Get Updates
Get notified of breaking news, exclusive insights, and must-see stories!

കാന്തപുരം മോദിക്കും പിണറായിക്കും സ്തുതി പാടുന്നു, സമുദായ മന്ത്രിയെ കൊണ്ടും യൂത്ത് ലീഗിന് രക്ഷയില്ല!

കാന്തപുരം എപി അബു ബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെയും മന്ത്രി കെടി ജലീലിനെതിരെയും യൂത്ത് ലീഗ്. കാന്തപുരം ഒരേസമയം പിണറായിക്കും സംഘപരിവാറിനും ഒത്താശ ചെയ്യുകയാണെന്ന് യൂത്ത് ലീഗിന്റെ വിമര്‍ശനം.

തിരുവനന്തപുരം : കാന്തപുരം എപി അബു ബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെയും മന്ത്രി കെടി ജലീലിനെതിരെയും യൂത്ത് ലീഗ്. കാന്തപുരം ഒരേസമയം പിണറായിക്കും സംഘപരിവാറിനും ഒത്താശ ചെയ്യുകയാണെന്ന് യൂത്ത് ലീഗിന്റെ വിമര്‍ശനം. കാന്തപുരത്തിന്റെ നയം മുസ്ലീങ്ങള്‍ തിരിച്ചറിയണമെന്നും യൂത്ത് ലീഗ്.

മുത്തലാഖിന്റെ പേരില്‍ മന്ത്രി കെടി ജലീല്‍ സമുദായത്തെ തള്ളിപ്പറഞ്ഞുവെന്നും യൂത്ത് ലീഗ്. മുത്തലാഖ് ജനവിരുദ്ധമെന്നായിരുന്നു ജലീല്‍ പറഞ്ഞത്. എന്നാല്‍ ഇതിന്‍റെ മറവില്‍ ഏകസിവില്‍കോഡ് നടപ്പാക്കാനാകില്ലെന്നും ജലീല്‍ പറഞ്ഞിരുന്നു.മുത്തലാഖിനെ ചൊല്ലിയുള്ള വിവാദം ശക്തമാകുന്നതിനിടെയാണ് ജലീലിന്‍റെ പ്രതികരണം.

യൂത്ത് ലീഗിനെ രക്ഷിക്കാന്‍ ആരുണ്ട്

യൂത്ത് ലീഗിനെ രക്ഷിക്കാന്‍ ആരുണ്ട്

കാന്തപുരത്തിന്റെ നയം മുസ്ലിങ്ങള്‍ തിരിച്ചറിയണമെന്നാണ് യൂത്ത് ലീഗ് പറയുന്നത്. കാന്തപുരം ഒരേ സമയം പിണറായിക്കും സംഘപരിവാറിനും ഒത്താശ ചെയ്യുകയാണെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തുന്നു. അടുത്തിടെ കാന്തപുരം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച് സംസാരിച്ചിരുന്നു.

കാന്തപുരം പറഞ്ഞതെന്ത്

കാന്തപുരം പറഞ്ഞതെന്ത്

കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ചെന്ന വാര്‍ത്ത ഏറെ ശ്രദ്ധേയമായിരുന്നു. കാന്തപുരത്തെ പോലൊരു നേതാവ് മോദിയെ പോലൊരു നേതാവിനെ പിന്തുണച്ചെന്ന വാര്‍ത്ത പലരെയും അതിശയിപ്പിച്ചിരുന്നു. മോദിയുടെ ഭരണത്തിനു കീഴില്‍ അസഹിഷ്ണുത ഇല്ലെന്നാണ് കാന്തപുരം പറഞ്ഞത്.റോഡ് നന്നാക്കുന്നവരെയും കൃഷി ചെയ്യുന്നവരെയും അംഗീകരിക്കുമെന്നും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ മോദിയെയും അംഗീകരിക്കുമെന്നാണ് താന്‍ പറഞ്ഞതെന്നും മുസ്ലിയാര്‍ പിന്നീട് വ്യക്തമാക്കിയിരുന്നു.

ചായ് വ് ഇടതു പക്ഷത്തേക്ക്

ചായ് വ് ഇടതു പക്ഷത്തേക്ക്

കാന്തപുരം നേതൃത്വം നല്‍കുന്ന എപി വിഭാഗം സുന്നികള്‍ക്ക് പണ്ടേ മുസ്ലീംലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയോട് താത്പര്യമില്ല. ചായ് വ് ഇടതു പകക്ഷത്തേക്ക് തന്നെയായിരുന്നു. അതിനാല്‍ അരിവാള്‍ സുന്നികള്‍ എന്നാണ് അറിപ്പെടുന്നതും.

പിന്നില്‍ വ്യക്തി താത്പര്യം

പിന്നില്‍ വ്യക്തി താത്പര്യം

കാന്തപുരത്തിന് സംഘപരിവാറുമായി ബന്ധമുണ്ടെന്ന് തന്നെയാണ് മുസ്ലിം ലീഗും യൂത്ത് ലീഗും വിശ്വസിക്കുന്നത്. വ്യക്തിതാത്പര്യത്തിനു വേണ്ടിയാണ് കാന്തപുരം സംഘപരിവാറുമായി കൂട്ടുകൂടിയിരിക്കുന്നതെന്നാണ് ആക്ഷേപം.

വോട്ട് മറിക്കുന്നു

വോട്ട് മറിക്കുന്നു

സംഘപരിവാറിനൊപ്പം ചേര്‍ന്ന് കാന്തപുരം മുസ്ലീങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നുവെന്ന ആരോപണവും ലീഗ് ഉയര്‍ത്തുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുമറിക്കാന്‍ കാന്തപുരം ശ്രമിച്ചതായും ആരോപണമുണ്ട്.

മുത്തലാഖില്‍ ജലീല്‍ തള്ളിപ്പറഞ്ഞു

മുത്തലാഖില്‍ ജലീല്‍ തള്ളിപ്പറഞ്ഞു

മുത്തലാഖ് മനുഷ്യത്വ രഹിതമാണെന്ന് ജലീല്‍ പറഞ്ഞതാണ് യൂത്ത് ലീഗിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ മുസ്ലീംസംഘടനകള്‍ ഏകാഭിപ്രായത്തിലെത്തണമെന്നും ജലീല്‍ ആവശ്യപ്പെട്ടിരുന്നു. മുത്തലാഖിന്റെ മറവില്‍ ഏകസിവില്‍ കോഡ് നടപ്പാക്കരുതെന്നും ജലീല്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+