കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സെല്‍ഫിയെടുക്കുന്നതിനിടെ പുഴയില്‍ വീണ് ഒഴുക്കില്‍പ്പെട്ടു; രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല

Google Oneindia Malayalam News

കൊല്ലം: പത്താനാപുരത്ത് കല്ലടയാറ്റില്‍ മൂന്ന് കുട്ടികള്‍ പുഴയില്‍ വീണ് ഒഴുക്കില്‍പ്പെട്ടു. ഇതില്‍ രണ്ട് പേരെ രക്ഷപ്പെടുത്തി മൂന്നാമത്തെ കുട്ടിയ്ക്കായി തെരച്ചില്‍ തുടരുകയാണ്. സെല്‍ഫി എടുക്കുന്നതിനിടെ ആണ് കുട്ടികള്‍ പുഴയില്‍ വീണത്. അനുഗ്രഹ, സഹോദരന്‍ അഭിനവ് എന്നിവരാണ് രക്ഷപ്പെട്ടത്. പത്തനംതിട്ട കൂടല്‍ സ്വദേശിയായ അപര്‍ണയെയാണ് കാണാതായത്. ഈ കുട്ടിയ്ക്കായി നാട്ടുകാരും പൊലീസും അഗ്നിരക്ഷാസമന സേനയും തെരച്ചില്‍ തുടരുകയാണ്.

ശനിയാഴ്ച ഉച്ചയോടെ ഗാന്ധി ഭവന് സമീപം കുറ്റിമൂട്ടില്‍ കടവിലായിരുന്നു സംഭവം. ഇവിടെയുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് എത്തിയതായിരുന്നു കുട്ടികള്‍. ഭക്ഷണം കഴിച്ച ശേഷം കാഴ്ച കാണാനായി സമീപത്തെ പുഴയ്ക്ക് അടുത്തെത്തി. ഇവിടെ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ ആയായിരുന്നു അപകടം. മൂന്ന് പേരും കാല് തെന്നി പുഴയിലേക്ക് വീഴുകയായിരുന്നു. ഈ സമയം സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ ഉടന്‍ തന്നെ രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി.

kooa

എന്നാല്‍ മൂന്നാമത്തെ കുട്ടിയെ കണ്ടെത്താനായില്ല. നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. കല്ലടയാറ്റിന് ആഴം കൂടിയ പ്രദേശമാണ് ഇവിടെ എന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയാണ് ഇവിടെ പെയ്തത്. ഇത് കാരണം വെള്ളത്തിന്റെ അളവ് കൂടുതലാണെന്നും നാട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ആഴ്ച കനത്ത മഴയാണ് കൊല്ലം, പുനലൂര്‍, കൊട്ടാരക്കര, പത്തനാപുരം താലൂക്കുകളിലായി പെയ്തിരുന്നത്.

മാതു മാപ്പ് പറയുക, മാതൃഭൂമിയിലേക്കൊരു മാര്‍ച്ച് പ്രതീക്ഷിക്കാം; മാതു-ലാല്‍കുമാര്‍ തര്‍ക്കത്തില്‍ വിനു വി ജോണ്‍മാതു മാപ്പ് പറയുക, മാതൃഭൂമിയിലേക്കൊരു മാര്‍ച്ച് പ്രതീക്ഷിക്കാം; മാതു-ലാല്‍കുമാര്‍ തര്‍ക്കത്തില്‍ വിനു വി ജോണ്‍

ഇതോടെയാണ് കല്ലടയാറ്റില്‍ ജലനിരപ്പുയര്‍ന്നത്. ഇവിടെ കാറ്റിലും മഴയും 5 വീടുകള്‍ ഭാഗികമായി തകര്‍ന്നിരുന്നു. ജില്ലയില്‍ പലയിടത്തും കൃഷിനാശവും സംഭവിച്ചിരുന്നു. ഇന്നും കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

English summary
Three children fell into a river at Kalladayattu in Pathanapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X