Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആനന്ദും ആലീസും മാതൃകാ ദമ്പതികളെ പോലെ'; എന്താണ് സംഭവിച്ചത്, കടുംകൈയ്ക്ക് പിന്നിലെ കാരണം എന്ത്?

കൊല്ലം: യു എസിലെ കാലിഫോർണിയയിലെ സാൻ മറ്റെയോയിൽ കൊല്ലം സ്വദേശികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. പട്ടത്താനം വികാസ് ന​ഗർ സ്നേഹയിൽ ആനന്ദ് സുജിത് ഹെൻറി (42) ആലീസ് പ്രിയങ്ക. ഇരട്ട കുട്ടികളായ നോഹ, നെയ്ഥൻ (4) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആനന്ദ് ആലീസിനെ വെടി വെച്ച കാെലപ്പെടുത്തി സ്വയം ജീവനൊടുക്കി എന്നാണ് പോലീസ് സംശയിക്കുന്നത്. കുട്ടികളുടെ മരണം സംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണം ഇനിയും ലഭിച്ചിട്ടില്ല.

കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം എന്ന് സാൻ മാറ്റെയോ പോലീസ് പറഞ്ഞു. കുടുംബ വഴക്ക്, സാമ്പത്തിക പ്രതിസന്ധി എന്നീ സാധ്യതകളിലാണ് അന്വേഷണം പുരോ​ഗമിക്കുന്നത്. 2016 ൽ വിവാഹ മോചനത്തിന് അപേക്ഷിച്ചിരുന്നുവെങ്കിലും തുടർനടപടികളിലേക്ക് ഇരുവരും കടന്നില്ലെന്ന് പോലീസ് പറയുന്നു.

death

അതിന് ശേഷമാണ് ഇരട്ട കുട്ടികൾ ജനിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. മാതൃകാ ദമ്പതികളെ പോലെയാണ് ഇവര്ഡ‍ പെരുമാറിയതെന്നാണ് സമീപവാസികൾ പോലീസിന് മൊഴി നൽകിയത്. 2020 ൽ ആണ് കോടകൾ വിലയുള്ള വീട് വാങ്ങി ദമ്പതികൾ സാൻ മാറ്റെയോയിലേക്ക് മാറിയത്.

സോഫ്റ്റ് വെയർ എഞ്ചിനീയർ ആയിരുന്ന ആനന്ദ് 8 വർഷത്തോളം ​ഗൂ​ഗിളിലും ഒരു വർഷത്തോളം മെറ്റയിലും ജോലി ചെയ്തിരുന്നു, കഴിഞ്ഞ വർഷം ജൂണിലാണ് സ്വന്തം നിലയിൽ ലോജിറ്റ്സ് എന്ന പേരിൽ നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട സ്റ്റാർട്ട് അപ് സ്ഥാപനം തുടങ്ങിയത്. അടുത്തിടെയായി സ്താപനത്തിന്റെ വെബ് സൈറ്റ് പ്രവർത്തിക്കുന്നില്ല.

കുട്ടികളുടെ മരണം എപ്പോഴാണ് എന്നതാണ് പോലീസ് അന്വേഷിക്കുന്ന മറ്റൊരു കാര്യം. ആലീസിന്റെ മരണത്തിന് ശേഷമാണോ അതിന് മുമ്പാണോ എന്നത് കുട്ടികളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകും. ഇത് അനുസരിച്ച് മരണത്തിലേക്ക് നയിക്കാനുള്ള കാരണം വ്യക്തമാകും എന്നാണ് അന്വേഷണം സംഘം കരുതുന്നത്. മരണവാർത്ത അറിഞ്ഞ് ആനന്ദിന്റെ രണ്ടു സഹോദരങ്ങൾ യു എസിൽ എത്തിയിട്ടുണ്ട്.

തിങ്കളാഴ്ചയാണ് കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആനന്ദിന്റെയും ആലീസിന്റെയും മൃതദേഹങ്ങൾ കുളി മുറിയിലും കുട്ടികളുടെ മൃതദേഹങ്ങൾ കിടപ്പ് മുറിയിലും ആയിരുന്നു. പോലീസ് പരിശോധനയിൽ ആണ് കുളിമുറിയിൽ നിന്ന് ഒമ്പത് എം എ പിസ്റ്റളും തിരയും കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+