• search
 • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സൂരജിന്റേയും കുടുംബത്തിന്റേയും വാദങ്ങൾ പൊളിച്ചടുക്കി വാവ സുരേഷ്; ഒരുങ്ങിയത് ഞെട്ടിക്കും തിരക്കഥ

 • By Desk

കൊല്ലം; സ്വത്തിന് വേണ്ടിയാണ് ഉത്രയെ ഭർത്താവ് സൂരജ് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പണം തട്ടാനായി ആർക്കും സംശയം തോന്നാത്ത വിധത്തിൽ പാമ്പിനെ കൊണ്ട് കടിപ്പിച്ച് സൂരജ് ഉത്രയുടെ മരണം ഉറപ്പാക്കുകയായിരുന്നു. വൻ ആസൂത്രണമാണ് സൂരജ് നടത്തിയതെന്നും പോലീസ് പറയുന്നു.

എന്നാൽ താൻ ഉത്രയെ കൊന്നിട്ടില്ലെന്നാണ് അടൂരിലെ വീട്ടിൽ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ സൂരജ് കരഞ്ഞ് കൂവി വിളിച്ചത്. സൂരജിനെ മനപ്പൂർവ്വം കൊലക്കേസിൽ കുടുക്കുകയാണെന്നാണ് സൂരജിന്റെ വീട്ടുകാർ പറയുന്നത്. ഉത്രയെ കടിച്ചെന്ന് പറയുന്ന പാമ്പ് മരക്കൊമ്പിലൂടെ ജനൽവഴിയോ മുറിയിലേക്ക് ഇഴഞ്ഞ് കയറിയതാണെന്നും ഇവർ വാദിക്കുന്നു. എന്നാൽ വീട്ടുകാരുടെ വാദം പൊളിച്ചടുക്കുകയാണ് വാവ സുരേഷ്. മനോരമ ന്യൂസിനോട് ഇത് സംബന്ധിച്ച് വാവ സുരേഷ് പ്രതികരിച്ചത്.

ഉത്രയുടെ വീട് സന്ദർശിച്ചു

ഉത്രയുടെ വീട് സന്ദർശിച്ചു

അടൂരിലെ വീട്ടിൽ വെച്ചാണ് ഉത്രയ്ക്ക് രാത്രിയോടെ പാമ്പ് കടിയേൽക്കുന്നത്. ജനറൽ തുറന്നിട്ടുവെന്നും അതുവഴി പാമ്പ് അകത്ത് കടന്നുവെന്നുമാണ് സൂരജ് പോലീസിന് നൽകിയ മൊഴി. എന്നാൽ മുറി അടച്ചിട്ടിരുന്നതായി ഉത്രയുടെ അമ്മ പറയുന്നു. പാമ്പ് ജനൽ വഴി വന്നതാണെന്ന വാദങ്ങളെ പൂർണമായി തള്ളുകയാണ് വാവ സുരേഷ്. ഉത്രയുടെ വീട് സന്ദർശിച്ച ശേഷമാണ് വാവ സുരേഷ് ഇക്കാര്യത്തിൽ പ്രതികരിച്ചത്.

താഴെത്തെ മുറി

താഴെത്തെ മുറി

മുകളിലെത്തെ നിലയിലാണ് ഉത്രയുടെ മുറിയെന്നതായിരുന്നു ആദ്യം പുറത്തുവന്ന മാധ്യമ റിപ്പോർട്ടുകൾ. എന്നാൽ ഉത്ര കിടന്നിരുന്നത് താഴെത്തെ മുറിയിലാണ്. ഇവിടേക്ക് ഹാൾ വഴിയാണ് പ്രവേശിക്കാൻ സാധിക്കുക. ജനൽ വഴി പാമ്പ് കയറിയെന്ന വാദത്തിൽ യാതൊരു കഴമ്പും ഇല്ലെന്ന് വാവ സുരേഷ് പറഞ്ഞു. ജനലിന്റെ സമീപത്ത് പാമ്പിഴഞ്ഞ യാതൊരു പാടുകളും ഇല്ല.

ഭിത്തിയോട് ചേർന്ന്

ഭിത്തിയോട് ചേർന്ന്

മാത്രമല്ല ആ വീടിന്റെ ഭാഗത്ത് എവിടെയും പാമ്പ് ഇഴഞ്ഞ പാടില്ല. വീടിന് ഭിത്തിയോട് ചേർന്ന് മണ്ണിൽ നിറയെ കുഴിയാന കുഴികൾ ഉണ്ട്. അത് തന്നെ പാമ്പ് വന്നിട്ടില്ലെന്നതിന് തെളിവാണ്. മരം വഴിയാണ് കയറിയതാവാം എന്ന പ്രചരണങ്ങൾക്കും കഴമ്പില്ല. കാരണം ആ ഭാഗത്ത് മരങ്ങളില്ല.

ചിലന്തി വലകളുടെ സാന്നിധ്യം

ചിലന്തി വലകളുടെ സാന്നിധ്യം

ഇനി വെന്റിലേറ്റർ വഴിയാണ് കയറിയതെന്ന് പറഞ്ഞാൽ അതിനും യാതൊരു സാധ്യയുമില്ലെന്ന് വാവ സുരേഷ് ചൂണ്ടിക്കാട്ടുന്നു. ഉയരത്തിൽ ഉള്ള സിമന്റ് തേച്ച ഭിത്തിയിലൂടെ പാമ്പിന് മുകളിൽ കയറുകയെന്നത് സാധിക്കില്ല. ഇനി കമ്പോ മറ്റോ ഉപയോഗിച്ച് പാമ്പിനെ കൊണ്ട് ഇട്ടോയെന്നാണെങ്കിൽ റൂമിന് വശത്തുള്ള ചിലന്തി വലകളുടെ സാന്നിധ്യം ഈ വാദത്തെ തള്ളുന്നു.

പാമ്പ് കടിക്കില്ല

പാമ്പ് കടിക്കില്ല

ഒരിക്കലും ദേഹത്ത് വീഴുന്ന പാമ്പ് കഴിക്കിടില്ല. അതിന് വേദനയെടുത്താൽ മാത്രമേ കടിക്കുകയുള്ളൂ. ഉത്രയ്ക്ക് കടിയേറ്റത് കൈയ്യിലും നെറ്റിയിലുമാണ്. നെറ്റിയിൽ പാമ്പ് സാധരണ കടിക്കില്ല. മനപ്പൂർവ്വം കടിപ്പിച്ചതാകാനേ വഴിയുള്ളൂവെന്ന് വാവ സുരേഷ് ആവർത്തിക്കുന്നു. പാമ്പ് കടിയേറ്റാൽ സ്വബോധമുള്ള വ്യക്തിക്ക് വേദന നന്നായി അറിയാൻ സാധിക്കുമെന്നും വാവ സുരേഷ് മനോരമയോട് പറഞ്ഞു.

അണലി കടിച്ചാൽ

അണലി കടിച്ചാൽ

ആദ്യ തവണ ഉത്രയ്ക്ക് പാമ്പ് കടിയേറ്റപ്പോൾ തന്നെ താൻ സംശയം പ്രകടിപ്പിച്ചിരുന്നു. കാരണം അണലി വീട്ടുമുറ്റത്ത് വെച്ച് കടിക്കുന്നത് അപൂർവ്വമാണ്. സാധാരണ പറമ്പിൽ നിന്നെല്ലാമാണ് അവ കടിക്കുക. മാത്രമല്ല സാധരണ വലിയ അണലിുടെ ക‍ടിയേറ്റാൽ ഒരാൾ ഏഴ് മണിക്കൂറിൽ കൂടുതൽ ജീവിച്ചിരിക്കില്ല.

വിഷം ഇറക്കിയ പാമ്പാകാം

വിഷം ഇറക്കിയ പാമ്പാകാം

ഉത്രയെ കടിച്ചത് വിഷം ഇറക്കിയ പാമ്പാകാം. സൂരജിനെ പാമ്പ് നൽകിയ ആൾ പാമ്പിന്റെ വായിൽ നിന്നും വിഷം എടുത്തു കളയുന്നതായുള്ള വീഡിയോകൾ ഉണ്ട്. സൂരജിനെ നൽകിയ പാമ്പ് അത്തരത്തിലുള്ളതാകാം. അങ്ങനെയെങ്കിൽ പുതിയ വിഷം രൂപപ്പെടാൻ സമയമെടുക്കും. ഈ സമയത്ത് കുറഞ്ഞ വിഷമേ പാമ്പിൽ ഉണ്ടാകൂ.

cmsvideo
  പോലീസിനെതിരെ സൂരജിന്റെ നാടകം | Oneindia Malayalam
  സ്വത്തിനായി

  സ്വത്തിനായി

  അതുകൊണ്ടാകാം ഉത്ര ജീവിച്ചത്. താൻ തന്നെ അണലിയുടെ കടിയേറ്റ് 15 ദിവസമാണ് ആശുപത്രിയിൽ കഴിഞ്ഞത്. ആദ്യശ്രമത്തിൽ സൂരജിന്റെ നീക്കങ്ങൾ വിജയം കണ്ടിരുന്നുവെങ്കിൽ അയാൾ സ്വത്തിനായി കുടുംബത്തിലെ എല്ലാവരേയും കൊലപ്പെടുത്തിയേനെ. ഉത്രയ്ക്ക് ആദ്യം പാമ്പ് കടിയേറ്റ സംഭവത്തിൽ തനിക്ക് സംശയം തോന്നിയിരുന്നുവെന്നും അത് ഉത്രയുടെ ബന്ധുവിനെ അറിയിച്ചിരുന്നുവെന്നും വാവ സുരേഷ് പറഞ്ഞു.

  യെഡ്ഡിക്കെതിരെ പടയൊരുക്കും; 20 എംഎൽഎമാർ! ഞെട്ടി ബിജെപി!സസൂക്ഷ്മം നിരീക്ഷിച്ച് കോൺഗ്രസും ജെഡിഎസുംയെഡ്ഡിക്കെതിരെ പടയൊരുക്കും; 20 എംഎൽഎമാർ! ഞെട്ടി ബിജെപി!സസൂക്ഷ്മം നിരീക്ഷിച്ച് കോൺഗ്രസും ജെഡിഎസും

  ലോക്ക്ഡൗണ്‍ അഞ്ചാം ഘട്ടത്തിലേക്കോ; നരേന്ദ്ര മോദി- അമിത്ഷാ ചര്‍ച്ച; നിര്‍ണ്ണായകംലോക്ക്ഡൗണ്‍ അഞ്ചാം ഘട്ടത്തിലേക്കോ; നരേന്ദ്ര മോദി- അമിത്ഷാ ചര്‍ച്ച; നിര്‍ണ്ണായകം

  പിന്നോട്ട് പോകാതെ ചൈന; അതിർത്തിയിൽ പീരങ്കി പടയേയും കൂടുതൽ സൈന്യത്തേയും വിന്യസിച്ചുപിന്നോട്ട് പോകാതെ ചൈന; അതിർത്തിയിൽ പീരങ്കി പടയേയും കൂടുതൽ സൈന്യത്തേയും വിന്യസിച്ചു

  English summary
  Bava suresh about Uthra's death
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X