പഞ്ചായത്ത് ജീവനക്കാരിയെ തടഞ്ഞ് നിർത്തി ആക്രമിച്ചു: യുവാവ് കസ്റ്റഡിയിൽ

  • Posted By:
Subscribe to Oneindia Malayalam

ചെറുവത്തൂർ: വീട്ടിൽ നിന്നും 13 പവൻ സ്വർണാഭരണങ്ങൾ കളവ് പോയ സംഭവത്തിന്റെ പേരിൽ പഞ്ചായത്ത് ജീവനക്കാരിയെ അയൽക്കാരനായ യുവാവ് തടഞ്ഞ് നിർത്തി ഇഷ്ടിക കൊണ്ട് ആക്രമിച്ചു.ആക്രമണത്തിൽ കാലിനും ചെവിക്കും ഗുരുതരമായി പരിക്കേറ്റ വനിതാ ക്ലാർക്കിനെ പയ്യന്നൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമാണെമെങ്കിൽ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.

arrest

അജാനൂർ പഞ്ചായത്തിലെ വനിതാ ക്ലാർക്ക് ആയ എളമ്പച്ചി തെക്കുമ്പാട്ടെ കെ.എൻ മണി(41)നെയാണ് അക്രമണത്തിൽ ഇരയായത്.ആക്രമണത്തിൽ മണിയുടെ സമീപവാസിയായ അരുണിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. രണ്ട് മാസം മുമ്പ് മണിയുടെ വീട്ടിൽ നിന്നും 13 പവൻ ആഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ടിരുന്നു. കവർച്ച സംബന്ധിച്ച് അന്വേഷണം തുടരുന്നതിനിടയിലാണ് ആക്രമം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Youth got arrested for attacking panchayath labour woman

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്