കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് ഒരു വയസ്സുളള ആൺകുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു, ഇന്ന് 5 പേർക്ക് രോഗം

Google Oneindia Malayalam News

കൊല്ലം: ഇന്ന് കൊല്ലം ജില്ലയില്‍ 5 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇക്കൂട്ടത്തിൽ ഒരു വയസ്സ് മാത്രം പ്രായമുളള കുഞ്ഞുമുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ച 5 പേരിൽ 3 പേര്‍ വിദേശത്ത് നിന്നും 2 പേര്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കേസുകളില്ല. ഇന്ന് രോഗമുക്തി നേടിയവര്‍ 2 പേരാണ്.

ഇന്ന് 5 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം 86 ആയി ഉയര്‍ന്നു. ജില്ലയില്‍ 13035 പേരാണ് നിരീക്ഷണത്തിലുളളത്. ഇതില്‍ 100 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 12935 പേരാണ് വീടുകളിലും മറ്റ് ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും ഉളളത്. ഇന്ന് 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ഇങ്ങനെയാണ്. കരവാളൂര്‍ പാണയം സ്വദേശിയായ 52 വയസ്സുള്ള സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു. മെയ് 22 ന് മുംബയില്‍ നിന്നും ശ്രമിക് കിരണ്‍ എക്സ്പ്രസ്സില്‍ എത്തിയതാണ് ഇവർ. ആദ്യം സ്ഥാപന നിരീക്ഷണത്തിലും തുടര്‍ന്ന് ഗൃഹനിരീക്ഷണത്തിലും പ്രവേശിച്ചു. കോവിഡ് 19 പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്ന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

covid

വിളക്കുടി പെരുന്തോട്ടം സ്വദേശിയായ 31 വയസ്സുള്ള യുവാവ് മെയ് 31 ന് AI 928 നമ്പര്‍ റിയാദ്-തിരുവനന്തപുരം ഫ്ലൈറ്റിലെത്തി (സീറ്റ് നമ്പര്‍ 45F) സ്ഥാപന നിരീക്ഷണത്തിലായിരുന്നു. കോവിഡ് 19 പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ക്ലാപ്പന സ്വദേശിയായ 51 വയസ്സുള്ള പുരുഷനാണ് മൂന്നാമത്തെ രോഗി. മേയ് 18 ന് ദുബായില്‍ നിന്നും ഫ്ലൈദുബേ 5533 ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 29C) ചെന്നൈയിലെത്തി. അവിടെ 14 ദിവസം സ്ഥാപന നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് ജൂണ്‍ നാലിന് നോര്‍ക്ക ഏര്‍പ്പാടാക്കിയ ബസ്സില്‍ കൊല്ലത്തെത്തി നിരീക്ഷണത്തിലായിരുന്നു. ഇയാളെയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പിറവന്തൂര്‍ കറവൂര്‍ സ്വദേശിയായ ഒരു വയസ്സുള്ള ആണ്‍കുട്ടിക്കും കൊവിഡ് കണ്ടെത്തി. ഈ കുട്ടി മേയ് 31ന് നൈജീരിയ-കൊച്ചി APK-7812 ഫ്ലൈറ്റിലാണ് (സീറ്റ് നമ്പര്‍ 36F) എത്തിയത്. കൊച്ചിയില്‍ നിന്നും സ്വകാര്യ കാറില്‍ വീട്ടിലെത്തി അവിടെ ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ചു. കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെത്തുടര്‍ന്ന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

തൊടിയൂര്‍ കല്ലേലി ഭാഗം സ്വദേശിയായ 31 വയസ്സുള്ള യുവതിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവർ മേയ് 29ന് ഡല്‍ഹി - തിരുവനന്തപുരം രാജധാനി എക്സ്പ്രസ്സില്‍ ബി7 കോച്ചില്‍ (സീറ്റ് നമ്പര്‍ 61,62,64) കുടുംബത്തോടൊപ്പം എത്തി. തുടർന്ന് ഗൃഹ നിരീക്ഷണത്തിലായിരുന്നു. കോവിഡ് 19 ടെസ്റ്റ് പോസിറ്റീവായതിനെത്തുടര്‍ന്ന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

 ബിജെപിയില്‍ നാണംകെട്ട് സിന്ധ്യ! കോൺഗ്രസ് വിട്ടെത്തിയവരെ അടുപ്പിക്കാതെ ബിജെപി, ട്രോളി കോൺഗ്രസ്! ബിജെപിയില്‍ നാണംകെട്ട് സിന്ധ്യ! കോൺഗ്രസ് വിട്ടെത്തിയവരെ അടുപ്പിക്കാതെ ബിജെപി, ട്രോളി കോൺഗ്രസ്!

English summary
Five new covid cases, including one year old boy reported in Kollam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X