പൂഞ്ഞാറിൽ വോട്ട് കച്ചവടവും അട്ടിമറിയും: സിപിഎം- എസ്ഡിപിഐ ധാരണയെന്ന് പിസി ജോർജ്, ആരോപണം കലാശക്കൊട്ടിനിടെ
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ അവശേഷിക്കെ പുതിയ വെളിപ്പെടുത്തലുമായി പൂഞ്ഞാർ എംഎൽഎ പിസി ജോർജ്. പൂഞ്ഞാറിൽ വോട്ട് കച്ചവടവും അട്ടിമറിയും നടക്കുന്നുവെന്നാണ് ആരോപണം. തിരഞ്ഞെടുപ്പിന് മുന്നോടിയായി പൂഞ്ഞാറിൽ സിപിഎമ്മും എസ്ഡിപിഐയും തമ്മിൽ ധാരണയുണ്ടാക്കിയെന്നാണ് പിസി ജോർജ് ഉന്നയിക്കുന്ന ആരോപണം. തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോഴാണ് പിസി ജോർജിന്റെ ആരോപണം എന്നതും ശ്രദ്ധേയമാണ്. മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി മത്സരിക്കുന്നത് എസ്ഡിപിഐയുടെ പിന്തുണയോടെയാണ്. എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറയുവാൻ കമ്മ്യൂണിസ്റ്റുകാർക്ക് ധൈര്യമുണ്ടോ എന്നും പിസി ജോർജ് ചോദ്യം ഉന്നയിക്കുന്നു. ജോർജിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
രാജ്യം വീണ്ടും കൊറോണ ഭീഷണിയില്‍; നരേന്ദ്ര മോദി യോഗം വിളിച്ചു, ചിത്രങ്ങൾ കാണാം

ആവർത്തിക്കുമോ?
പിസി ജോർജ്ജിന്റെ മണ്ഡലമായി അറിയപ്പെടുന്ന പൂഞ്ഞാറിൽ ഇത്തവണ ചതുഷ്കോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. എൽഡിഎഫും യുഡിഎഫും എൻഡിഎയും മണ്ഡലം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളുമയാണ് തിരഞ്ഞെുപ്പ് പ്രചാരണം ആരംഭിച്ചത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച പിസി ജോർജ് മറ്റൊരു റെക്കോർഡ് കൂടി ഇതോടൊപ്പം സ്വന്തമാക്കിയിരുന്നു. ഒരു സ്വതന്ത്ര സ്ഥാനാർത്ഥി നേടുന്ന ഏറ്റവും മികച്ച വിജയമായാണ് കണക്കാക്കപ്പെട്ടിരുന്നത്.

പൂഞ്ഞാറിൽ പോര്
ജനപക്ഷം സ്ഥാനാർത്ഥി പിസി ജോർജിന് പുറമേ എൽഡിഎഫ് നിന്ന് ടോമി കല്ലാനിയും ബിഡിജെഎസ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കലുമാണ് ഇത്തവണ പൂഞ്ഞാറിൽ മത്സരിക്കുന്നത്. പൂഞ്ഞാറിൽ വിജയിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് പിസി ജോർജ്ജുള്ളത്. ഈരാറ്റുപേട്ടയിലെ പ്രചാരണ പ്രവർത്തനങ്ങൾക്കിടെ സംഘർഷങ്ങളുണ്ടാക്കിക്കൊണ്ട് നാട്ടിൽ വർഗ്ഗീയ ലഹള ഉണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണെന്നും സംഭവത്തിന് പിന്നാലെ ജോർജ് പ്രതികരിച്ചിരുന്നു. നാട്ടിൽ സമാധാനം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ഈരാറ്റുപേട്ടക്കാർ തനിക്ക് വോട്ട് തരുമെന്നും ഈരാറ്റുപേട്ടയിലേക്ക് ഇനി പ്രചരണത്തിനെത്തില്ലെന്നും ജോർജ് വ്യക്തമാക്കിയിരുന്നു.

ജോർജിനെതിരെ പ്രതിഷേധം
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഈരാറ്റുപേട്ടയിലെത്തിയപ്പോഴാണ് പ്രചാരണത്തിനെതിരെ കൂക്കിവിളിച്ച് ജനങ്ങൾ രംഗത്തെത്തിയത്. എന്നാൽ ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് പിസി ജോർജ് പ്രതികരിച്ചത്. പിസി ജോർജിനെതിരെ ഉയർന്ന പ്രതിഷേധം ആയുധമാക്കിയാണ് ഇതോടെ മുന്നണികളെല്ലാം പ്രചാരണം ഊർജ്ജിതമാക്കിയത്. പൂഞ്ഞാർ എംഎൽഎയെ ജനങ്ങൾക്ക് മടുത്തുവെന്നതിന്റെ സൂചനയാണ് ഈ പ്രതിഷേധങ്ങളെന്നാണ് ഇതോടെ യുഡിഎഫ് ഉന്നയിച്ച ആരോപണം. എന്നാൽ ഈരാറ്റുപേട്ടയിൽ വെച്ച് പിസി ജോർജിനുണ്ടായിട്ടുള്ളത് ഒറ്റപ്പെട്ട സംഭവമല്ലെന്നും വെറെയിടങ്ങളിലും ഇത് ആവർത്തിച്ചിട്ടുണ്ടെന്നുമാണ് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ആരോപണം.

എസ്ഡിപിഐയോ?
ഈരാറ്റുപേട്ടയിൽ വെച്ച് തനിക്കെതിരെ ഉണ്ടായ പ്രതിഷേധത്തിന് പിന്നിൽ എസ്ഡിപിഐക്കാരാണെന്ന ആരോപണത്തോടെ പിസി ജോർജ് ഇതിനെ നേരിടുകയായിരുന്നു. ഈ സംഭവത്തോടെ ഈരാറ്റുപേട്ടയിലെ പ്രചാരണം അവസാനിപ്പിച്ചെങ്കിലും മറ്റ് മണ്ഡലങ്ങളിലേക്ക് പ്രചാരണം വ്യാപിപ്പിക്കുകയായിരുന്നു. പ്രതിഷേധത്തിന് പിന്നാലെ ഈരാറ്റുപേട്ടയിൽ നിന്നുള്ള വോട്ട് ബാങ്കിന് വിള്ളലേൽക്കുമെന്നുള്ള ആശങ്കയും ജനപക്ഷത്തിനുണ്ട്.
നീല ചിറകുവിടർത്തി നിക്കി ഗൽറാണി, ചിത്രങ്ങൾ കാണാം