കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആരാണ് ഈ സ്ഥാനാര്‍ത്ഥി: ഞങ്ങള്‍ക്കറിയില്ലെന്ന് ബിജെപിക്കാര്‍, ഏറ്റുമാനൂര്‍ എന്‍ഡിഎയില്‍ പ്രതിസന്ധി

Google Oneindia Malayalam News

കോട്ടയം: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി ബിജെപിയിലും വലിയ അതൃപ്തികളും അസ്വാഭാവിക സംഭവങ്ങളുമാണ് അരങ്ങേറിയത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ കഴിയുന്നതിന് മുന്നെ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പിന്മാറിയത് ദേശീയ നേതാക്കളെ പോലും ഞെട്ടിച്ചു. സുല്‍ത്താന്‍ ബത്തേരിയിലെ സ്ഥാനാര്‍ത്ഥിയായ മണികണ്ഠനായിരുന്നു പിന്‍മാറിയത്. തന്നോട് ചോദിക്കാതെയാണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. സഖ്യകക്ഷിയായ ബിഡിജെഎസിന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലും ബിജെപിയില്‍ അതൃപ്തി വ്യക്തമാണ്. ഏറ്റുമാനൂരിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലാണ് ബിജെപി പ്രവര്‍ത്തകരില്‍ പോലും അതൃപ്തി ശക്തമായിട്ടുള്ളത്.

ജസ്പ്രീത് ബുംറ- സഞ്ജന ഗണേശന്‍ വിവാഹ ഫോട്ടോസ് കാണാം

സീറ്റ് ബിഡിജെഎസിന്

സീറ്റ് ബിഡിജെഎസിന്

സീറ്റ് ഇത്തവണയും ബിഡിജെഎസിന് നല്‍കിയതില്‍ ബിജെപിയില്‍ നേരത്തെ തന്നെ അതൃപ്തിയുണ്ട്. ഇതിന് പിന്നാലെയാണ് മണ്ഡലത്തില്‍ യാതൊരു പരിചയവും ഇല്ലാത്ത വ്യക്തിയെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഇതോടെ പ്രതിഷേധം പരസ്യമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്ത് എത്തുകയായിരുന്നു.

അതൃപ്തി

അതൃപ്തി

ആരുമറിയാത്ത സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകരേയും വോട്ടര്‍മാരേയും അപമാനിക്കുയാണെന്ന് ആരോപണമാണ് ഇവര്‍ ഉയര്‍ത്തുന്നത്. സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്നാണ് ബിജെപിയിലെ വലിയൊരു വിഭാഗത്തിന്‍റെ ആവശ്യം. ഇക്കാര്യത്തില്‍ തീരുമാനമാവുന്നത് വരെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ വിട്ട് നില്‍ക്കാനാണ് തീരുമാനം.

തങ്ങളുടെ വികാരം

തങ്ങളുടെ വികാരം

തങ്ങളുടെ വികാരം പ്രവര്‍ത്തകരും നേതാക്കളും ജില്ലാ, സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഭരത് കൈപ്പാറേടന്‍ എന്ന വ്യക്തിയെ ആണ് ഏറ്റുമാനൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. കളമശേരിയില്‍ ആര്‍ക്കിടെക്ട് ആയ ഭരത് മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും ജെഡിയു സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റുമായ ബിജു കൈപ്പാറേടന്റെ മകനാണ്.

സ്ഥാനാര്‍ത്ഥി

സ്ഥാനാര്‍ത്ഥി


എന്നാല്‍ ഭരത് തിരഞ്ഞെടുപ്പ് രംഗത്തേക്ക് എത്തുന്നത് ഇതാദ്യമായാണ്. ബിഡിജെഎസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതിന് ശേഷമാണ് ഭരതിനെ കുറിച്ച് കേള്‍ക്കുന്നതെന്നാണ് ഏറ്റുമാനൂരിലെ ബിജെപി നേതാക്കളും പ്രവര്‍ത്തകരും പറയുന്നത്. ആരാണ് നിങ്ങളുടെ സ്ഥാനാര്‍ത്ഥിയെന്ന് ചോദിച്ചപ്പോള്‍ ഉത്തരമില്ലാത്ത അവസ്ഥയിലായിപ്പോയി തങ്ങളെന്നും നേതാക്കള്‍ പറയുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍

പലയിടത്തും വിളിച്ചു ചോദിച്ചതിനു ശേഷമാണ് ആരാണ് ഭരത് എന്ന് അറിയാന്‍ കഴിഞ്ഞതെന്നും ബിജെപി നേതാക്കള്‍ പറയുന്നു. കഴിഞ്ഞ തവണ എജി തങ്കപ്പന്‍ ആയിരുന്നു ബിഡിജെഎസിന് വേണ്ടി മണ്ഡലത്തില്‍ മത്സരിച്ചത്. അന്ന് 27540 വോട്ട് നേടാന്‍ അദ്ദേഹത്തിന് സാധിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നേറ്റം നടത്താന്‍ സാഹചര്യത്തില്‍ ഇത്തവണയും വലിയ പ്രതീക്ഷയുണ്ട്.

ഏറ്റുമാനൂരില്‍ നഗരസഭയില്‍

ഏറ്റുമാനൂരില്‍ നഗരസഭയില്‍

ഏറ്റുമാനൂരില്‍ നഗരസഭയില്‍ ഏഴ് കൗണ്‍സിലര്‍മാരാണ് ബിജെപിക്കുള്ളത്. കുമരകം, അയ്മനം പഞ്ചായത്തുകളിലും സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് സാധിച്ചു. ഈ സാഹചര്യത്തില്‍ സീറ്റ് ബിജെപി ഏറ്റെടുത്ത് പ്രമുഖനായ സ്ഥാനാര്‍ത്ഥിയെ രംഗത്ത് ഇറക്കണമെന്നായിരുന്നു പ്രാദേശിക നേതാക്കള്‍ ജില്ലാ നേതാക്കളെ അറിയിച്ചത്.

കെ സുരേന്ദ്രന്‍ വന്നപ്പോള്‍

കെ സുരേന്ദ്രന്‍ വന്നപ്പോള്‍


ഇനി സീറ്റ് ബിഡിജെഎസിന് തന്നെയാണെങ്കില്‍ എസ്എന്‍ഡിപിയുടെ മുതിര്‍ന്ന നേതാക്കള്‍ ആരെയെങ്കിലും മത്സരിപ്പിക്കണമെന്നായിരുന്നു ആവശ്യം. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര മണ്ഡലത്തില്‍ എത്തിയപ്പോഴും നേതാക്കള്‍ തങ്ങളുടെ ആവശ്യം ഉന്നയിച്ചിരുന്നു.

ആരോപണം

ആരോപണം

എന്നാല്‍ ഇതൊന്നും നേതൃത്വം പരിഗണിച്ചില്ല. ബിഡിജെഎസ് തങ്ങള്‍ക്ക് ലഭിച്ച സീറ്റില്‍ ഭരത് കൈപ്പാറേടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ പ്രമുഖനല്ലാത്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ബിജെപി-സിപിഎം ഒത്തുകളി നടത്തുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് , കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കളും രംഗത്ത് എത്തി.

മത്സരം

മത്സരം

നേതൃത്വത്തിന്‍റെ തീരുമാനത്തിലെ പ്രതിഷേധം ഒരു ഭാരവാഹി ഫേസ്ബുക്ക് പോസ്റ്റിലൂടെ പരസ്യമാക്കിയെങ്കിലും പിന്നീട് അത് പിന്‍വലിക്കപ്പെട്ടു. അതേസമയം യുഡിഎഫില്‍ ലതിക സുഭാഷിന് സീറ്റ് നല്‍കാത്തിനെ തുടര്‍ന്ന് അവിടേയും കാര്യങ്ങള്‍ ശുഭകരമല്ല. ജോസഫ് വിഭാഗത്തില്‍ നിന്നുള്ള പ്രിന്‍സ് ലൂക്കോസാണ് യുഡിഎഫ് സ്ഥാനാര്‍ത്തി. സിപിഎമ്മിന് വേണ്ടി വിഎന്‍ വാസവനും മത്സരിക്കുന്നു.

അതിസുന്ദരിയായി പാർവ്വതി നായർ, ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ചിലപ്പോള്‍ നിങ്ങളും കാണാം | Oneindia Malayalam

English summary
kerala assembly election 2021; Crisis in Ettumanoor NDA over bdjs candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X