റംസി ആത്മഹത്യ: ഗര്‍ഭച്ഛിദ്രം നടത്തി വഞ്ചിച്ച് ഹാരിസ്; സീരിയില്‍ നടിയുടെ പങ്കും അന്വേഷിക്കുന്നു
കൊല്ലം: കൊട്ടിയം സ്വദേശി റംസി (24) എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിമുക്ക് സ്വദേശി ഹാരിസിനെയാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഹാരിസിന്‍റെ പൊലീസ് അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച വൈകീട്ടാണ് റംസിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുന്നത്. റംസിയും ഹാരിസും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും വിവാഹം ഉറപ്പിച്ചിരുന്നതാണെന്നുമാണ് രക്ഷിതാക്കള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നത്.

റംസി ആത്മഹത്യ ചെയ്തത്
വിവാഹത്തില്‍ നിന്നും ഹാരിസ് പിന്‍മാറിയതിനെ തുടര്‍ന്നാണ് റംസി ആത്മഹത്യ ചെയ്തതെന്നും രക്ഷിതാക്കളുടെ പരാതിയിലുണ്ട്. ഇതേ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ഹാരിസിലേക്ക് നീണ്ടത്. ഇരുവരുടേയും ഫോണ്‍ കോണ്‍ രേഖകളും പൊലീസ് പരിശോധിച്ചിരുന്നു. സംഭവത്തില്‍ ഒരു സീരിയല്‍ നടിയുടെ പങ്കിനെപ്പറ്റിയും അന്വേഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വിവാഹം ഉറപ്പിച്ചിരുന്നു
ഹാരിസുമായുള്ള യുവതിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. വിവാഹത്തിന് മുന്നോടിയായുള്ള വളയിടല്‍ ചടങ്ങുകളും സാമ്പത്തി ഇടപാടുകളും നടന്നിരുന്നു. എന്നാല്‍ ഇതിന് ശേഷം ഹാരിസ് വിവാഹത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഇതില്‍ റംസി വല്ലാതെ വിഷമിച്ചിരുന്നതായാണ് രക്ഷിത്താക്കള്‍ പറയുന്നത്.

അഞ്ച് ലക്ഷത്തോളം രൂപ
പലപ്പോഴായി റംസിയില്‍ നിന്നും കുടുംബത്തില്‍ നിന്നും ഇയാള്‍ അഞ്ച് ലക്ഷത്തോളം രൂപ കൈപ്പറ്റിയിരുന്നു. റംസിയുമായി അകലാന്‍ ശ്രമിച്ച ഹാരിസ് അടുത്തിടെ മറ്റൊരു വിവാഹത്തിന് തയാറെടുത്തിരുന്നതായും വീട്ടൂകാര്‍ ആരോപിക്കുന്നു. പ്രമുഖ സീരിയൽ നടിയുടെ ഭർതൃ സഹോദരനാണ് ഹാരിസ്. റംസിയുമായുള്ള ബന്ധത്തില്‍ നിന്ന് ഹാരിസ് പിന്മാറാന്‍ കാരണം ഇവര്‍ക്ക് പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

പത്തുവര്‍ഷത്തെ പ്രണയം
പത്തുവര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഹാരിസും റംസിയുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. ഗര്‍ഭച്ഛിദ്രം നടത്തിയ ശേഷം വിവാഹത്തില്‍നിന്ന് കടന്നു കളഞ്ഞത് വല്ലാത്ത മുറിവായി മാറുകയായിരുന്നു. ഹാരിസ് കൂടെയില്ലെങ്കിൽ ഞാൻ പോകുമെന്നു ഹാരിസിന്റെ ഉമ്മയോട് അവൾ ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നതായാണ് റംസിയുടെ ബന്ധുവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മരിക്കുന്നതിന് മുമ്പ്
തന്നെ ഒഴിവാക്കാനുള്ള ഹാരിസിന്‍റെ ശ്രമം മനസ്സിലാക്കിയതോടെ പലപ്പോഴും ഇത് സംബന്ധിച്ച് റംസി സംസാരിച്ചിരുന്നു. എന്നാല്‍ വളരെ ക്രൂരമായ പെരുമാറ്റമാണ് ഹാരിസില്‍ നിന്നും ഉണ്ടായതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. മരിക്കുന്നതിന് മുമ്പ് ഹാരിസിന്‍റെ ഉമ്മയോടും ഹാരിസിനോടും റംസി സംസാരിച്ചെങ്കിും നിന്നെ ഞങ്ങള്‍ക്ക് ആവശ്യമില്ലെന്നും പോയി മരിച്ചോളൂ.. എന്നുമായിരുന്നു മറുപടിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു..

എറണാകുളത്തേക്ക്
ഗര്‍ഭച്ഛിദ്രത്തിനായി ഹാരിസിന്‍റെ സഹോദരിയായിരുന്നു റംസിയുടെ കൂടെ എറണാകുളത്തേക്ക് പോയത്. ഗര്‍ഭച്ഛിദ്രം നടത്താനായി ഒരു മഹല്ല് കമ്മിറ്റിയുടെ വ്യാജ രേഖ ഹാരിസ് തയാറാക്കിയിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. മൂന്ന് മാസത്തോളം ഗർഭിണിയായിരിക്കേ നാളുകൾക്ക് മുൻപാണ് പെൺകുട്ടിയുടെ ഗർഭം അലസിപ്പിച്ചത്.

വിപുലമായ അന്വേഷണം
കേസില്‍ വിപുലമായ അന്വേഷണം നടത്തുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആത്മഹത്യ പ്രേരണ, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങളാണ് ഹാരിസിനു മേൽ ചുമത്തിയിരിക്കുന്നത്. കേസില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും കൊട്ടിയം എസ് ഐ വ്യകതമാക്കിയിട്ടുണ്ട്.

വാട്സാപ് സന്ദേശങ്ങളും
ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുന്‍പായി യുവതി ഹാരിസിന് അയച്ച വാട്സാപ് സന്ദേശങ്ങളും പുറത്തു വന്നിട്ടുണ്ട്. ഞാൻ ആരുടെയും അവസരങ്ങൾ തട്ടിയെടുത്തിട്ടില്ലെന്നും തനിക്കു വേണ്ടി കാത്തിരിക്കാൻ ആരുമില്ലെന്നുമാണ് റംസി പറയുന്നത്. സാമ്പത്തികമായി അത്ര ഉന്നതിയിലല്ലാത്ത റംസിയെ ഒഴിവാക്കി നല്ല സാമ്പത്തികമുള്ള ഒരു പെണ്‍കുട്ടിയെ കല്യാണം കഴിക്കാനായിരുന്നു ഹാരിസിന്‍രെ നീക്കമെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.












Click it and Unblock the Notifications