കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാക്കിര്‍ നായിക്കിന് പിന്തുണ; ലീഗ് നിലപാട് അപകടകരമെന്ന് ബിജെപി

  • By Anwar Sadath
Google Oneindia Malayalam News

കോഴിക്കോട്: വിവാദ മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന് മുസ്ലീം ലീഗ് പിന്തുണ പ്രഖ്യാപിച്ചത് അപകടകരമായ നിലപാടാണെന്ന് ബിജെപി. രാജ്യത്തിന്റെ അഖണ്ഡതയെ ദോഷകരമായി ബാധിക്കുന്ന നിലപാടാണ് ലീഗ് നേതൃത്വത്തിന്റേതെന്ന് ബിജെപി സംസ്ഥാന വക്താവ് ജെ.ആര്‍. പത്മകുമാര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

സാക്കിര്‍ നായിക്കിനെ അനാവശ്യമായാണ് സര്‍ക്കാര്‍ വേട്ടയാടുന്നതെന്ന് മുസ്ലീം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞിരുന്നു. എന്നാല്‍, മുസ്ലീം ലീഗിന്റെ ഇത്തരമൊരു നിലപാട് അത്യന്തം അപകടകരമാണെന്ന് ബിജെപി വ്യക്തമാക്കി. സാക്കിര്‍ നായിക്കിനെ പോലുള്ള വ്യക്തികളെ പിന്തുണയ്ക്കരുതെന്നും ബിജെപി പറയുന്നു.

zakir-naik

അതേസമയം, സാക്കിര്‍ നായിക്കിനെതിരായ സര്‍ക്കാര്‍ നീക്കം മതപ്രചരണത്തിന് തടയിടുന്നതാണെന്നാണ് മുസ്ലീം ലീഗ് നിലപാട്. മുന്‍വിധിയോടെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സാക്കിര്‍ നായിക്കിനെതിരെ അന്വേഷണം നടത്തുന്നത്. അഭിപ്രായസ്വാതന്ത്ര്യവും മതപ്രചാരണ സ്വാതന്ത്ര്യവും ഹനിക്കാന്‍ ശ്രമിക്കുകയാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ഇസ്ലാമിലെ സമാധാന സിദ്ധാന്തത്തിന്റെ പ്രചാരകനാണ് സാക്കിര്‍. നിരവധി പ്രസംഗങ്ങള്‍ നടത്തുകയും പുസ്തകങ്ങള്‍ എഴുതുകയും ചെയ്തിട്ടുണ്ട്. ഭീകരവാദത്തെ ശക്തമായി എതിര്‍ത്ത ഒരു വ്യക്തിയെ, ഭീകരവാദത്തിന്റെ പ്രോത്സാഹകനായി അവതരിപ്പിക്കുന്ന വളരെ വിചിത്രമായ അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും ഇ ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.

English summary
zakir Naik supports; bjp against IUML
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X