Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയം ജില്ലയില്‍ ഇന്ന് 17 പേര്‍ക്കു കൂടി കൊവിഡ്; രണ്ട് പേര്‍ക്ക് സമ്പര്‍ക്കം വഴി

കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്ന് 17 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ എട്ടു പേര്‍ വിദേശത്തുനിന്നും അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. ജില്ലയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ ഭാര്യമാരായ രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 11 പേര്‍ക്ക് നേരത്തെ കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു.

രണ്ടു പേര്‍ക്ക് നേരത്തെ വിദേശത്തുവച്ച് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ഒരാള്‍ ചികിത്സ കഴിഞ്ഞ് സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവായശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്.

corona virus

രണ്ടാമത്തെയാള്‍ ചികിത്സയ്ക്കുശേഷം പരിശോധന നടത്തിയിരുന്നില്ല. മുംബൈയില്‍ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന യുവതിയും രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു. നിലവില്‍ 128 പേരാണ് വൈറസ് ബാധിതരായി ചികിത്സയില്‍ കഴിയുന്നത്.

പാലാ ജനറല്‍ ആശുപത്രി-35 , കോട്ടയം ജനറല്‍ ആശുപത്രി-37, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -25, മുട്ടമ്പലം ഗവണ്‍മെന്റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം-15 , അകലക്കുന്നം പ്രാഥിക പരിചരണ കേന്ദ്രം-13 എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-1, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി-1, ഇടുക്കി മെഡിക്കല്‍ കോളേജ്-1 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്.

മണര്‍കാട് സ്വദേശിനി(44), വാകത്താനം സ്വദേശിനി എന്നിവരാണ് കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍. ഇരുവര്‍ക്കും രോഗ ലക്ഷണങ്ങളുണ്ടായിരുന്നില്ല.
ദില്ലിയില്‍നിന്നെത്തി ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൃക്കൊടിത്താനം സ്വദേശിയുടെ ഭാര്യ(50), കുവൈറ്റില്‍ നിന്നെത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച കുറിച്ചി സ്വദേശിയുടെ ഭാര്യ(29), എന്നിവര്‍ക്കാണ് സമ്പര്‍ക്കം മൂലം കൊവിഡ് സ്ഥിരീകരിച്ചത്.

കൂടാതെ ചെന്നൈയില്‍നിന്നും ജൂണ്‍ 21ന് വിമാനത്തില്‍ എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി മാമ്മൂട് സ്വദേശി(44), അബുദാബിയില്‍നിന്നും ജൂണ്‍ 24ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി കുറമ്പനാടം സ്വദേശി(28), മസ്‌കറ്റില്‍നിന്നും ജൂണ്‍ 24ന് എത്തി കറുകച്ചാലിനു സമീപം ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വാഴൂര്‍ സ്വദേശി(25), കുവൈറ്റില്‍നിന്നും ജൂലൈ മൂന്നിന് എത്തി അതിരമ്പുഴയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കുമരകം സ്വദേശി(43), ചെന്നൈയില്‍നിന്നും ജൂണ്‍ 27ന് വിമാനത്തില്‍ എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന ഏറ്റുമാനൂര്‍ സ്വദേശിനി(27), ദുബായില്‍നിന്ന് ജൂണ്‍ 26ന് എത്തി കൂവപ്പള്ളിയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി(28), ഖത്തറില്‍നിന്നും ജൂണ്‍ 27ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന ഏറ്റുമാനൂര്‍ സ്വദേശി(28), സൗദി അറേബ്യയില്‍നിന്ന് ജൂണ്‍ 30ന് എത്തി പയ്യപ്പാടിയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന തലയോലപ്പറമ്പ് സ്വദേശി(51), മുംബൈയില്‍നിന്ന് ജൂലൈ മൂന്നിന് ട്രെയിനില്‍ എത്തി പാത്താമുട്ടത്തെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പനച്ചിക്കാട് സ്വദേശിനിയായ നഴ്സ്(38), ഷാര്‍ജയില്‍നിന്നും ജൂണ്‍ 25ന് എത്തിയ നെടുംകുന്നം സ്വദേശി(53), കുവൈറ്റില്‍നിന്നും ജൂണ്‍ 24ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(18), ചെന്നൈയില്‍നിന്നും റോഡ് മാര്‍ഗം എത്തിയ വൈക്കം സ്വദേശിനി(23), തേനിയില്‍നിന്നും ബൈക്കില്‍ ജൂലൈ മൂന്നിന് പീരുമേട്ടില്‍ എത്തിയ മറിയപ്പള്ളി സ്വദേശി(40) എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+