• search
  • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വനിത മതിൽ ചരിത്ര സംഭവമാക്കാനൊരുങ്ങി കൊല്ലം; വിപുലമായ ഒരുക്കങ്ങൾ, 25 വീടുകള്‍ വീതം തിരഞ്ഞെടുത്ത് സ്‌ക്വാഡുകൾ

  • By Desk

കൊല്ലം: പുതുവത്സര ദിനത്തില്‍ നടത്തുന്ന വനിതാ മതിലിന്റെ സംഘാടനത്തിന് ജില്ലയില്‍ വിപുല തയ്യാറെടുപ്പുകളായി. സമൂഹത്തിന്റെ എല്ലാ തുറകളില്‍ നിന്നുമുള്ളവരുടെ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള പരിപാടികള്‍ വിവിധ കേന്ദ്രങ്ങളില്‍ ചേരുന്ന കൂട്ടായ്മകളിലൂടെ നടപ്പാക്കുകയാണ്. ജില്ലാതല സംഘാടക സമിതിയുടെ മുഖ്യരക്ഷാധികാരിയും ചെയര്‍ പേഴ്‌സണുമായ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയാണ് നേതൃത്വം നല്‍കുന്നത്.

വീണ്ടും രാഹുല്‍!!! 15 പേര്‍ പ്രാണവായുവിന് കേഴുമ്പോള്‍ മോദി ക്യാമറയ്ക്ക് പോസ് ചെയ്യുന്നു

ചവറ, കരുനാഗപ്പള്ളി, കുന്നത്തൂര്‍ നിയോജക മണ്ഡലങ്ങളിലെ സംഘാടക സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി. ഇനി വാര്‍ഡ് തലങ്ങളിലേക്ക് പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചു. വാര്‍ഡുകളിലെ പ്രാദേശിക സംഘാടക സമിതികള്‍ 27നകം പൂര്‍ത്തീകരിക്കണം. ഓരോ വാര്‍ഡില്‍ നിന്നും മതിലില്‍ പങ്കെടുക്കുന്ന വനിതകളുടെ എണ്ണവും പേരുവിവരവും ജില്ലാതല സംഘാടക സമിതിക്ക് കൈമാറണം. പങ്കെടുക്കുന്നവരെ ദേശീയ പാതയില്‍ എത്തിക്കുന്നതിനുള്ള വാഹനസൗകര്യം സംബന്ധിച്ച വിവരവും 28നകം ലഭ്യമാക്കണം.

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ പ്രത്യേക യോഗങ്ങള്‍ നടത്തണം. 25 വീടുകള്‍ വീതം തിരഞ്ഞെടുത്ത് സ്‌ക്വാഡുകളേയും മറ്റു ചുമതലയുള്ളവരേയും നിയോഗിക്കണം. സാമുദായിക സാമൂഹ്യ സംഘടനകള്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, വനിതാ സംഘടനകള്‍, താഴേത്തട്ടില്‍ സാന്നിധ്യമുള്ള വകുപ്പുകളുടെ പ്രതിനിധികള്‍, കുടുംബശ്രീ, തൊഴിലുറപ്പ്, അങ്കണവാടി പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, യുവജന സംഘടനകള്‍, ക്ലബ്ബുകള്‍, ഗ്രന്ഥശാലകള്‍ തുടങ്ങിയവയിലുള്ളവരെല്ലാം ഗൃഹസന്ദര്‍ശന സംഘത്തിലെ സാന്നിധ്യമാകണം. ദേശീയപാതയ്ക്ക് സമീപമുള്ളവര്‍ ചെറു പ്രകടനങ്ങളായി നിശ്ചിത സ്ഥലങ്ങളിലെത്തണം. ഉച്ചകഴിഞ്ഞ് മൂന്നിന് തന്നെ വനിതകളെ അണിനിരത്തണം.

കരുനാഗപ്പള്ളിയില്‍ ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശോഭന, വൈസ് ചെയര്‍മാന്‍ രവീന്ദ്രന്‍പിള്ള, ജില്ലാ പഞ്ചായത്തംഗങ്ങളായ അനില്‍ എസ്. കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീലത, പി. സെലീന, ശ്രീലേഖ വേണുഗോപാല്‍, കടവിക്കാട്ട് മോഹനന്‍, തഹസില്‍ദാര്‍ സാജിദാ ബീഗം, സംഘടനാ പ്രതിനിധികളായ ബോബന്‍ ജി. നാഥ്, സുശീലന്‍, ഉത്തമന്‍, ഓച്ചിറ ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബി. സുധര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു.

ചവറയില്‍ എന്‍. വിജയന്‍പിള്ള എം.എല്‍.എ., ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഐ. ഷിഹാബ്, പി. അനില്‍ കുമാര്‍, സേതുലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ജി. വിശ്വംഭരന്‍, ബിന്ദു സണ്ണി, ബിന്ദു കൃഷ്ണകുമാര്‍, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അരിനല്ലൂര്‍ സഞ്ജയന്‍, കാരയില്‍ അനീഷ്, രമേശന്‍, തുളസി, എസ്. സന്തോഷ്, ഷീന പ്രസാദ്, എം.കെ. മുംതാസ്, തുടങ്ങിയവര്‍ പങ്കെടുത്തു.

കുന്നത്തൂര്‍ താലൂക്ക് ഓഫീസില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. അനില്‍കുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റു ജനപ്രനിതിധികള്‍, ഉദ്യോഗസ്ഥര്‍, സാമുദായിക സംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൊല്ലം ടൗണ്‍ മേഖലാ സംഘാടക സമിതി യോഗം സി. കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. ടാക്‌സ് അപ്പീല്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ഷീബ ആന്റണി അധ്യക്ഷയായി. കൗണ്‍സിലര്‍മാരായ വത്സല, ഹണി ബെഞ്ചമിന്‍, വിനീത വിന്‍സെന്റ്, ചിന്ത എല്‍. സജിത്ത്, കുടുംബശ്രീ മിഷന്‍ ജില്ലാ അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ വി. ആര്‍. അജു, കുടുംബശ്രീ കൊല്ലം സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ബീമ, വിവിധ സംഘടനകളുടെ പ്രതിനിധികളായ രാജീവ് കുഞ്ഞികൃഷ്ണന്‍, കവിത വര്‍ഗീസ്, സുനില്‍ ബാബു, ജയശ്രീ, ആനന്ദബാബു, മേഴ്‌സി ഹെര്‍ബെറ്റ്, ഭാനുമതി ശ്രീകുമാര്‍, രേഖ, കണ്ണന്‍ ശശിധരന്‍, പ്രമീള, ത്രേസ്യ സെന്‍, എന്‍. രഘുനാഥന്‍, കവിത വര്‍ഗീസ്, കെ.എം. ഷൈന്‍, രഞ്ചു, കുടുംബശ്രീ ടൗണ്‍ മേഖലയിലെ എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഷീബ ആന്റണിയെ ചെയര്‍പേഴ്‌സണായും കോര്‍പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്. പ്രദീപിനെ കണ്‍വീനറായും തിരഞ്ഞെടുത്തു.

ഇരവിപുരം നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന കൊല്ലം നഗരസഭയിലെ പട്ടത്താനം, മുണ്ടയ്ക്കല്‍, ഉദയ മാര്‍ത്താണ്ഡപുരം, കന്റോണ്‍മെന്റ് ഡിവിഷനുകളിലെ സംഘാടക സമിതിയും രൂപീകരിച്ചു. എസ്.എന്‍. കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന യോഗം മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഗിരിജ സുന്ദരനാണ് ചെയര്‍ പേഴ്‌സണ്‍. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹര്‍ഷിദ് കണ്‍വീനര്‍, കൗണ്‍സിലര്‍ ദീപ തോമസ്, അങ്കണവാടി പ്രവര്‍ത്തകരായ റംല, ഒ. എസ്. മഞ്ജു, ഐഷ ബീവി, ജി. ഷൈലജ, ഷീബ വിജയലക്ഷ്മി, എ. അമ്പിളി, വിവിധ സംഘടനാ പ്രതിനിധികളായ ശര്‍മ്മാജി, എന്‍ ദേവരാജന്‍, ഷൈന്‍, കോര്‍പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി. അനില്‍കുമാര്‍, കോര്‍പറേഷന്‍ സൂപ്രണ്ട് ജി. വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.

മങ്ങാട് മേഖലാ സംഘാടക സമിതി യോഗം കോര്‍പറേഷന്‍ സോണല്‍ ഓഫീസില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.എ. സത്താര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സി. പ്രസന്നന്‍, സംഘടനാ പ്രതിനിധികളായ സി. ബാബു, ജെ. നൗഫല്‍, ബാലകൃഷ്ണന്‍, പ്രകാശ്, കുടുംബശ്രീ കോഓര്‍ഡിനേറ്റര്‍മാരായ സെബി തോമസ്, ഹസീന, ശ്രീദേവി, ഗീത, കുടുംബശ്രീ എ.ഡി.എസ്. ആശ, ബിന്ദു, കുടുംബശ്രീ മിഷന്‍ ജില്ലാ അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ വി.ആര്‍. അജു തുടങ്ങിയവര്‍ പങ്കെടുത്തു.

എം. എ. സത്താര്‍ മങ്ങാട് മേഖലാ സംഘാടന സമിതി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. മങ്ങാട് വില്ലേജ് ഓഫീസര്‍ കെ.എസ്. ബിനോജ് കുമാര്‍ കണ്‍വീനറായും പ്രവര്‍ത്തിക്കും. നെടുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന പഞ്ചായത്തുതല സംഘാടക സമിതി രൂപീകരണ യോഗം കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. നെടുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ശ്രീകല അധ്യക്ഷയായി. പി.കെ. ശ്രീകല ചെയര്‍ പേഴ്‌സണായും പഞ്ചായത്ത് സെക്രട്ടറി എം. ജയകുമാര്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു.

നെടുവത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. അനില്‍ കുമാര്‍, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ അധ്യക്ഷരായ ബി. വിജയന്‍ പിള്ള, എം.സി. രമണി, ബ്ലോക്ക് മെമ്പര്‍ കെ. ചിത്രവത്സല, പഞ്ചായത്ത് അംഗം ആര്‍. സുരേഷ് കുമാര്‍, മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം. ലീലാമ്മ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് ജി.ഇ.ഒ.സി. സജീവ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, കുടുംബശ്രീ പ്രതിനിധികള്‍, വാര്‍ഡ്തല പ്രതിനിധികള്‍, സാമുദായിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനാപുരം വനിതാ മതില്‍ സംഘാടക സമിതിയുടെ എക്‌സിക്യൂട്ടീവ് യോഗം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ്. വേണുഗോപാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഓരോ വാര്‍ഡില്‍ നിന്നും 150 പേരെയെങ്കിലും പങ്കെടുപ്പിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. സാമുദായിക സാമൂഹിക സംഘടനകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും വേണം. കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, സി.ഡി.എസ്. അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് വാഹന സൗകര്യം ഒരുക്കുമെന്നും അറിയിച്ചു.

ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ വനിതാ ജീവനക്കാരും വനിതാ മതിലിന്റെ ഭാഗമാകുമെന്ന് പത്തനാപുരം ബി.ഡി.ഒ ആര്‍. സുകാസ് പറഞ്ഞു. തലവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേഷ്, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജേന്ദ്രന്‍ നായര്‍, പട്ടാഴി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. രാജന്‍, സെക്രട്ടറി ജോസഫ് അലോഷ്യസ്, സംഘടനാ പ്രതിനിധികളായ എന്‍. ശിവദാസന്‍ ആചാരി, ആര്‍. പ്രമോദ് കുമാര്‍, കെ. ആര്‍. രാജേന്ദ്രന്‍, സുലത പ്രകാശ്, സോമന്‍, വി. ശശി തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
woman wall in Kollam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more