പത്മരാജൻ ലക്ഷ്യമിട്ടത് ഭാര്യയേയും ബേക്കറിയിൽ പാർട്ണറായ യുവാവിനെയും; കൂടുതൽ വിവരങ്ങൾ പുറത്ത്
കൊല്ലം: ചെമ്മാൻമുക്കിൽ യുവതിയെ കാറിനുള്ളിൽ തീകൊളുത്തി കൊലപ്പെടുത്തി സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലം നഗരത്തിലെ ആശ്രാമം പരിസരത്ത് ബേക്കറി നടത്തുന്ന കൊട്ടിയം തഴുത്തല തുണ്ടിൽ മേലതിൽ വീട്ടിൽ അനില ( 44 ) ആണ് കൊല്ലപ്പെട്ടത്. അനിലയുടെ ഭർത്താവ് പത്മരാജനാണ് കൊലപാതകം നടത്തിയത്.
പത്മരാജന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതക കുറ്റത്തിനൊപ്പം യുവാവിനെ ആക്രമിച്ചതിന് വധശ്രമ കുറ്റവും ചുമത്തും. ഇന്നലെ രാത്രി എട്ടരയോടെയാണ് ബേക്കറി ഉടമയായ അനിലയും ജീവനക്കാരനായ സോണിയും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് പ്രതി പെട്രോൾ ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അനില സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

അനില നടത്തുന്ന ബേക്കറിയുടെ പാർട്ണറായ യുവാവിനെ ലക്ഷ്യമിട്ടാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് ഇയാൾ പോലീസിന് മൊഴി നൽകിയത്. അനിലയുടെ പാർട്ണറാണ് കാറിൽ ഉള്ളത് എന്ന് തെറ്റിദ്ധരിച്ചാണ് പ്രതി സോണിയെ ആക്രമിച്ചത്. സോണിക്ക് പൊള്ളലേറ്റിറ്റുണ്ട്. ആക്രമണത്തിന് ശേഷം പത്മരാജൻ പോലീസിൽ കീഴടങ്ങുകയായിരുന്നു.
കൊലപ്പെടുത്താൻ തീരുമാനിച്ച് ഉറപ്പിച്ചാണ് പ്രതി എത്തിയത് എന്നാണ് പോലീസ് പറയുന്നത്. വേഗത്തിൽ ഒഴിച്ച് കത്തിക്കാനുള്ള സൗകര്യത്തിനാണ് വലിയ വാ വട്ടമുള്ള ബക്കറ്റില് പെട്രോൾ കരുയതെന്ന് പോലീസ് പറഞ്ഞു. കാറിലിരുന്ന് തന്നെ ഭാര്യ ഉണ്ടായിരുന്ന കാറിലേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു.
കടയിൽ അനിലയുടെ സുഹൃത്തിന് ഉണ്ടായിരുന്ന പാർട്നർഷിപ്പ് ഉടൻ ഒഴിയണമെന്ന് പത്മരാജൻ ഇയാളോട് ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി പത്മരാജനും അനിലയുടെ സുഹൃത്തും തമ്മിൽ പ്രശ്നം ഉണ്ടായിരുന്നു. പാർട്ണർഷിപ്പ് തുക ഡിസംബർ 10 ന് തിരകെ തരാം എന്ന രീതിയിൽ ഒത്തുതീർപ്പും നടന്നു. ഇതിന് ശേഷമാണ് ആക്രമണം ഉണ്ടാകുന്നത്.
ഇയാൾ കൊട്ടിയത്തെ പെട്രോൾ പമ്പിലെത്തി മൂന്ന് ലിറ്റർ പെട്രോൾ കന്നാസിൽ വാങ്ങി. തഴുത്തലയിലെ വീട്ടിലെത്തിയ പത്മനരാജൻ സ്റ്റീൽ ബക്കറ്റിലേക്ക് ഒഴിച്ചു. തുടർന്ന് പെട്രോൾ നിറച്ച ബക്കറ്റ് വാനിലാക്കിയ ശേഷം അനില കാറിൽ വരുന്നതും നോത്തി ചെമ്മാൻ മുക്കിന് സമീപം കത്തുനിന്നും. കയ്യിൽ കരുതിയ ലൈറ്റർ ഉപയോഗിച്ചാണ് തീ കൊളുത്തിയത്ത്. കൊലപാതകത്തിന് ശേഷം പോലീസ് സ്റ്റേഷനിൽ ഓട്ടോ വിളിച്ച് എത്തിയ പത്മരാജൻ താനാണ് കൊല ചെയ്തത് എന്ന് പോലീസുകാർക്ക് മുന്നിൽ സമ്മതിക്കുകയായിരുന്നു. കാറ്ററിംഗ് ബിസിനസ് നടത്തിവരികയായിരുന്നു പത്മരാജൻ.












Click it and Unblock the Notifications