കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് ശരിക്കും വല്യേട്ടനാവാന്‍ സിപിഎം തന്ത്രം; 2 സീറ്റുകള്‍ ഏറ്റെടുത്തേക്കും

Google Oneindia Malayalam News

കൊല്ലം: 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍ഡിഎഫിന് ഏറ്റവും മികച്ച വിജയം നല്‍കിയ ജില്ലയാണ് കൊല്ലം. ജില്ലയില്‍ ആകെയുള്ള പതിനൊന്നില്‍ പതിനൊന്ന് മണ്ഡലങ്ങളിലും ഇടത് മുന്നണി വിജയിച്ചു. ഇത്തവണയും ജില്ലയില്‍ സമാനമായ വിജയമാണ് ഇടത് മുന്നണി പ്രതീക്ഷിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ചവറയില്‍ മേല്‍ക്കൈ നഷ്ടമായെങ്കിലും സീറ്റ് നിലനിര്‍ത്താന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് എല്‍ഡിഎഫ്. അതൊടൊപ്പം തന്നെ ജില്ലയില്‍ ഇത്തവണ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാന്‍ കഴിയും എന്ന പ്രതീക്ഷയും സിപിഎമ്മിനുണ്ട്.

ഇരവിപുരം, കൊട്ടാരക്കര

ഇരവിപുരം, കൊട്ടാരക്കര

ഇടതുമുന്നണിയില്‍ തന്നെ നേരത്തെ സിപിഎമ്മിനേക്കാള്‍ സീറ്റില്‍ സിപിഐ മത്സരിച്ചുന്ന ജില്ലയാണ് കൊല്ലം. ഏഴ് സീറ്റില്‍ വരെ കൊല്ലത്ത് സിപിഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ സിപിഎമ്മും സിപിഐയും നാല് വീതം സീറ്റുകളിലായിരുന്നു മത്സരിച്ചത്. കൊല്ലം, കുണ്ടറ, ഇരവിപുരം, കൊട്ടാരക്കര സീറ്റുകളിലായിരുന്നു സിപിഎം മത്സരിച്ചത്.

പുനലൂര്‍, ചടയമംഗലം

പുനലൂര്‍, ചടയമംഗലം

പുനലൂര്‍, ചടയമംഗലം, ചാത്തന്നൂര്‍ കരുനാപ്പള്ളി സീറ്റുകളില്‍ സിപിഐയും മത്സരിച്ചു. കുന്നത്തൂര്‍ സീറ്റില്‍ കോവൂര്‍ കുഞ്ഞുമോന്‍റെ ആര്‍എസ്പി (എല്‍)യും പത്തനാപുരത്ത് കേരള കോണ്‍ഗ്രസ് ബിയും വിജയിച്ചപ്പോള്‍ സിഎംപി അരവിന്ദാക്ഷന്‍ വിഭാഗത്തിനായിരുന്നു ചവറ അനുവദിച്ചത്. മത്സരിച്ച എല്ലാ സീറ്റിലും ഇടത് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുകയും ചെയ്തും. ഇത്തവണ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം കുറഞ്ഞ് ആറെണ്ണമായെങ്കിലും ഉയര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നത്.

കോവൂര്‍ കുഞ്ഞുമോന്‍

കോവൂര്‍ കുഞ്ഞുമോന്‍

എന്‍ വിജയന്‍പിള്ളയുടെ മരണത്തെ തുടര്‍ന്ന് ചവറ സീറ്റ് ഇത്തവണ സിപിഎം ഏറ്റെടുത്തേക്കും. സിഎംപി അരവിന്ദാക്ഷന്‍ വിഭാഗം നേരത്തെ സിപിഎമ്മില്‍ ലയിച്ചതും അവര്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലയില്‍ സിപിഎം ലക്ഷ്യം വെക്കുന്ന മറ്റൊരു സീറ്റ് കുന്നത്തൂര്‍ ആണ്. കഴിഞ്ഞ തവണ പ്രത്യേക സാഹചര്യത്തില്‍ കോവൂര്‍ കുഞ്ഞുമോന് നല്‍കിയ സീറ്റ് ഇത്തവണ തിരികെ എടുക്കണമെന്ന ആവശ്യത്തിന്‍ സിപിഎമ്മില്‍ ശക്തിയേറിയിട്ടുണ്ട്.

ചവറയും കുന്നത്തൂരും

ചവറയും കുന്നത്തൂരും

ചവറയും കുന്നത്തൂരും ലഭിക്കുകയാണെങ്കില്‍ സിപിഎമ്മിന് ആറ് സീറ്റുകള്‍ ലഭിക്കും. എന്നാല്‍ കോട്ടയത്ത് കാഞ്ഞിരപ്പള്ളി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുകൊടുക്കുന്നതിന് പകരമായി കൊല്ലത്ത് ഒരു സീറ്റ് എന്ന ആവശ്യം സിപിഐ ശക്തമാക്കിയിട്ടുണ്ട്. കോവൂര്‍ കുഞ്ഞുമോനെ സിപിഐയില്‍ ലയിപ്പിച്ച് ആ സീറ്റ് അവര്‍ക്ക് നല്‍കാനുള്ള നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കോവൂര്‍ കുഞ്ഞുമോന്‍ അത് തള്ളി.

അയിഷ പോറ്റി ഇല്ല

അയിഷ പോറ്റി ഇല്ല


അതേസമയം, ജല്ലയില്‍ പാര്‍ട്ടി മത്സരിക്കുന്ന സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ ചര്‍ച്ചയും സിപിഎം ഇതിനോടകം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് തവണയായി കൊട്ടാരക്കരയില്‍ നിന്നും മത്സരിച്ച് വിജയിക്കുന്ന അയിഷ പോറ്റിയെ സിപിഎം ഇത്തവണ മാറ്റി നിര്‍ത്തിയേക്കും. കെഎന്‍ ബാലഗോപാലിനെ കൊട്ടാരക്കയില്‍ മത്സരിപ്പിച്ച് വിജയിപ്പിക്കാനാണ് സിപിഎം ശ്രമം.

ബാലഗോപാലിനെ

ബാലഗോപാലിനെ

തദ്ദേശ തിരഞ്ഞെടുപ്പില്‍ അടക്കം കൊട്ടാരക്കരയില്‍ മികച്ച ഭൂരിപക്ഷം നേടിയത് എല്‍ഡിഎഫിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്. നേരത്തെ കൊല്ലത്ത് മുകേഷിന് പകരം ബാലഗോപാലിനെ പരിഗണിച്ചേക്കുമെന്ന സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കൊല്ലത്തേക്കാള്‍ സുരക്ഷിതം എന്ന നിലയില്‍ കെഎന്‍ ബാലഗോപാലിനെ കൊട്ടാരക്കരയില്‍ തന്നെ പരിഗണിക്കുകയായിരുന്നു.

കേരള കോൺഗ്രസ് ബി

കേരള കോൺഗ്രസ് ബി

കേരള കോൺഗ്രസ് ബി നേതാവ് ആർബാലകൃഷ്ണപിള്ളയുടെ എൻഎസ്എസ്, കേരള കോൺഗ്രസ് പിന്തുണകളും ഇവിടെ ശ്രദ്ധേയമാണ്. മുമ്പ് കേരള കോണ്‍ഗ്രസ് ബി മത്സരിച്ചി വിജയിച്ച മണ്ഡലം കൂടിയാണ് കൊട്ടാരക്കര. മുന്‍പ് അടൂരില്‍ നിന്ന് നിയമസഭയിലേക്കും കൊല്ലത്ത് നിന്നും ലോക്സഭയിലേക്കും മത്സരിച്ച ബാലഗോപാല്‍ രണ്ട് തവണയും പരാജയപ്പെട്ടിരുന്നു. അതിനാല്‍ തന്നെ ഇത്തവണ അദ്ദേഹത്തിന് ഉറച്ച സീറ്റ് തന്നെ നല്‍കാനാണ് പാര്‍ട്ടി തീരുമാനം.

കൊല്ലത്ത് മുകേഷ് വീണ്ടും

കൊല്ലത്ത് മുകേഷ് വീണ്ടും

കൊല്ലത്ത് മുകേഷിന് വീണ്ടും ഒരു അവസരം കൂടി ലഭിച്ചേക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണ്. മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ തന്റെ നിലപാട് അപ്പോള്‍ തന്നെ പാര്‍ട്ടിയെ അറിയിക്കും. ഇതുവരെ തുടങ്ങി വെച്ച് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും, അവര്‍ സജീവമായി മുന്നോട്ട് കൊണ്ടുപോകാനും തനിക്ക് താല്‍പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചവറയും കുണ്ടറയും

ചവറയും കുണ്ടറയും

അന്തരിച്ച ചവറ എംഎൽഎ വിജയൻ പിള്ളയുടെ മകനെയാണ് ചവറ സീറ്റിൽ പരിഗണിക്കുന്നത്. എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസിന്‍റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. കുണ്ടറയില്‍ ജെ മേഴ്സിക്കുട്ടിയമ്മയും ഇരവിപുരത്ത് എം നൗഷാദും തുര്‍ന്നേക്കും. പത്തനാപുരത്ത് കെബി ഗണേഷ് കുമാര്‍ അല്ലാതെ മറ്റൊരു പേര് ഇതുവരെ ഉയര്‍ന്ന് വന്നിട്ടില്ല.

ജയൻ ചേർത്തല

ജയൻ ചേർത്തല

അതേസമയം, ജില്ലയിലെ സിപിഐ സ്ഥാനാര്‍ത്ഥികളുടെ ചര്‍ച്ചകളും പുരോഗമിക്കുകയാണ്. പി തിലോത്തമന്റെ മണ്ഡലമായ ചേർത്തലയിൽ ഇത്തവണ സിനിമാ താരം ജയൻ ചേർത്തലയെ മത്സരിപ്പിക്കാനാണ് സിപിഐ ആലോചിക്കുന്നത്. സിപിഐയുടെ സാംസ്കാരിക മേഖലയില്‍ സജീവമായ വ്യക്തിയാണ ജയന്‍ ചേര്‍ത്തല.

ചടയമംഗലത്തും ചാത്തന്നൂരിലും

ചടയമംഗലത്തും ചാത്തന്നൂരിലും

ചടയമംഗലത്ത് മൂന്ന് ടേം പൂര്‍ത്തിയാക്കിയ മുല്ലക്കര രത്നാകരനും ഇത്തവണ മാറിയേക്കും. ഇവിടെ സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബുവിന്റെ പേരിനാണ് മുന്‍തൂക്കം. ചാത്തന്നൂരില്‍ സിഎസ് ജയലാലിനും കരുനാഗപള്ളിയില്‍ ആര്‍ രാമചന്ദ്രനും വീണ്ടും അവസരം ലഭിക്കും. കാഞ്ഞിരപ്പള്ളിക്ക് പകരം കൊല്ലം ജില്ലയില്‍ ഒരു സീറ്റ് അധികം വേണമെന്ന ആവശ്യവും അവര്‍ ശക്തമാക്കുന്നുണ്ട്. ചവറ അല്ലെങ്കില്‍ കുന്നത്തൂര്‍ സീറ്റാണ് അവര്‍ ചോദിക്കുന്നത്.

English summary
kerala assembly election 2021; CPM may take over two seats in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X