പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം; പ്രതിയെ തെളിവെടുപ്പിനെത്തിച്ചു, സംഭവം കൊല്ലത്ത്!
കൊല്ലം: ആസിഡ് ആക്രമണക്കേസിലെ പ്രതിയെ തെളിവെടുപ്പിനെത്തിച്ചു. റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിക്കുനേരേ ആസിഡ് ആക്രമണം നടത്തിയ പ്രതിയെ റെയിൽവെ സ്റ്റേഷനിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ശനിയാഴ്ചയായിരുന്നു പെൺകുട്ടിക്ക് നേരെ ആക്രണം നടന്നത്. ഉടൻ തന്നെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
തുടർന്ന് ഞായറാഴ്ച പുനലൂർ പ്ലാത്തറ കളീലുവിള വീട്ടിൽ അരുണിനെ (18) റെയിൽവെ സ്റ്റേഷനിലെത്തിച്ച് തെളിവെടുക്കുകയായിരുന്നു. അക്രമത്തിൽ പെൺകുട്ടിക്ക് സമീപം നിന്നിരുന്നവർക്കും പരിക്കേറ്റിരുന്നു. അക്രമത്തിൽ ഗുരുതരമായി പൊള്ളലേറ്റ പുനലൂർ മണിയാർ കേളംകാവ് ബിജു ഭവനിൽ ബിജിനി(18)യും സമീപ സീറ്റിലുണ്ടായിരുന്ന അലോഷ്യസും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

പ്ലാറ്റ്‌ഫോമിൽനിന്ന് പെൺകുട്ടിക്കുനേരേ ആസിഡ് ഒഴിച്ചതും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഈ രീതികളെല്ലാം പ്രതി പോലീസിന് കാട്ടികൊടുത്തു. പ്രണയത്തകർച്ചയിലുണ്ടാ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൊട്ടാരക്കര പോലീസ് ഇയാളെ പുനലൂർ റെയിൽവേ പോലീസിന് കൈമാറി.












Click it and Unblock the Notifications