Get Updates
Get notified of breaking news, exclusive insights, and must-see stories!

എരുമക്കുട്ടിയുടെ പോസ്റ്റുമോര്‍ട്ടത്തിന് 1000 കൈക്കൂലി; കോട്ടയത്ത് മൃഗഡോക്ടര്‍ വിജിലന്‍സ് പിടിയില്‍

പരാതിക്കാരന്‍ അന്വേഷിച്ചതില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും സര്‍ക്കാര്‍ മുഗാശുപത്രികളിലെ സേവനം സൗജന്യമാണെന്ന് മനസ്സിലായിട്ടുളളതാകുന്നു.

bribe

കോട്ടയം: സ്വകാര്യ ഫാമില്‍ വളര്‍ത്തിയിരുന്ന എരുമക്കുട്ടിയെ പോസ്റ്റുമോര്‍ട്ടം ചെയ്തതിന് ഫാം ഉടമയില്‍ നിന്നും 1000 രൂപ കൈക്കൂലി വാങ്ങിയ കോട്ടയം പനച്ചിക്കാട് ഗവ മൃഗാശുപത്രിയിലെ ഡോക്ടറെ വിജിലന്‍സ് പിടികൂടി. ഡോ ജിഷ .കെ ജെയിംസിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

വിദേശ മലയാളിയുടെ ഉടമസ്ഥതയിലുള്ളതും പനച്ചിക്കാട് കുഴിമറ്റത്തുള്ള വീടിനോട് ചേര്‍ന്നുള്ളതുമായ ഫാമില്‍ വളര്‍ത്തുന്ന മൃഗങ്ങളെ പരിശോധിച്ച് പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കുന്നതിനായി പനച്ചിക്കാട് ഗവ. ആശുപത്രിയിലെ ഡോക്ടറായ ജിഷ.കെ ജെയിംസ് കണ്‍സള്‍ട്ടേഷന്‍ ഫീസ് എന്ന വ്യാജേന ഓരോ പ്രാവശ്യവും 500 രൂപ വീതം പരാതിക്കാരന്റെ പക്കല്‍ നിന്നും കൈപ്പറ്റിയിരുന്നു.

തുടര്‍ന്ന് 2023 ജനുവരിയില്‍ അസുഖം ബാധിച്ച പശുവിനെ ഫാമിലെത്തി പരിശോധിച്ച് ചികിത്സ നടത്തിയ സമയം കണ്‍സള്‍ട്ടേഷന്‍ ഫീസ് ഇനത്തില്‍ എന്ന വ്യാജേന 1000 രൂപ പരാതിക്കാരനില്‍ നിന്നും ഡോക്ടര്‍ ചോദിച്ച് വാങ്ങിയിരുന്നു. ഇതില്‍ സംശയം തോന്നിയ പരാതിക്കാരന്‍ അന്വേഷിച്ചതില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും സര്‍ക്കാര്‍ മുഗാശുപത്രികളിലെ സേവനം സൗജന്യമാണെന്ന് മനസ്സിലായിട്ടുളളതാകുന്നു.

കഴിഞ്ഞമാസം അവസാനത്തോടെ പരാതിക്കാരന്റെ ഫാമില്‍ വളര്‍ത്തിയിരുന്ന എരുമക്കുട്ടി ചത്തുപോയതിനെ തുടര്‍ന്ന് മരണ കാരണം അറിയുന്നതിന് എരുമക്കുട്ടിയെ പോസ്റ്റു മോര്‍ട്ടം ചെയ്യുന്നതിന് ഡോക്ടറുടെ സേവനം കിട്ടുന്നതിനായി ഡോ ജിഷ കെ ജെയിംസിന്റെ ഫോണിലേയ്ക്ക് വിളിക്കുകയും അന്നേ ദിവസം തന്നെ ഡോക്ടര്‍ ഫാമിലെത്തി എരുമക്കുട്ടിയെ പോസ്റ്റുമോര്‍ട്ടം ചെയ്യുകയും കൈക്കൂലിയായി 1000 രൂപ ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ ആ സമയം കൈയ്യില്‍ ഒറ്റ പൈസ പോലുമില്ലെന്നും അടുത്ത ദിവസം കൊണ്ട് തരാമെന്നും പരാതിക്കാരന്‍ അറിയിക്കുകയും ഡോക്ടര്‍ സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് പരാതിക്കാരന്‍ ഈ വിവരത്തിന് അന്നേ ദിവസം തന്നെ വിജിലന്‍സ് കിഴക്കന്‍ മേഖല പോലീസ് സൂപ്രണ്ട് ശ്രീ. വി.ജി വിനോദ് കുമാറിന് പരാതി സമര്‍പ്പിക്കുകയും പോലീസ് സൂപ്രണ്ട് ട്രാപില്‍ പെടുത്തുന്നതിനുള്ള നടപടികള്‍ക്കായി വിജിലന്‍സ് കോഴിക്കോട് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രവികുമാറിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

തുടര്‍ന്ന് രവികുമാറിന്റെ നേരിട്ടുള്ള നേതൃത്വത്തില്‍ വിജിലന്‍സ് സംഘം നിരീക്ഷിച്ച് വരവേ ഇന്ന് രാവിലെ 11.30 മണിയോടെ പനച്ചിക്കാട് ഗവ.ആശുപത്രിയില്‍ വച്ച് പരാതിക്കാരനില്‍ നിന്നും 1000 രൂപ കൈക്കൂലി വാങ്ങിയ ഡോ ജിഷ കെ ജെയിംസിനെ വിജിലന്‍സ് കൈയ്യോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

വിജിലന്‍സ് സംഘത്തില്‍ ഡി.വൈ.എസ്.പി ആയ രവികുമാറിനെ കൂടാതെ പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ മഹേഷ് പിള്ള, , ഐ.വി.വി പ്രദീപ്, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ബിജു, പ്രദീപ്, ശ്രീ.സ്റ്റാന്‍ലി തോമസ്, സുരേഷ്, ജെയ്‌സണ്‍, അനില്‍കുമാര്‍, ഗോപകുമാര്‍, ജയ് മോന്‍, പോലീസ് ഉദ്ദ്യോഗസ്ഥരായ അനില്‍കുമാര്‍, ശ്രീ.ബിജുമോന്‍, സുരേഷ്, സൂരജ്, രഞ്ജിനി, അരുണ്‍ബാബു, ബിന്ദു, ജാന്‍സി, ശ്രീമതി അശ്വതി എന്നിവരും ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+