Get Updates
Get notified of breaking news, exclusive insights, and must-see stories!

അര്‍ജുന്‍ അയങ്കി എങ്ങനെ പാര്‍ട്ടിയുമായി ബന്ധമില്ലാത്തവനായി? റഹീമിനോട് ചോദ്യങ്ങളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിനോട് ഏഴ് ചോദ്യങ്ങളുമായി യൂത്ത് കോണ്‍ഗ്രകസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത്. സ്വര്‍ണക്കടത്ത് സംഘവുമായി കണ്ണൂരിലെ അഴീക്കോട്ടെ മുന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അര്‍ജുന്‍ ആയങ്കിക്ക് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ചോദ്യങ്ങള്‍.

അര്‍ജുന്‍ ആയങ്കിയെ സംഘടന ഔദ്യോഗികമായി പുറത്താക്കിയെങ്കിലും പാര്‍ട്ടിയെ മറയാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ എന്നാണ് പൊതുവെ ഉയരുന്ന ആരോപണം. ഇതേ തുടര്‍ന്നാണ് രാഹുലിന്റെ ചോദ്യങ്ങള്‍. രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ.

സ്ത്രീധനത്തിനെതിരെ പ്രതിഷേധമുയർത്തി എസ്എഫ്ഐ- ചിത്രങ്ങൾ

 പ്രിയ സഖാവ് റഹീം,

പ്രിയ സഖാവ് റഹീം,

'പിറകിലുണ്ട് കത്തികള്‍, ചുവരിനുണ്ട് കാതുകള്‍ കരുതി വേണം നീങ്ങുവാന്‍ സഹജരെ സഖാക്കളെ. ഈ അടിക്കുറിപ്പോടുകൂടി റെഡ് വോളന്റിയര്‍ പരേഡ് നയിക്കുന്ന സഖാവ് അര്‍ജുന്‍ ആയങ്കിക്കാണ് സംഘടനയുമായി ബന്ധമില്ലായെന്ന് റഹീമടക്കമുള്ള നേതാക്കള്‍ ആണയിടുന്നത്.

ഒരേ ഗൗരവം കൊടുത്താല്‍ മതി

ഒരേ ഗൗരവം കൊടുത്താല്‍ മതി

ജോസഫൈന്‍ രാജി വെക്കണ്ട കാര്യമില്ലായെന്ന് പറഞ്ഞിട്ടും, അവര്‍ രാജി വെച്ചതിനാല്‍, റഹീമിന്റെ നിലപാടിനും വെള്ളത്തിലെ വരയ്ക്കുമൊക്കെ ഒരേ ഗൗരവം കൊടുത്താല്‍ മതി എന്ന് ചിലര്‍ പറയുന്നുണ്ടെങ്കിലും, അദ്ദേഹം ഡിവൈഎഫ്‌ഐ സെക്രട്ടറി തന്നെയാണ്. ആ റഹീമിനോട് ചില ചോദ്യങ്ങള്‍ ചോദിക്കുവാനുണ്ട്.

ഏഴ് ചോദ്യങ്ങള്‍

ഏഴ് ചോദ്യങ്ങള്‍

1) പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലാത്ത ഒരാളെ നിങ്ങള്‍ റെഡ് വോളന്റിയറാക്കുമോ?
2) വോളന്റിയര്‍ പരേഡിനെ നയിക്കുന്നത് സാധാരണ ഗതിയില്‍ പരിശീലനം നേടിയവരാണ്. അര്‍ജ്ജുന്‍ ആയങ്കി ഈ പരേഡിനെ നയിക്കുമ്പോള്‍ അയാള്‍ക്ക് പരിശീലനം നേടിയിട്ടുണ്ടാകും. ആ വ്യക്തിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെ?
3) സോഷ്യല്‍ മീഡിയയില്‍ താങ്കളെക്കാള്‍ സജീവമായി ഇടതുപക്ഷത്തിനു വേണ്ടി ഇടപെടല്‍ നടത്തുകയും, താങ്കളെക്കാള്‍ സ്വീകാര്യത ലഭിക്കുകയും ചെയ്യുമ്പോള്‍ അതിനെ പിന്തുണയ്ക്കുന്ന നിങ്ങളുടെ അണികള്‍ക്ക് എന്തു കൊണ്ട് രാഷ്ട്രീയ വിദ്യാഭ്യാസം നല്കിയില്ല?

ഇനിയെങ്കിലും നിര്‍ത്തണം

ഇനിയെങ്കിലും നിര്‍ത്തണം

4) അഴീക്കോടന്‍ സ്മാരക മന്ദിരത്തിലെ സ്ഥിര സന്ദര്‍ശകനായി നേതാക്കന്മാരുടെ ആത്മമിത്രമായിട്ടും എങ്ങനെ അര്‍ജ്ജുന്‍ പാര്‍ട്ടിയുമായി ബന്ധമില്ലാത്തവനായി?
5) സ്വര്‍ണ്ണക്കടത്തുകാരെ പിന്തുണയ്ക്കുന്നതും വാഴ്ത്തുന്നതും ഇനിയെങ്കിലും നിര്‍ത്തണമെന്നും, സഖാക്കള്‍ക്കിനിയും ബോധ്യമായില്ലായെന്നും നിങ്ങളുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക് എന്തു കൊണ്ട് പറയണ്ടി വന്നു?
6) കൊടി സുനി മുതല്‍ കുഞ്ഞനന്ദന്‍ വരെയുള്ളവര്‍ക്ക് വര്‍ത്തമാന കാലത്തും, വാടിയ്ക്കല്‍ രാമകൃഷ്ണനെ കൊന്ന വ്യക്തിക്ക് ഇന്നലെകളിലും സിപിഎമ്മില്‍ ലഭിച്ച സ്വീകാര്യതയല്ലേ ചെറുപ്പക്കാരെ ക്രിമിനലിസത്തിലേക്ക് ആകര്‍ഷിക്കുന്നത്?
7) പാര്‍ട്ടിയുമായി ബന്ധമില്ലാഞ്ഞിട്ടാണോ ഈ ക്രിമിനലുകള്‍ അഴീക്കോട് സുമേഷിനു വേണ്ടിയൊക്കെ പ്രചാരണത്തില്‍ സജീവമായി നിന്നത്?

അവരോട് പറയണം സഖാവെ

അവരോട് പറയണം സഖാവെ

ഇത്രയും പാര്‍ട്ടിയില്‍ സ്വാധീനമുള്ള ഒരു വ്യക്തിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലായെന്ന് പറയുമ്പോള്‍, നാളെ താങ്കള്‍ക്കും പാര്‍ട്ടിയുമായി ബന്ധമില്ലായെന്ന് അവര്‍ തിരിച്ച് പറയുമോ? 'നിങ്ങളാണ് ചെറുപ്പക്കാരെ കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത് ' എന്ന ഒരു പോസിറ്റീവ് പ്രചരണം കണ്ടിരുന്നു. 'ചിലതൊക്കെ ചെയ്യരുത്' എന്നു കൂടി ആര്‍ജ്ജവത്തോടെ അവരോട് പറയണം സഖാവെ, എങ്കിലെ നല്ല നേതാവാകു.

ബെഡ് റൂമില്‍ ഹോട്ട് ലുക്കുമായി പൂനം ബജ്വ; അടിപൊളി ഫോട്ടോഷൂട്ട് കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+