഹാന്റെ ഭാര്യയുടെ ആദ്യ ഭര്‍ത്താവിലുള്ള പ്രായപൂര്‍ത്തിയാകാത്ത മകളെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.

ലൈംഗിക പീഡനമല്ല മാനസികമായ പീഡനമാണ് നടത്തിയതെന്നും മകളുടെ പ്രണയം തടഞ്ഞതിനുള്ള പ്രതികാരമായാണ് ലൈംഗിക പീഡനപരാതിയ്ക്കു പിന്നിലെന്നുമാണ് പോലീസും നല്‍കുന്ന സൂചന. സി പി എമ്മിന് വേണ്ടി വെളിയംകോട് ഭാഗങ്ങളില്‍ എസ്ഡി പി ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി കൂടിയാണ് ഈ ഷാജഹാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+