പിണറായി സർക്കാർ കൊലയാളികളെ സംരക്ഷിക്കുന്നു; കെ.സി വേണുഗോപാൽ
കൊല്ലം: ആദിവാസികളെയും പാവപ്പെട്ടവരെയും സംരക്ഷിക്കുന്നതിന് പകരം കൊലയാളികളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ജനവിരുദ്ധതയുടെ കാര്യത്തിൽ പിണറായി സർക്കാർ മോദിക്ക് പഠിക്കുകയാണ്. ആദിവാസികൾക്ക് വീടുവച്ചു നൽകാൻ കഴിയാത്ത സർക്കാരാണ് സിൽവർ ലൈൻ പദ്ധതി എന്ന ബ്രഹ്മാണ്ട പരിപാടിയുമായി ഇറങ്ങിയിരിക്കുന്നതെന്നും വേണുഗോപാൽ പരിഹസിച്ചു.
ഇരുപതിനായിരത്തോളം ആദിവാസികൾക്ക് സംസ്ഥാന സർക്കാരിന് വീട് വെച്ച് നൽകാൻ കഴിയുന്നില്ല. ജനവിരുദ്ധതയുടെ കാര്യത്തിൽ പിണറായി മോദിക്ക് പഠിക്കുകയാണ്. ആദിവാസികൾക്ക് കോൺഗ്രസ് പിന്തുണ ഉറപ്പാക്കും. കോൺഗ്രസ് എന്നും ആദിവാസികൾക്കൊപ്പം നിൽക്കുന്ന പാർട്ടിയാണെന്നും അവർക്കും ജീവിക്കാനുള്ള പൂർണ ഉത്തരവാദിത്വം പൊതുസമൂഹത്തിൽ നടപ്പിലാക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

ആദിവാസികളെ ചൂഷണം ചെയ്യുന്ന പാർട്ടിയായി സിപിഎം മാറിയിരിക്കുകയാണ്. സിപിഎം പൊളിറ്റ്ബ്യൂറോയിൽ ഒരു ദളിത് വിഭാഗത്തിൽപ്പെടുന്ന വ്യക്തിയെ പോലും ഉൾകൊള്ളിച്ചിട്ടില്ല. ആദിവാസി വിഭാഗങ്ങളെ സംരക്ഷിക്കുന്ന നിലപാടായിരിക്കും കോൺഗ്രസ് കൈക്കൊള്ളുക. അവർക്ക് പ്രാതിനിധ്യം ഇല്ലാത്ത കോൺഗ്രസിനെ ഒരു ജില്ലാ കമ്മിറ്റിയും ഉണ്ടാകില്ല. ഇത്തരം മേഖലകളിൽ നിന്നും നേതാക്കൾ ഉയർന്നു വരണം. ഇത് എഐസിസി ഉറപ്പാക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
സാരി ഇങ്ങനെയും ഉടുക്കാം അല്ലേ; അമല പോളിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
സർക്കാർ നടപ്പിലാക്കാൻ പോകുന്ന സിൽവർ ലൈൻ പദ്ധതി ജനങ്ങൾക്ക് ഭാരമാകും. അനാവശ്യമായ പദ്ധതിയാണ് സർക്കാർ നടപ്പിലാക്കാൻ തിടുക്കം കാണിക്കുന്നത്. പാവപ്പെട്ടവരുടെ കാര്യം ശ്രദ്ധിക്കാനാണ് സർക്കാർ സമയം ചെലവഴിക്കേണ്ടത് - കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആദിവാസികളെ ചൂഷണം ചെയ്യുകയാണ്. ആദിവാസികളെ ശാക്തീകരിക്കാൻ കോൺഗ്രസ് നല്ല നിലയ്ക്ക് പ്രവർത്തിക്കുന്നുണ്ട്. വനാവകാശ നിയമം പൊലീസിന് കളിക്കാനുള്ളതല്ലെന്ന് ഓർമിക്കുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications