കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രസവിച്ച സ്ത്രീക്ക് കൊവിഡ്; ആശുപത്രി അടച്ചു!! 32 ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിൽ

Google Oneindia Malayalam News

കൊല്ലം; പ്രസവിച്ച് സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കൊല്ലത്ത് സ്ത്രീകളുടേയും കുട്ടികളേയും സർക്കാർ ആശുപത്രി വിക്ടോറിയ അടച്ചു. ഇവിടെ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയായ സ്ത്രീയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. താത്കാലികമായാണ് ആശുപത്രി അടച്ചിരിക്കുന്നത്. അണുവിമുക്തമാക്കിയ ശേഷമേ ഇനി ആശുപത്രി തുറക്കുകയുള്ളൂ. ഡോക്ടർമാരേയും നഴ്സുമാരേയും നിരീക്ഷണത്തിലേക്ക് മാറ്റി.

ഹോട്ട്സ്പോട്ടായ കല്ലുവാതിക്കലിൽ നിന്നുള്ളതായിരുന്നു യുവതി. ഇവരെ ആദ്യം കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാൽ നെഗറ്റീവായിരുന്നു ഫലം. പിന്നീട് പ്രസവ ശസ്ത്രക്രിയ നടത്തിയ ശേഷം വീണ്ടും പരിശോധിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം കുഞ്ഞിന് രോഗമില്ല. യുവതിയെ ഇപ്പോൾ പാരപ്പിള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആശുപത്രിയിലെ മറ്റ് രോഗികളെ മറ്റൊരു ആശുപത്രിയിലേക്കും മാറ്റി.

1590341075

ഇവരുടെ ഭർത്താവ് മലപ്പുറത്ത് കാറ്ററിങ്ങ് ജോലിക്കാരനാണ്. വ്യാവസായിക ആവശ്യങ്ങൾക്കായി സ്ഥിരമായി യാത്ര ചെയ്യുന്ന ഭർത്താവ് 7-ാം തീയതി മലപ്പുറത്തു പോയി വന്ന ശേഷം 18 ന് ഇവർ ഒരുമിച്ച് മാതാവിനോടൊപ്പം ഒരു പ്രൈവറ്റ് ലാബിൽ പരിശോധനയ്ക്കു പോയി. ഇരുപതാം തീയതി ആശുപത്രിയിൽ അഡ്മിറ്റ് ആകുകയും ചെയ്തു.

പ്രാഥമിക സമ്പർക്കം സ്ഥിരീകരിച്ച 11ഡോക്ടർമാർ ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. 32 ആരോഗ്യ പ്രവർത്തകരാണ് ഇൻസ്റ്റിറ്റ്യൂഷനൽ ക്വോറൻറയിനിൽ ഉള്ളത്.ക്വാറന്റെയിനിൽ പോയവർക്കു പകരമായി 8 ഡോക്ടർമാർ, 22 സ്റ്റാഫ് നഴ്സുമാർ, 5 ഗ്രേഡ് 2 അറ്റൻഡർമാർ,5 നഴ്സിംഗ് അസിസ്റ്റന്റുമാർ എന്നിവരെ പകരം നിയോഗിച്ചിട്ടുണ്ട്.

അതേസമയം ഓപ്പറേഷൻ തീയേറ്ററും പ്രസവ മുറിയും പ്രവർത്തനം ഏതാനും ദിവസങ്ങൾക്കുള്ളിൽ പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതു വരെ പ്രസവ സംബന്ധമായ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി കൊട്ടാരക്കര, കുണ്ടറ, കരുനാഗപ്പള്ളി താലൂക്കാശുപത്രികളിലും ആശ്രാമം ഇ എസ് ഐ ആശുപത്രിയിലും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കോവിഡിനെതിരെ തുടക്കം മുതൽ ഏതു സാഹചര്യവും നേരിടാൻ സുസജ്ജമായിരുന്നു ആശുപത്രി സൂപ്രണ്ടും ജില്ലാ ആർ.സി.എച് ഓഫീസറുമായ ഡോ. വി. കൃഷ്ണവേണിയുടെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകർ. ഞായറാഴ്ച തന്നെ ട്രിപ്പിൾ ലെവൽ കണ്ടെയ്ൻമെന്റ് പ്രൊസീജർ ആരംഭിച്ചു. ഫയർ ആൻറ് റെസ്ക്യൂ സർവീസസ് ഒന്നാം ഘട്ട അണുനശീകരണം നടത്തി. ബ്ലീച്ച് സൊല്യൂഷൻ, സോപ്പും വെള്ളവും എന്നിവ ഉപയോഗിച്ച് ലേബർ റൂം, ഓപറേഷൻ തീയറ്റർ, നവജാത ഐ.സി.യു., പേ വാർഡ് ഉൾപ്പെടെയുള്ള എല്ലാ വാർഡുകളും ഒ.പി. ഏരിയയും വൃത്തിയാക്കി. തുടർന്ന് 2ഘട്ടം ഫ്യൂമിഗേഷൻ പ്രക്രിയ പൂർത്തിയാക്കി.

ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ച് ആശുപത്രി രജിസ്റ്ററ്റുകൾ, ഉപകരണങ്ങൾ, കൈ കൊണ്ട് സ്പർശിക്കാനിടയുള്ള പ്രതലങ്ങളും കൈപ്പിടികളും സംഭരണസ്ഥലങ്ങൾ ഉൾപ്പെടെയുള്ള ഭാഗങ്ങളും ഹോസ്പിറ്റൽ കണ്ടെയ്ൻമെന്റ് പ്രൊസീജർ അനുസരിച്ച് ഡിസ്ഇൻഫെക്ഷൻ നടത്തി. *കുട്ടികളുടെയും ഗര്ഭിണികളുടെയും ഒപി , ലാബ്, കാഷ്വാലിറ്റി, കുത്തിവെപ്പുകൾ, അടിയന്തിര പ്രസവം, ഫാർമസി, എന്നിവ സാധാരണ പോലെ പ്രവർത്തിക്കുമെന്നും കളക്ടർ അറിയിച്ചു.

കാലുമാറി സിന്ധ്യ പക്ഷം;തിരഞ്ഞെടുപ്പിനെ ചൗഹാൻ നയിക്കേണ്ട!!ബിജെപിയിൽ പോര് മുറുകി!! ആയുധമാക്കി കോൺഗ്രസ്കാലുമാറി സിന്ധ്യ പക്ഷം;തിരഞ്ഞെടുപ്പിനെ ചൗഹാൻ നയിക്കേണ്ട!!ബിജെപിയിൽ പോര് മുറുകി!! ആയുധമാക്കി കോൺഗ്രസ്

ആഭ്യന്തര വിമാനയാത്ര;യാത്രക്കാര്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ള സാക്ഷ്യപത്രം നിര്‍ബന്ധംആഭ്യന്തര വിമാനയാത്ര;യാത്രക്കാര്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ള സാക്ഷ്യപത്രം നിര്‍ബന്ധം

English summary
Covid confirmed for woman who gave birth; Kollam victoria hospital closed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X