കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'വിസ്മയയുടെ ആത്മാവ് ഈ കാറിൽ'; കോടതിയിലേക്ക് അച്ഛന്റെ യാത്ര കിരണിന് നൽകിയ കാറിൽ, ഫ്രണ്ട് സീറ്റ് ഒഴിച്ചിട്ടു

Google Oneindia Malayalam News

കൊല്ലം: വിയ്മയ കേസിന്റെ വിധി കേള്‍ക്കാല്‍ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ കോടതിയിലേക്ക് പുറപ്പെട്ടു. മകള്‍ക്ക് വിവാഹത്തിന് സമ്മാനിച്ച വാഹനത്തിലാണ് വിസ്മയയുടെ പിതാവ് കോടതിയിലേക്ക് യാത്ര തിരിച്ചത്. വാഹനത്തിന്റെ ഫ്രണ്ട് സീറ്റ് ഒഴിച്ചിട്ടാണ് യാത്ര. വിസ്മയയുടെ ആത്മാവ് തനിക്കൊപ്പം ഈ വിധി കേള്‍ക്കാന്‍ കോടതിയിലേക്ക് വരുന്നുണ്ടെന്ന വൈകാരികമായി ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.

ഈ വാഹനം വാങ്ങാന്‍ പോയ സമയത്ത് മകളും കൂടെയുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ത്രിവിക്രമന്‍ നായരും മറ്റൊരു ബന്ധുവുമാണ് കോടതിയിലേക്ക് പുറപ്പെട്ടത്. ത്രിവിക്രമന്‍ നായര്‍ വാഹനം ഓടിക്കുമ്പോള്‍ ബന്ധു പിന്‍ സീറ്റിലാണ് ഇരുന്നത്.

1

വിസ്മയ കേസിലെ വിധി സമൂഹത്തിനുള്ള സന്ദേശമാണെന്ന് അച്ഛന്‍ ത്രിവിക്രമന്‍ നായരും അമ്മ സജിത വി നായരും പറഞ്ഞു. 4,87,000 വോയ്‌സ് ക്ലിപ്പുകളാണ് കിരണിന്റെ ഫോണില്‍ നിന്ന് സൈബര്‍ സെല്ലിന് ലഭിച്ചത്. ഒട്ടോമാറ്റിക്കായി കോളുകള് റെക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ടെന്ന് അവന് അറിയില്ലായിരുന്നു. വോയ്‌സ് ക്ലിപ്പുകള്‍ അനുസരിച്ച് ഇനിയും നിരവധി പ്രതികള്‍ വരും. അവരെ സമൂഹത്തിന് മുന്നില്‍ കൊണ്ടു വരാനുള്ള ശ്രമമാണ് ഇനിയുള്ളതെന്ന് പിതാവ് വ്യക്തമാക്കി.

2

കേസുമായി ഒരു ബന്ധവുമില്ലാത്ത ചോദ്യങ്ങളാണ് പ്രതിഭാഗം അഭിഭാഷകന്‍ ചോദിച്ചത്. രണ്ട് പെണ്‍കുട്ടികളുടെ പിതാവാണ് പ്രതിഭാഗം അഭിഭാഷകന്‍ പ്രതാപ ചന്ദ്രന്‍. അത് അദ്ദേഹം മറക്കരുതെന്ന് ഭാര്യ നഷ്ടമായ ഭര്‍ത്താവിന്റെ കേസാണ് താന്‍ ഏറ്റെടുത്തതെന്നാണ് അദ്ദേഹം പറയുന്നത്.
പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അമ്മ സജിത പറഞ്ഞു.

3

അതേസമയം, വിസ്മയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. ഇന്നാണ് ശിക്ഷ വിധി വിധിക്കുക. ഏഴ് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ പ്രതി കിരണ്‍ ചെയ്തിട്ടുണ്ടെന്നാണ് കോടതിയുടെ വിലയിരുത്തല്‍. രാവിലെ പതിനൊന്നു മണിയോടെ കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ശിക്ഷയെ കുറിച്ചുളള വാദം തുടങ്ങും. ഉച്ചയോടെ കോടതി വിധി പ്രഖ്യാപിക്കാനാണ് സാധ്യത. കിരണിന് ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന ആവശ്യമാകും പ്രോസിക്യൂഷന്‍ ഉന്നയിക്കുക.

4

അതേസമയം, കേസുമായി ഇനിയും മുന്നോട്ടു പോകുമെന്ന് വിസ്മയയുടെ പിതാവ് കോടതിയില്‍ എത്തിയപ്പോള്‍ പ്രതികരിച്ചു. ഇത് കിരണില്‍ മാത്രം ഒതുങ്ങുന്ന കേസല്ല. കേസില്‍ ഇനിയും പ്രതികളുണ്ട്. അവരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരും. കിരണിന്റെ ഫോണില്‍ നിന്ന് ലഭിച്ച ഫോണ്‍ ക്ലിപ്പില്‍ തന്നെ ബന്ധുക്കള്‍ സംസാരിക്കുന്ന പലകാര്യവും. കൂടാതെ വേറെ തെളിവുകളും ഞങ്ങലുടെ കയ്യിലുണ്ടെന്ന് അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.

കിരണ്‍ കുമാറിന് ജീവപര്യന്തം ശിക്ഷ ലഭിക്കുമോ? വിസ്മയ കേസില്‍ ശിക്ഷാ വിധി ഇന്ന്കിരണ്‍ കുമാറിന് ജീവപര്യന്തം ശിക്ഷ ലഭിക്കുമോ? വിസ്മയ കേസില്‍ ശിക്ഷാ വിധി ഇന്ന്

Recommended Video

cmsvideo
MVD ആയി വിലസിയ കിരൺ കുമാറിന് ജയിലിൽ വിലസാം,10 വർഷം സുഖ ജീവിതം

English summary
Kollam Vismaya Death Case: Vismaya's father vacated the front seat of the car and went to court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X