200 മുതൽ 400 വരെ ഒരു ലീറ്ററിന്റെ വില; ക്രിസ്മസ് വിപണിയിൽ ഡിമാന്റ് വൈനിന്
കൊല്ലം∙ ക്രിസ്മസ്- ന്യൂയർ ആഘോഷത്തിന്റെ ആവേശത്തിലാണ് എല്ലാവരും. ക്രിസ്മസിനു വേണ്ടി സ്റ്റാറും തൂക്കി കാത്തിരിപ്പ് തുടങ്ങിക്കഴിഞ്ഞു, ക്രിസ്മസിന്റെ സമയത്ത് ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉണ്ടാവുന്നത് കേക്കിനും സ്റ്റാറിരും പിന്നെ വൈനിനുമാണ്.
ക്രിസ്മസ് എത്തിയാൽ ത്രം ബേക്കറിയിൽ വൈൻ എത്തും. ഈ വൈനിന് ആവശ്യക്കാറേറെയാണ്. ഡിസംബർ മുതൽ ജനുവരി വരെ മാത്രമാണു വൈൻ വിൽപന വലിയ രീതിയിൽ നടക്കുന്നത് എന്നാണ് ബേക്കറി ഉടമകൾ പറയുന്നത്. മാസം 500 വൈൻ എങ്കിലും ഒരു ബേക്കറിയിൽ മാത്രം വിൽപനയുണ്ട്.

റെഡ് വൈൻ, ആപ്പിൾ, വൈറ്റ് ഗ്രേപ്പ് എന്നിവയ്ക്കാണ് ആവശ്യക്കാർ. ആൽക്കഹോളിന്റെ അംശമില്ലാതെ വീടുകളിൽ നിർമിക്കുന്ന ഹോം മേയ്ഡ് വൈൻ ചോദിച്ചാണ് ആളുകളെത്തുന്നത്. 200 മുതൽ 400 വരെയാണ് ഒരു ലീറ്ററിന്റെ വില. ചൂടത്തു വെച്ചില്ലെങ്കിൽ 3 വർഷം വരെ ഇരിക്കും എന്നാണു വാക്ക്. ന്യൂ ഇയർ കഴിഞ്ഞാൽ ബേക്കറികളിൽ നിന്ന് ഈ വൈൻ മെല്ലേ ബേക്കറിയിൽ നിന്നും അപ്രത്യക്ഷമാകും . ന്യൂയർ വരെ മാത്രമാണ് ഇനയുടെ ആയുസ്.
അതേസമയം, കഴിഞ്ഞ ക്രിസ്മസ് തലേന്ന് സംസ്ഥാനത്ത് നടന്നത് റെക്കോഡ് മദ്യവിൽപ്പന. 65 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ ഔട്‌ലെറ്റുകൾ വഴി ഡിസംബർ 24ന് വിറ്റഴിച്ചത്. മുന്നേത്ത വർഷം ഇത് 55 കോടി രൂപയായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 10 കോടി രൂപയുടെ അധിക വിൽപ്പനയാണ് നടന്നത്. വെയർഹൗസിൽ നിന്ന് ആകെ വിറ്റത് 90 കോടിയുടെ മദ്യമാണ്. കൺസ്യൂമർഫെഡും ബാറുകളും ഇവിടെ നിന്ന് മദ്യം എടുക്കുന്നത്.
ഏറ്റവും അധികം മദ്യവിൽപന നടന്നത് തിരുവനന്തപുരത്താണ്. ഏറ്റവും കൂടുതൽ മദ്യം വിറ്റുപോയത് തിരുവനന്തപുരത്താണ്. പവർ ഹൗസിലെ ബെവ്‌കോ ഔട്ട്‌ലെറ്റിൽ വിറ്റത് 73.54 ലക്ഷം രൂപയുടെ മദ്യമാണ്. വെയർഹൗസിൽ നിന്ന് പോയത് 90 കോടിയുടെ മദ്യമാണ്. ചാലക്കുടിയിൽ 70.72 ലക്ഷം രൂപയുടേയും ഇരിങ്ങാലക്കുടയിൽ 63.60 ലക്ഷം രൂപയുടേയും വിൽപന നടന്നു. മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുട ഔട്‌ലെറ്റിനാണ്. 63.60 ലക്ഷം രൂപയുടെ വിൽപന നടന്നു.












Click it and Unblock the Notifications