കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മിസ്റ്റർ സാംസ്‌കാരിക മന്ത്രി; ഇടയ്‌ക്കൊക്കെ നല്ല സിനിമകൾ കാണണം'; മന്ത്രി വാസവനെതിരെ പ്രതിഷേധം

Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രി വി എന്‍ വാസവന്‍ നിയമസഭയില്‍ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത്. അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോണ്‍ഗ്രസ്സ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിയെന്ന മന്ത്രിയുടെ പരാമര്‍ശമാണ് വിവാദത്തിലായിരിക്കുന്നത്. ഈ വാചകം പറഞ്ഞത് കേരളത്തിന്റെ സംസ്‌കാരിക വകുപ്പ് മന്ത്രിയാണ്. ഒരു മനുഷ്യന്റെ ശരീരമൊക്കെ ഇന്നത്തെ കാലത്തും ' തമാശയായി' വാസവനു തോന്നുന്നത് അദ്ദേഹം സി പി എം നേതാവായതു കൊണ്ട് മാത്രമാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

kerala

മിസ്റ്റര്‍ സാംസ്‌കാരിക മന്ത്രി, ഇടയ്‌ക്കൊക്കെ നല്ല സിനിമകള്‍ ഒക്കെ കാണണം. അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ വരെ നേടി നാടിന് അഭിമാനമായ ഒരു നടന്റെ ശരീരത്തിന്റെ വീതി അളക്കാതെ സ്വന്തം നിലവാരവും , സംസാരത്തിലെ പൊളിട്ടിക്കല്‍ കറക്ട്‌നസ്സിലായ്മയും , ബോഡി ഷെയിമിംഗ് കണ്ടന്റുമൊക്കെ സ്വയം അളന്ന് തിരുത്താന്‍ നോക്കണമെന്നും രാഹുല്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

പാര്‍ട്ടികള്‍ ക്ഷീണിച്ച കാര്യം പറഞ്ഞാല്‍ സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തില്‍നിന്ന് നിങ്ങള്‍ക്ക് ഭരണം കൈമാറുകയായിരുന്നു. ഇപ്പോ എവിടെയെത്തി. കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ച് ഇല്ലാതായി. ഹിമാചല്‍പ്രദേശില്‍ അധികാരം കിട്ടിയപ്പോള്‍ രണ്ടു ചേരിയായി. മുഖ്യമന്ത്രിയുടെ മുന്നില്‍ മുദ്രാവാക്യം വിളിക്കുകയാണ്. ഇതാണ് നിങ്ങളുടെ ഗതികേട്. കോണ്‍ഗ്രസിന്റെ സ്ഥിതി എടുത്താല്‍ ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലുപ്പത്തിലെത്തി എന്നായിരുന്നു മന്ത്രി വാസവന്‍ നിയമസഭയില്‍ പറഞ്ഞത്. വിവാദമായതിന് പിന്നാലെ നിയമസഭ രേഖകളില്‍ നിന്ന് പരാമര്‍ശം നീക്കിയിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്

' അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോണ്‍ഗ്രസ്സ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തി '
ഈ വാചകം പറഞ്ഞത് കേരളത്തിന്റെ സംസ്‌കാരിക വകുപ്പ് മന്ത്രിയാണ്. ഒരു മനുഷ്യന്റെ ശരീരമൊക്കെ ഇന്നത്തെ കാലത്തും ' തമാശയായി' വാസവനു തോന്നുന്നത് അദ്ദേഹം സി പി എം നേതാവായതു കൊണ്ട് മാത്രമാണ്. അല്ലെങ്കിലും സി പി എം നേതാക്കന്മാരുടെ ഭാഷ തന്നെ 'മണി വെപ്രാളമാണല്ലോ ' .

മിസ്റ്റര്‍ സാംസ്‌കാരിക മന്ത്രി, ഇടയ്‌ക്കൊക്കെ നല്ല സിനിമകള്‍ ഒക്കെ കാണണം. അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ വരെ നേടി നാടിന് അഭിമാനമായ ഒരു നടന്റെ ശരീരത്തിന്റെ വീതി അളക്കാതെ സ്വന്തം നിലവാരവും , സംസാരത്തിലെ പൊളിട്ടിക്കല്‍ കറക്ട്‌നസ്സിലായ്മയും , ബോഡി ഷെയിമിംഗ് കണ്ടന്റുമൊക്കെ സ്വയം അളന്ന് തിരുത്താന്‍ നോക്ക്.

ഒടുവില്‍ നടന്ന രണ്ട് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നില്‍ ജയിച്ച് മന്ത്രിസഭ രൂപീകരിച്ച കോണ്‍ഗ്രസ്സിനെ നന്നാക്കും മുന്‍പ്, ഹിമാചലില്‍ ആകെയുണ്ടായിരുന്ന കനല്‍ത്തരിക്ക് മുകളില്‍ ജനം വെള്ളം ഒഴിച്ച് കെടുത്തിയതിനെ പറ്റിയും , ഗുജറാത്തില്‍ ആകെ മത്സരിച്ച 9 സീറ്റില്‍ ഒന്‍പതിലും കെട്ടിവെച്ച കാശ് പോയതിനെ കുറിച്ചുമൊക്കെയൊന്ന് വേവലാതിപ്പെട് സാര്‍.

English summary
Youth Congress has criticized the controversial remarks made by Minister VN Vasavan in the Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X