Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോസിന് മുന്നില്‍ ചെറുതായി സിപിഎമ്മും; കോട്ടയത്ത് 3 പാര്‍ട്ടികളുടെ മുഴുവന്‍ സീറ്റും സ്വന്തമാക്കി

കോട്ടയം: ഇടതുമുന്നണിയിലെ സീറ്റ് വിഭജനത്തില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് കേരള കോണ്‍ഗ്രസ് എം ആണ്. കഴിഞ്ഞ തവണ യുഡിഎഫില്‍ 15 സീറ്റില്‍ മത്സരിച്ച അവര്‍ക്ക് എല്‍ഡിഎഫ് നല്‍കിയിരിക്കുന്നത് 13 സീറ്റുകളാണ്. ജോസഫിന്‍റെ നേതൃത്വത്തിലുള്ള വലിയൊരു വിഭാഗം യുഡിഎഫില്‍ തുടര്‍ന്നിട്ടുണ്ട് എല്‍ഡിഎഫില്‍ ഇത്രയധികം സീറ്റുകള്‍ നേടിയെടുക്കാന്‍ സാധിച്ചത് ജോസിനും കൂട്ടര്‍ക്കും വലിയ നേട്ടവുമായി. കോട്ടയത്ത് ഉള്‍പ്പട്ടെ പ്രതീക്ഷിച്ച സീറ്റുകളെല്ലാം കേരള കോണ്‍ഗ്രസ് എമ്മിന് ലഭിച്ചു.

ഇന്ത്യയില്‍ രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന്‍ തുടരുന്നു; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    മുസ്ലീങ്ങളെ തൊട്ടാൽ വെറുതെ വിടില്ല.. പി സി ജോർജ് നാടിന്റെ ശാപം | Oneindia Malayalam

    കോട്ടയം ജില്ലയില്‍

    കോട്ടയം ജില്ലയില്‍

    കോട്ടയം ജില്ലയില്‍ പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, പൂഞ്ഞാര്‍, കടുത്തുരുത്തി സീറ്റുകളാണ് കേരള കോണ്‍ഗ്രസിന് ലഭിച്ചത്. ഇടുക്കിയില്‍ ഇടുക്കി, തൊടുപു, പത്തനംതിട്ടയില്‍ റാന്നി, എറണാകുളത്ത് പെരുമ്പാവൂര്‍, പിറവം, തൃശൂരില്‍ ചാലക്കുടി, കണ്ണൂരില്‍ ഇരിക്കൂര്‍, കോഴിക്കോട് കുറ്റ്യാടി എന്നീ സീറ്റുകളാണ് കേരള കോണ്‍ഗ്രസിന് ലഭിച്ചത്.

    സീറ്റ് വിഭജനം പൂര്‍ത്തിയായപ്പോള്‍

    സീറ്റ് വിഭജനം പൂര്‍ത്തിയായപ്പോള്‍

    സീറ്റ് വിഭജനം പൂര്‍ത്തിയായപ്പോള്‍ കോട്ടയം ജില്ലയില്‍ ഇടതുമുന്നണിയില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിച്ച പാര്‍ട്ടിയായി കേരള കോണ്‍ഗ്രസ് എം മാറുകയും ചെയ്തു. ഏതെങ്കിലും ഒരു ജില്ലയില്‍ സിപിഎമ്മിനെ പിന്തള്ളി ഘടകക്ഷിക്ക് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാന്‍ അവസരം ലഭിക്കുന്നത് അപൂര്‍വ്വമാണ്.

    വൈക്കം മാത്രം

    വൈക്കം മാത്രം

    കോട്ടയം ജില്ലയിലെ സീറ്റുകളുടെ എണ്ണത്തില്‍ കേരള കോണ്‍ഗ്രസ് ഒന്നാമതും സിപിഎം രണ്ടാമതും സിപിഐ മൂന്നാമതുമായി. 5 സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുമ്പോള്‍ സിപിഎം മത്സരിക്കുന്നത് മൂന്ന് സീറ്റിലാണ്. കോട്ടയം, പുതുപ്പള്ളി, ഏറ്റുമാനൂര്‍ സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. രണ്ട് സീറ്റില്‍ മത്സരിച്ചുന്ന സിപിഐക്ക് ഇത്തവണ ലഭിച്ചത് വൈക്കം മാത്രം.

    ജനാധിപത്യ കേരള കോണ്‍ഗ്രസിനും

    ജനാധിപത്യ കേരള കോണ്‍ഗ്രസിനും

    കഴിഞ്ഞ തവണ ജില്ലയില്‍ പ്രാതിനിധ്യമുണ്ടായിരുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസിനും സ്കറിയ തോമസിനും ഇത്തവണ ജില്ലയില്‍ സീറ്റില്ല. പൂഞ്ഞാര്‍, ചങ്ങനാശ്ശേരി സീറ്റുകളിലായിരുന്നു കഴിഞ്ഞ തവണ ജനാധിപത്യ കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലയില്‍ മത്സരിച്ചത്. സ്കറിയ തോമസിന് കടുത്തുരുത്തി മണ്ഡലവും ലഭിച്ചിരുന്നു.

    കടുത്ത അതൃപ്തി

    കടുത്ത അതൃപ്തി

    സീറ്റ് നിഷേധിക്കപ്പെട്ടതില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്, സ്കറിയ തോമസ് വിഭാഗം എന്നിവര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. പാര്‍ട്ടി ചെയര്‍മാന്‍ കെസി ജോസഫിന് സീറ്റ് നല്‍കണമെന്നായിരുന്നു ജനാധിപത്യ കേരള കോണ്‍ഗ്രസിന്‍റെ ആവശ്യം. കഴിഞ്ഞ തവണ 4 സീറ്റില്‍ മത്സരിച്ച അവര്‍ക്ക് ഇത്തവണ കിട്ടിയത് തിരുവനന്തപുരം സീറ്റ് മാത്രം. അവിടെ ആന്‍റണി രാജുവാണ് സ്ഥാനാര്‍ത്ഥി.

    എന്‍സിപിക്ക്

    എന്‍സിപിക്ക്

    നഷ്ടമായ ഏക സീറ്റിന് പകരം സീറ്റ് ലഭിക്കാഞ്ഞതോടെ സ്കറിയ തോമസ് വിഭാഗം ഇത്തവണ മത്സര രംഗത്തില്ല. എന്‍സിപിക്ക് ജില്ലയില്‍ ലഭിച്ചിരുന്ന പാലാ സീറ്റും നഷ്ടമായി. അതേസമയം പാര്‍ട്ടിയുടെ കോട്ടയായ കോട്ടയത്ത് തന്നെ അഞ്ച് സീറ്റില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചത് കേരള കോണ്‍ഗ്രസിന് വലിയ രാഷ്ട്രീയ നേട്ടവുമായി.

    പാലായിലും കാഞ്ഞിരപ്പള്ളിയിലും

    പാലായിലും കാഞ്ഞിരപ്പള്ളിയിലും

    കേരള കോണ്‍ഗ്രസ് എമ്മിന്‍റെ എല്‍ഡിഎഫ് പ്രവേശന സമയത്ത് തന്നെ പാര്‍ട്ടിക്ക് 13 സീറ്റെന്ന് പിണറായി വിജയന്‍ ഉറപ്പ് നല്‍കിയുന്നതായുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. അത് ഏതൊന്നും അദ്യം തന്നെ തീരുമാനിച്ചിരുന്നു. അതിനാലാണ് പാലായിലും കാഞ്ഞിരപ്പള്ളിയിലും തര്‍ക്കം ഉണ്ടായപ്പോള്‍ സിപിഎം മൗനം പാലിച്ചത്.

    വലുത് ആര്

    വലുത് ആര്

    എൽഡിഎഫിലെ ചർച്ചകൾക്കു പകരം ഇരു പാർട്ടികൾ ചർച്ച ചെയ്ത് സീറ്റു വിഭജനത്തിനു കളമൊരുക്കുകയായിരുന്നു. ജില്ലയിലെ 36 പഞ്ചായത്തുകളില്‍ ഭരണം നടത്തുന്ന സിപിഎം വലിയ ത്യാഗം കേരള കോണ്‍ഗ്രസ് എമ്മിനായിരുന്നു ചെയ്യുകയായിരുന്നു. കേരള കോണ്‍ഗ്രസ് 12 പഞ്ചായത്തുകളാണ് കോട്ടയത്ത് ഭരിക്കുന്നത്. പുതിയ പാര്‍ട്ടി വരുമ്പോഴുള്ള വിട്ടുവീഴ്ചയാണ് ജില്ലയില്‍ എല്ലാ പാര്‍ട്ടികളും ചെയ്തതെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍ പറയുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+