• search
 • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീട് നിര്‍മ്മിക്കുന്നതിന് ലഭിച്ച ഗ്രാന്റിന്റെ പങ്ക് നല്‍കിയില്ല; മകളെ ആക്രമിച്ച് പിതാവ് അറസ്റ്റില്‍

Google Oneindia Malayalam News

കൊല്ലം: വീട് നിര്‍മ്മിക്കുന്നതിന് ലഭിച്ച ഗ്രാന്റിന്റെ പങ്ക് നല്‍കാതിരുന്ന മകളെ ആക്രമിച്ച് കാല്‍ തല്ലി ഒടിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പരവൂര്‍ നെടുങ്ങോലം കൂനയില്‍ ബിന്ദു വിലാസത്തില്‍ ബാബു മകന്‍ അജയന്‍ (47) ആണ് പോലീസ് പിടിയിലായത്.

ഇയാളുടെ മകള്‍ അഞ്ജുവിന് പരവൂര്‍ മുനിസിപ്പാലിറ്റിയില്‍ നിന്നും വീട് നിര്‍മ്മിക്കുന്നതിന് ഗ്രാന്റ് അനുവദിച്ചിരുന്നു. ഈ പണം ഉപയോഗിച്ച് അവര്‍ ഗൃഹനിര്‍മ്മാണ സാമിഗ്രികള്‍ ഇറക്കി വീട് പണി ആരംഭിച്ചു. ഇത് അറിഞ്ഞ് ഈ വീട്ടില്‍ എത്തിയ പിതാവ് പണത്തിന്റെ പങ്ക് ആവശ്യപ്പെടുകയും ചെയ്തു.

പണം കൊടുക്കുന്നതിന് മകള്‍ വിസമ്മതിച്ച പ്രകോപനത്തില്‍ ഇയാള്‍ മകളെ ആക്രമിക്കുകയായിരുന്നു. വീട് നിര്‍മ്മാണത്തിന് പണിത് വച്ച കട്ടള ഉപയോഗിച്ച് അടിച്ച് മകളുടെ കാലിലെ അസ്ഥി ഒടിക്കുകയായിരുന്നു. പരവൂര്‍
ഇന്‍സ്പെക്ടര്‍ എ. നിസാറിന്റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ നിതിന്‍ നളന്‍, നിസാം, വിനോദ്, സജിമോന്‍ സിപിഒ മാരായ ഷഫീര്‍, ജയപ്രകാശ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.

ബൈക്കില്‍ കറങ്ങി മാല പിടിച്ച്പറിക്കുന്ന യുവാവിനെ പോലീസ് പിടികൂടി

കൊല്ലം: ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല കവര്‍ച്ച ചെയ്യുന്ന യുവാവിനെ ഇരവിപുരം പോലീസ് പിടികൂടി. വടക്കേവിള അയത്തില്‍ പന്തപ്ലാവിള തെക്കതില്‍ വീട്ടില്‍ ഷാജഹാന്‍ മകന്‍ അമീര്‍ഷാ (മാട്, 35) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ
വടക്കേവിള എ.എസ് വില്ലയ്ക്ക് സമീപം റോഡിന്റെ വശത്ത് നിന്ന ശക്തികുളങ്ങര സ്വദേശിയായ
വയോധികയുടെ കഴുത്തില്‍ കിടന്ന ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണ് ഇയാള്‍ ബൈക്കിലെത്തി കവര്‍ന്നെടുത്തത്.

സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും മോഷ്ടാവിനെ പോലീസ് തിരിച്ചറിഞ്ഞു. ഇയാളെ അയത്തില്‍ നിന്നും പോലീസ്
പിടികൂടി. പളളിമുക്കിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ച മോഷണ മുതല്‍
പോലീസ് കണ്ടെടുത്തു. ഇയാള്‍ കഴിഞ്ഞയാഴ്ച പാലത്തറയില്‍ വച്ച് ഒരു സ്ത്രീയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ചിരുന്നതായും പോലീസിനോട് സമ്മതിച്ചു. ബൈക്കില്‍ മീന്‍ കച്ചവടം നടത്തുന്ന ഇയാള്‍ രാവിലെ 9 മണിക്ക് ശേഷമുളള സമയമാണ് മോഷണത്തിനായി തെരഞ്ഞെടുക്കുന്നത്. ഇരവിപുരം ഇന്‍സ്പെക്ടര്‍ വി.വി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്സ്.ഐമാരായ അരുണ്‍ഷാ, ഫിലോപ്പോസ് എ.എസ്.ഐ ഷാജി സി.പി.ഒ മാരായ ദീപു,വിനുവിജയ്, അഭിലാഷ്, അമ്പു, ദിലീപ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്യ്തു.

മൊബൈലില്‍ നിന്നും പൈസ കവര്‍ന്ന പ്രതികളെ പൊക്കി പോലീസ്

കൊച്ചി: കളഞ്ഞു കിട്ടിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ കവര്‍ന്ന കേസില്‍ രണ്ട് അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി റോണിമിയ (20), ആസാം തേസ്പൂര്‍ സ്വദേശി അബ്ദുള്‍ കലാം (24) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. കിഴക്കമ്പലം സ്വദേശി മാത്യുവിന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് സംഘം അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ കവര്‍ന്നത്

തിങ്കളാഴ്ചയാണ് മാത്യുവിന് പള്ളിക്കര ഭാഗത്ത് വച്ച് ഫോണ്‍ നഷ്ടപെട്ടത്. രാത്രി വീട്ടിലെത്തിയപ്പോഴാണ് ഫോണ്‍ നഷ്ടപ്പെട്ട കാര്യം അറിയുന്നത്. പിറ്റേന്ന് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ട കാര്യം മനസിലാക്കിയ മാത്യു ഉടന്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ ബംഗാള്‍ സ്വദേശിയായ റോണിമിയയുടെ അക്കൗണ്ടിലേക്കാണ് പണം മാറ്റിയതെന്ന് കണ്ടെത്തി. പെരിങ്ങാലയിലെ വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരനായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അബ്ദുള്‍ കലാമിനെ കുറിച്ച് വിവരം ലഭിച്ചത്. ഫോണ്‍ ലഭിച്ചത് അബ്ദുള്‍ കലാമിനായിരുന്നു.

Recommended Video

cmsvideo
  രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

  പളളിക്കര മീന്‍ മാര്‍ക്കറ്റിലെ തൊഴിലാളിയായ ഇയാള്‍ മൊബൈല്‍ ഫോണിലെ പാസ്വേഡ് കണ്ടുപിടിച്ച് അക്കൗണ്ടിലെ പണം റോണി മിയയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. ഈ പണത്തില്‍ നിന്നും കലാം എഴുപതിനായിരം രൂപയുടെ ഐഫോണും, വസ്ത്രങ്ങളും വാങ്ങി. ബക്കി തുക റോണി മിയയുടെ അക്കൗണ്ടില്‍ തന്നെ ഉണ്ടായിരുന്നു. പണം എടുത്ത ശേഷം കളഞ്ഞു കിട്ടിയ ഫോണ്‍ ഉപേക്ഷിച്ചു. പിന്നീട് പോലീസ് ഈ ഫോണ്‍ കണ്ടെടുത്തു. നാട്ടിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിനിടയിലാണ് ഇവര്‍ പോലീസ് പിടിയിലാകുന്നത്. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്ക് ഐ.പി.എസ് ന്റെ നേതൃത്വത്തില്‍ ഏ.എസ്.പി അനൂജ് പലിവാല്‍, ഇന്‍സ്‌പെക്ടര്‍ വി.ടി.ഷാജന്‍, എസ്.ഐ എം.പി.എബി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.എ.അബ്ദുള്‍ മനാഫ്, സിവില്‍ പോലീസ് ഓഫീസര്‍ ടി.എ.അഫ്‌സല്‍, ഏ.ഒ.പ്രമോദ്, ഹോംഗാര്‍ഡ് യാക്കോബ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

  English summary
  Father arrested for assaulting daughter in Kollam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X