അസ്ലം വധം; സിപിഎമ്മിന്‍റെ സമ്മര്‍ദ്ദത്തിന് വഴങ്ങി പ്രതികളെ അറസ്റ്റുചെയ്യന്നില്ലെന്ന് യൂത്ത് ലീഗ്

  • Posted By: Desk
Subscribe to Oneindia Malayalam

നാദാപുരം: ഒരു വര്‍ഷം മുമ്പ് കൊല്ലപ്പെട്ട തൂണേരിയിലെ യൂത്ത്ലീഗ് പ്രവര്‍ത്തകന്‍ കാളിയാറമ്പത്ത് മുഹമ്മദ് അസ്ലമിന്റെ കൊലപാതക കേസിലെ മുഖ്യ പ്രതി വളയം ചുഴലിയിലെ സുമോഹനെ അറസ്റ്റു ചെയ്യുക എന്ന ആവശ്യം ഉന്നയിച്ച് യൂത്ത് ലീഗ് മാര്‍ച്ച് നടത്തി.

കൊലപാതകം കഴിഞ്ഞു വിദേശത്തേക്ക് കടന്ന പ്രതിക്ക് ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിട്ടു പോലും അറസ്റ്റു ചെയ്യാതെ നാട്ടിലേക്ക് വരാനുള്ള സൗകര്യമാണ് പോലീസ് ചെയ്തു കൊടുത്തതെന്നും നാട്ടിലെത്തിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും സി പി എമ്മിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഇയാളെ അറസ്റ്റ് ചെയ്യാന്‍ നാദാപുരം പോലീസ് തയ്യാറാകുന്നില്ലെന്നും യൂത്ത് ലീഗ് ആരോപിച്ചു.

league

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യ്തു. കെ എം സമീര്‍, വി വി മുഹമ്മദ് അലി എന്നിവര്‍ നേതൃത്ത്വം നല്‍കി.

കോടിയേരിക്ക് ആശ്വസിക്കാം, മര്‍സൂഖിയുടെ തന്ത്രങ്ങള്‍ പാളി, വാര്‍ത്താസമ്മേളനം ഒഴിവാക്കി

English summary
ഒരു വര്‍ഷം മുമ്പ് കൊല്ലപ്പെട്ട തൂണേരിയിലെ യൂത്ത്ലീഗ് പ്രവര്‍ത്തകന്‍ കാളിയാറമ്പത്ത് മുഹമ്മദ് അസ്ലമിന്റെ കൊലപാതക കേസിലെ മുഖ്യ പ്രതി വളയം ചുഴലിയിലെ സുമോഹനെ അറസ്റ്റു ചെയ്യുക എന്ന ആവശ്യം ഉന്നയിച്ച് യൂത്ത് ലീഗ് മാര്‍ച്ച് നടത്തി.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്