സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ; കോട്ടയത്ത് ഉരുള്‍പൊട്ടലും വെള്ളപൊക്കവും
കോട്ടയം: സംസ്ഥാനത്ത് വീണ്ടും ഭീതിയുയര്‍ത്തി അതിതീവ്ര മഴ. തെക്കന്‍ കേരളത്തിലാണ് മഴ ശക്തമായി തുടരുന്നത്. കോട്ടയം എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. പല വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറുകയും ചെയ്തു. എരുമേലി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡായ ഏയ്ഞ്ചല്‍വാലി ജംഗ്ഷന്, പള്ളിപടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍ പൊട്ടിയത്. ശക്തമായ
മഴയില്‍ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയതിനാല്‍ പാത്രങ്ങളുള്‍പ്പെടെ ഒഴുകിപോയതായും നാട്ടുകാര്‍ പറഞ്ഞു. പലയിടങ്ങളിലും മതിലുകളും മറ്റും ഇടിഞ്ഞിരിക്കുകയാണ്. കല്ലും മണ്ണും വീണ് ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്. നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്നും ശക്തമായ കുത്തിയൊലിച്ചൊഴുകിയ വെള്ളത്തില്‍ പ്രദേശത്ത് എത്തിയ ഓട്ടോ ഒലിച്ച് പോയതായും വാര്‍ഡ് മെംബര്‍ പറഞ്ഞു.

കോട്ടയം ജില്ലയിലാകെ കനത്ത മഴ തുടരുകയാണ്. ഇന്ന് വൈകിട്ട് ജില്ലയിലെ മലയോര മേഖലയില്‍ കനത്ത മഴയുണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുണ്ടായിരുന്നത്. കനത്ത മഴ തുടരാനുള്ള സാധ്യത മുന്‍നിര്‍ത്തി നാളെ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോട്ടയത്തും പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലകളിലും ഉച്ചയ്ക്ക് ശേഷം കനത്ത മഴ പെയ്യുന്ന സ്ഥിതിവിശേഷം തുടരുകയാണ് പല ദിവസങ്ങളിലും ഇവിടെ വെള്ളപ്പൊക്കവും വനമേഖലകളില്‍ ഉരുള്പൊട്ടലുമുണ്ടായിട്ടുണ്ടായിരുന്നു. എന്നാല്‍ ശക്തമായ മഴ അധികനേരം പെയ്യാത്തതിനാീലാണ് വന്‍ ദുരന്തങ്ങലൊഴിവാകുന്നത്.

അതേസമയം ഇന്ന് കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്കന്‍ കേരളത്തിന് സമീപത്ത് കൂടി സഞ്ചരിക്കാന്‍ സധ്യതയുണ്ടെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.നിലവില്‍ ശ്രീലങ്കന്‍ തീരത്തുള്ള ന്യൂനമര്‍ദ്ദം പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് കന്യാകുമാരി കടന്ന് അറബിക്കടലില്‍ എത്തുെമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.

അതിനാല്‍ അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് കനത്ത ജാഗ്രത വേണമെന്നാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മു്നനറിയിപ്പ് നല്കി. മധ്യ, തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ശക്തമായ കാറ്റിനും ഇടിമിന്നലിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ടെന്നും അതിനാല്‍ ഇന്ന് രാത്രി മുതല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അറിയിച്ചിരുന്നു. ശനിയാഴ്ച വരെ ശക്തമായ മഴ തുടരാനാണ് സാധ്യത.
Recommended Video

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.15 അടിയായി ഉയര്‍ന്നിരിക്കുകയാണ്. സ്പില്‍വേ ഗേറ്റ് നാളെ രാവിലെ ഏഴു മണിക്ക് ഉയര്‍ത്തുമെന്നാണ് അധികതര്‍ അറിയിച്ചത്. പെരിയാര്‍ തീരത്ത് താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് വീടുകളിലെത്തി റവന്യൂവകുപ്പ് നിര്‍ദ്ദേശം നല്കി. 2018 ല്‍ ഇത്തരത്തിലുള്ള യാതൊരു മുന്നറിയിപ്പും നല്‍കാതെ പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഷട്ടറുകള്‍ തുറന്നിരുന്നത്. അതില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ കൃത്യമായി മുന്നറിയിപ്പ് നല്‍കുകയായിരുന്നു.
ഏഴുമണിക്ക് സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തിയാല്‍ 30 മിനിറ്റുകൊണ്ടാണ് വള്ളക്കടവില്‍ വെള്ളമെത്തുക. മഞ്ചുമല ആറ്റോരം, വണ്ടിപ്പെരിയാര്‍, മ്ലാമല, തേങ്ങാക്കല്‍, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പന് കോവില്‍ വഴി ഏകദേശം മൂന്നു മണിക്കൂറുകൊണ്ട് വെള്ളം ഇടുക്കി അണക്കെട്ടിലെത്തുകയും ചെയ്യും. നീരൊഴുക്കിന് അനുസരിച്ചായിരിക്കും തുറന്നു വിടുന്ന വെളളത്തിന്റെ അളവ് തമിഴ്നാട് തീരുമാനിക്കുക.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications