യൂത്ത് കോണ്‍ഗ്രസ് യുവജനറാലിയും പൊതുസമ്മേളനവും ഇന്ന്; ചെന്നിത്തല വടകരയിൽ

  • Posted By: sreejith kk
Subscribe to Oneindia Malayalam

വടകര : യൂത്ത് കോണ്‍ഗ്രസ് വടകര പാര്‍ലിമെന്റ്സമ്മേളനത്തിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന യുവജനറാലിയുംപൊതുസമ്മേളനവും ഇന്ന് നടക്കും. നാരായണ നഗരത്തിലെ സ്റ്റേഡിയത്തിന് സമീപത്ത്വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന റാലി വടകര കോട്ടപ്പറമ്പിലെ ഷുഹൈബ്നഗറില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ്
രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക, കൊടിമര, ഛായാ ചിത്രയാത്രകൾ സമ്മേളന നഗറിൽ എത്തിച്ചേർന്നു.

 youthcongressvadakara

ചേമഞ്ചേരി ക്വിറ്റ് ഇന്ത്യാ സ്മൃതി മണ്ഡപത്തിൽ നിന്ന് പാർലിമെന്റ് സെക്രട്ടറിമാരായ ശീതൾരാജ്, രജീഷ് വെങ്ങളത്ത്‌ കണ്ടിയും നയിച്ച കൊടിമര ജാഥയും, ധീര രക്തസാക്ഷി ശുഹൈബിന് വെട്ടേറ്റ ഇടയന്നൂരിൽ നിന്നും പാർലിമെന്റ് സെക്രട്ടറിമാരായ അനൂപ് വില്യാപ്പള്ളി, വി. പി ഷൈജിത്ത് എന്നിവർ നയിച്ച പതാക ജാഥയും, കീഴരിയൂർ സ്മൃതി മണ്ഡപത്തിൽ നിന്നും ശ്രീജേഷ് ഊരത്തും, ഫായിസ് ചെക്യാടും നയിച്ച ഛായ ചിത്ര യാത്രയും,കായക്കൊടിയിൽ നിന്നും റിജേഷ് നരിക്കാട്ടേരിയും. കെപി ബിജുവും, ചെറുവാഞ്ചേരിയിൽ നിന്നും രജനീഷും, ശ്യാംജിത്തും, പേരാമ്പ്രയിൽ നിന്നും കമനീഷ്‌ എടക്കുടിയും നയിച്ച ഛായാ ചിത്രയാത്രകളും പെരുവാട്ടം താഴ സംഗമിച് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കോട്ടപറമ്പിൽ എത്തിച്ചേർന്നു.പാർലിമെന്റ് പ്രസിഡന്റ് പി. കെ രാഗേഷിന്റെ നേതൃത്വത്തിൽ ജാഥകളെ സ്വീകരിച്ചു.സമ്മേളന നഗരിയിൽ പാർലിമെന്റ് പ്രസിഡന്റ് പി. കെ രാഗേഷ് പതാക ഉയർത്തി.

ചടങ്ങിൽ സുകുമാരൻ പുറന്തോടത്ത്, ബ്ലോക്ക് യൂത്ത്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌മാരായ നജ്മൽ. പിടികെ, ബവിത്ത് മലോൽ, ഷഫീഖ് വടക്കയിൽ, തേജസ് മുകുന്ദ്, രജീഷ് തൂണേരി.വിപി ദുൽഖിഫിൽ. പ്രമോദ് കോട്ടപ്പള്ളി,സഹീർ കാന്തിലോട്ട്, രജിത്ത് കോട്ടക്കടവ്, സുബിൻ മടപ്പള്ളി.,സുധീഷ് വള്ളിൽ, സുജിത്ത് ഒടിയിൽ തുടങ്ങിയവർ സംബന്ധിച്ചു...പടം; സമ്മേളന നഗരിയിൽ പാർലിമെന്റ് പ്രസിഡന്റ് പികെ രാഗേഷ് പതാക ഉയർത്തി

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
youth congress rali in vadakara. Ramesh chemmithala visits vadakara

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്