ഇനിയുള്ള കാലം ജോലിചെയ്ത് ജീവിക്കാനാവില്; കൊല്ലത്ത് ഗൃഹനാഥൻ ചിതയൊരുക്കി ആത്മഹത്യ ചെയ്തു
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്

കൊല്ലം; കൊല്ലം പുത്തൂരിൽ ഗൃഹനാഥൻ സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തു. മാറനാട് സ്വദേശി വിജയകുമാറാണ് ആത്മഹത്യ ചെയ്തത്. 68 വയസായിരുന്നു. സഹോദരിയുടെ വീടിന് സമീപം ചിതയൊരുക്കിയാണ് വിജയകുമാർ ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച പുലർച്ചെ സഹോദരിയുടെ വീടിന് സമീപം വിറക് കൂട്ടിയിരുന്ന സ്ഥലത്ത് തീ കത്തുന്നത് ബന്ധുക്കൾ കണ്ടിരുന്നു. ഉടൻ തന്നെ സഹോദരിയും മറ്റുള്ളവരും എഴുന്നേറ്റ് വന്ന് തീ അണയ്ക്കുകയും ചെയ്തു.
അസ്വാഭാവികമായി ഒന്നും തോന്നാതിരുന്ന ബന്ധുക്കൾ തീ അണച്ചതിന് ശേഷം വീട്ടിൽ വന്ന് കിടന്ന് ഉറങ്ങുകയും ചെയ്തു. എന്നാൽ രാവിലെ ചെന്ന് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കിടയ്ക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരിച്ചത് വിജയകുമാർ ആണെന്ന് മനസ്സിലായി. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
സ്ഥലത്ത് നിന്നും വിജയകുമാറിന്റെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇനിയുള്ള കാലം കൂലിപ്പണിയെടുത്ത് ജീവിക്കാൻ സാധിക്കാത്തതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പിലുള്ളത്. കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നു ഇദ്ദേഹം. ആരോഗ്യ പ്രശ്നങ്ങളാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇദ്ദേഹം ജോലിക്ക് പോയിരുന്നില്ല.
ജോലിക്ക് പോവാൻ സാധിക്കാത്തതിന്റെ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. വിജയകുമാർ കൂലിപ്പണിക്ക് പോയാണ് ജീവിച്ച് വരുന്നതെങ്കിലും കുടുംബം സാമ്പത്തികമായി ശേഷിയുള്ളവരാണ്.












Click it and Unblock the Notifications