കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവമോര്‍ച്ച പ്രവര്‍ത്തകരുടെ മാര്‍ച്ചില്‍ സംഘര്‍ഷം

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മന്ത്രി കെഎം മാണിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷഭരിതമായി. തിരുവനന്തപുരം സെക്രട്ടേറിയറ്റ് മാര്‍ച്ചിലാണ് സംഘര്‍ഷം ഉണ്ടായത്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്ത് സെക്രട്ടറിയേറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

strike

മാണിയെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ടാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പിരിഞ്ഞു പോകാന്‍ തയ്യാറാവാത്ത പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിചാര്‍ജും നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. സംഘര്‍ഷത്തില്‍ നാല് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മാര്‍ച്ചില്‍ സംഘര്‍ഷം

മാര്‍ച്ചില്‍ സംഘര്‍ഷം

കെഎം മാണിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്തു

പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്തു

പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്ത് സെക്രട്ടറിയേറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു.

ലാത്തി ചാര്‍ജ്

ലാത്തി ചാര്‍ജ്

പിരിഞ്ഞു പോകാന്‍ തയ്യാറാകാതെ പ്രവര്‍ത്തകര്‍ തമ്പടിച്ചതോടെ പോലീസ് ലാത്തിചാര്‍ജ് പ്രയോഗിച്ചു.

ജല പീരങ്കിയും കണ്ണീര്‍വാതകവും

ജല പീരങ്കിയും കണ്ണീര്‍വാതകവും

മാര്‍ച്ച് അക്രമാസക്തമായപ്പോള്‍ പോലീസ് പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.

പ്രവര്‍ത്തകര്‍ പോലീസിനുനേരെ

പ്രവര്‍ത്തകര്‍ പോലീസിനുനേരെ

പോലീസിനുനേരെ സമരക്കാര്‍ വടികളും ചെരിപ്പുകളും വലിച്ചെറിഞ്ഞതോടെ തിരുവനന്തപുരം സെക്രട്ടേറിയറ്റ് പരിസരം സംഘര്‍ഷഭരിതമായി

പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു

പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു

പോലീസും പ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ നാല് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു

മാണി രാജിവെക്കണം

മാണി രാജിവെക്കണം

കെഎം മാണിയെ സര്‍ക്കാര്‍ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും കേസ് സിബിഐക്ക് വിടണമെന്നും മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ പറഞ്ഞു.

English summary
Yuvamorcha march conflict in thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X