കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലം ജില്ലയില്‍ 5 പേർക്ക് കൂടി കോവിഡ് 19, എല്ലാവരും വിദേശത്ത് നിന്നെത്തിയവർ

Google Oneindia Malayalam News

കൊല്ലം: ഇന്ന് കൊല്ലം ജില്ലയില്‍ 5 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 5 പേരും വിദേശത്ത് നിന്നും എത്തിയവരാണ്. പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന 2 പേര്‍ രോഗമുക്തി നേടി. രണ്ട് പേരെയും ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ ഇങ്ങനെ: കൊല്ലം കോര്‍പ്പറേഷന്‍ മണക്കാട് നഗർ 40 വയസ്സുള്ള യുവാവ് മെയ് 31 ന് നൈജീരിയയില്‍ നിന്നും ADK 7812 എയര്‍പീസ് ഫ്ലൈറ്റിലെത്തി. ആദ്യം സ്ഥപന നിരീക്ഷണത്തിലും തുടര്‍ന്ന് ഗൃഹനിരീക്ഷണത്തിലും പ്രവേശിച്ചു. കോവിഡ് 19 പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്ന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

മൈനാഗപള്ളി കടപ്പ സ്വദേശിയായ 46 വയസ്സുള്ള യുവാവ് ജൂണ്‍ 1 ന് I 396 നമ്പര്‍ കുവൈറ്റ്-തിരുവനന്തപുരം ഫ്ലൈറ്റിലെത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു. കോവിഡ് 19 പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്ന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

covid

അഞ്ചല്‍-ഏരൂർ സ്വദേശിയായ 28 വയസ്സുള്ള യുവാവാണ് മൂന്നാമത്തെ രോഗി. മേയ് 29ന് ദുബായി-തിരുവനന്തപുരം നമ്പര്‍ IX 1540 ഫ്ലൈറ്റിലെത്തിയ യുവാവ് സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിച്ചു. തുടര്‍ന്ന് ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ പരിശോധന നടത്തി. പോസിറ്റീവായി കണ്ടെത്തി ഇന്ന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കൊല്ലം കരിക്കം സ്വദേശിയായ 30 വയസ്സുള്ള യുവതിക്കും കൊവിഡ് സ്ഥിരീകരിച്ചു. ദുബായില്‍ സ്റ്റാഫ് നേഴ്സായിരുന്നു. മേയ് 28 ന് മുംബൈ-കൊച്ചി ഫ്ലൈറ്റില്‍ 15-325 ഫ്ലൈറ്റില്‍ എത്തി. ആദ്യം സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിച്ചു. കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെത്തുടര്‍ന്ന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പട്ടാഴി സ്വദേശിയായ 45 വയസ്സുള്ള യുവാവ് ജൂണ്‍ 1ന് കുവൈറ്റില്‍ നിന്നും IX 139 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തെത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. കോവിഡ് 19 ടെസ്റ്റ് പോസിറ്റീവായതിനെത്തുടര്‍ന്ന് ഇന്ന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രോഗമുക്തി നേടി പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തവര്‍ രണ്ട് പേരാണ്. കരുനാഗപള്ളി ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശിയായ 41 വയസ്സുള്ള യുവാവ് രോഗമുക്തി നേടി. തമിഴ് നാട്ടിലെ ചെങ്കല്‍പ്പേട്ടില്‍ നിന്നും മേയ് 11 ന് എത്തിയതാണ് ഇയാൾ. മേയ് 30 ന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നെഗറ്റീവായി കണ്ടെത്തിയതിനെ തുടർന്ന് ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു.

Recommended Video

cmsvideo
POSITIVE STORY: കോവിഡ് ബോധവത്കരണ സന്ദേശവുമായി കാർട്ടൂൺ മതിൽ

വിളക്കുടി ഗ്രാമ പഞ്ചായത്തിലെ ആവണീശ്വരം നടുവന്നൂര്‍ സ്വദേശിയായ 54 വയസ്സുള്ള സ്ത്രീക്കും കൊവിഡ് ഭേദമായി. മേയ് 17 ന് ഗുജറാത്തില്‍ നിന്നും എത്തിയതാണ് ഇവർ. മേയ് 28 ന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് പരിശോധനയിൽ നെഗറ്റീവായി കണ്ടെത്തി ഡിസ്ചാര്‍ജ്ജ് ചെയ്തു.

English summary
Five more covid cases confirmed in Kollam district today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X