നേതാക്കള്‍ക്ക് പോലും പൊലീസ് സ്റ്റേഷനില്‍ കയറാനാകുന്നില്ല; ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം
കൊല്ലം: സിപിഎം സമ്മളനങ്ങളില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു. സംസ്ഥാനത്തെ പൊലീസ് പോരെന്നാണ് സമ്മേളനങ്ങളില്‍ നിന്നുയരുന്ന വിമര്‍ശനം. പ്രാദേശിക നേതാക്കള്‍ക്ക് പോലും പൊലീസ് സ്റ്റേഷനുകളില്‍ കയറാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും. പൊലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ പാര്‍ട്ടി ഇടപെടണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. എംഎല്‍എ ആയിട്ട് കൂടി തനിക്ക് പൊലീസ് സ്റ്റേഷനില്‍ നിന്ന് നീതി നിഷേധിക്കപ്പെട്ടിരുന്നുവെന്ന് മുന്‍ എം എല്‍ എ അയിഷ പോറ്റി പറഞ്ഞു. കൊല്ലം ജില്ലാ സമ്മേളനത്തിലാണ് പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നത്.
കഴിഞ്ഞ ദിവസം നടന്ന പത്തനംതിട്ട ജില്ലാ സമ്മേളനത്തിലും പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
പൊലീസില്‍ ആര്‍ എസ് എസ് സ്വാധീനം ഉണ്ടെന്നാണ് നേതാക്കള്‍ ആരോപണം ഉന്നയിച്ചത്. ശബരിമല വിവാദത്തില്‍ ഇത് തെളിഞ്ഞു എന്നും തിരുവല്ല ഏരിയാ കമ്മിറ്റി വിമര്‍ശിച്ചു.പൊലീസിനെതിരെ മുതിര്‍ന്ന നേതാവ് പീലിപ്പോസ് തോമസും വിമര്‍ശനം ഉന്നയിച്ചു. പൊലീസ് സ്റ്റേഷനുകള്‍ ഇടതു വിരുദ്ധരുടെ താവളമായെന്നാണ് അദ്ദഹം പൊലീസിനെതിരെ രൂക്ഷമായി വിമര്‍ശിച്ചത്. കെ റെയിലില്‍ കോണ്‍ഗ്രസ് പ്രചാരണങ്ങള്‍ ഫലം കാണുന്നു. സര്‍ക്കാരുണ്ടായിട്ടും നിയന്ത്രിക്കാന്‍ കഴിയുന്നില്ല. കെ റെയില്‍ കടന്നു പോകുന്ന ഇടങ്ങളില്‍ പ്രചാരണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊല്ലം ജില്ലാ സമ്മേളനത്തില്‍ ചൈനയുടെ നിലപാടുകളെ സിപിഎം ജില്ലാ സമ്മേളന പ്രതിനിധികള്‍ വിമര്‍ശിച്ചു. ചൈന കമ്മ്യൂണിസ്റ്റ് രാജ്യമലിലെന്നും ചൈന പിന്തുടരുന്നത് മുതലാളിത്തവും ജനാധിപത്യ വിരുദ്ധതയുമാണെന്നും സമ്മേളന പ്രതിനിധികള്‍ പറഞ്ഞു. ചൈനയുടെ ഉയര്‍ച്ച ഇന്ത്യയിലെ പാര്‍ട്ടി അഭിമാനമായി കാണേണ്ടതില്ലെന്നും സി പി എം ജില്ലാ സമ്മേളന പ്രതിനിധികള്‍ പറഞ്ഞു. സമ്മേളനത്തില്‍ ഉദ്ഘാടന പ്രസംഗത്തിലെ എസ് രാമചന്ദ്രന്‍ പിള്ള (എസ്ആര്‍പി) യുടെ ചൈന അനുകൂല പ്രസ്താവനയിലാണ് പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നത്.
അതേസമയം, കൊല്ലത്തെ സി പി എം ജില്ലാ നേതാക്കളെ വിമര്‍ശിച്ച് എസ് രാമചന്ദ്രന്‍ പിള്ള രംഗത്തെത്തുകയും ചെയ്തിരുന്നു. നേതാക്കള്‍ മസിലുപിടുത്തം ഉപേക്ഷിക്കണമെന്നും ഇല്ലെങ്കില്‍ കക്ഷത്തിലെ കട്ട ജനങ്ങള്‍ എടുത്ത് ദൂരെയെറിയുമെന്നും തുടര്‍ ഭരണത്തില്‍ അഹങ്കാരം വേണ്ടെന്നും കൊല്ലം പ്രതിനിധി സമ്മേളനത്തില്‍ എസ് ആര്‍ പി പറഞ്ഞു.ഏരിയാ സമ്മേളനങ്ങള്‍ മുതല്‍ ജില്ലാ സമ്മേളനങ്ങള്‍ വരെ പൊലീസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.












Click it and Unblock the Notifications