കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിസി ജോര്‍ജിന്‍റെ എന്‍ഡിഎ പ്രവേശനം, ഇടനിലക്കാരന്‍ പിസി തോമസ്; ഷോണുമായി ചര്‍ച്ച നടത്തിയെന്ന്

Google Oneindia Malayalam News

കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫില്‍ പ്രവേശിക്കാനുള്ള പിസി ജോര്‍ജിന്‍റെ ശ്രമം പല തടസ്സങ്ങളില്‍ തട്ടി വൈകിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗത്തിലും പിസി ജോര്‍ജ് വിഷയം ചര്‍ച്ചയാവാതിരുന്നതോടെ അന്തിമ തീരുമാനത്തിനായി അദ്ദേഹം ഇനിയും കാത്തിരിക്കേണ്ടി വരും. 24 ന് അന്തിമ തിരൂമാനം പറയണമെന്നും അല്ലെങ്കില്‍ സ്വന്തം തീരുമാനവുമായി മുന്നോട്ട് പോവുമെന്നും പിസി ജോര്‍ജ് നേരത്ത് വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് വീണ്ടും എന്‍ഡിഎ പാളയത്തിലേക്ക് പോവുന്നുവെന്ന അഭ്യൂഹങ്ങളും ഉയര്‍ന്ന് വരാന്‍ തുടങ്ങിയത്.

നടി പായേല്‍ സര്‍ക്കാര്‍ ബിജെപിയില്‍ ചേര്‍ന്നു; തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ബംഗാളില്‍ നിന്നുള്ള ചിത്രങ്ങള്‍

പിസി ജോര്‍ജിന്‍റെ ആഗ്രഹം

പിസി ജോര്‍ജിന്‍റെ ആഗ്രഹം

ശനിയാഴ്ച് വീണ്ടും യുഡിഎഫ് യോഗം നടക്കുന്നുണ്ട്. അതില്‍ എന്തെങ്കിലും തീരുമാനം ഉണ്ടാവും എന്നാണ് പ്രതീക്ഷ. യുഡിഎഫിന്‍റെ ഘടകക്ഷിയായി പൂഞ്ഞാറില്‍ മത്സരിക്കാനാണ് പിസി ജോര്‍ജിന്‍റെ ആഗ്രഹം. എന്നാല്‍ യുഡിഎഫില്‍ പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നതിനെതിരെ ശക്തമായ വികാരം ആണ് ഉള്ളത്. കോട്ടയം ഡിസിസി ഒന്നാകെ പിസി ജോര്‍ജിന് എതിരാണ്.

പൂഞ്ഞാറില്‍ യുഡിഎഫ് പിന്തുണ

പൂഞ്ഞാറില്‍ യുഡിഎഫ് പിന്തുണ

ഈ സാഹചര്യത്തിലാണ് യുഡിഎഫ് പിന്തുണയില്‍ പൂഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിക്കുകയെന്ന നിര്‍ദേശം മുന്നണി നേതാക്കള്‍ പിസി ജോര്‍ജിന് മുമ്പാകെ വെച്ചത്. അതിന് അപ്പുറത്തേക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കാനോ ഘടകകക്ഷിയാക്കാനോ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള ഘടകകക്ഷികള്‍ക്കും താല്‍പര്യമില്ല. എന്നാല്‍ യുഡിഎഫില്‍ ഘടകക്ഷിയാക്കണമെന്ന തീരുമാനത്തില്‍ പിസി ജോര്‍ജ് ഉറച്ച് നില്‍ക്കുകയായിരുന്നു.

കോട്ടയം ഡിസിസിയും

കോട്ടയം ഡിസിസിയും

കോട്ടയം ഡിസിസിയും പ്രാദേശിക നേതൃത്വവും എതിര്‍പ്പ് ഉന്നയിക്കുന്നുണ്ടെങ്കില്‍ കോണ്‍ഗ്രസിന് ഉള്ളല്‍ തന്നെയുള്ള ഒരു വിഭാഗം തനിക്ക് അനുകൂലമാണെന്നതാണ് പിസി ജോര്‍ജിന്‍റെ പ്രതീക്ഷ. ഐ വിഭാഗത്തിനാണ് പിസി ജോര്‍ജിനെ യുഡിഎഫില്‍ എത്തിക്കാന്‍ താല്‍പര്യമുള്ളത്. ചില ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നു. തന്‍റെ കാര്യത്തില്‍ കൃത്യമായ നിലപാട് വേണമെന്നുള്ളതാണ് പിസി ജോര്‍ജ് ഇപ്പോഴും വ്യക്തമാക്കുന്നത്.

പിസി ജോര്‍ജിനായി ബിജെപി

പിസി ജോര്‍ജിനായി ബിജെപി

യുഡിഎഫ് പ്രവേശനം സംബന്ധിച്ച കാര്യം ഇത്തരത്തില്‍ അവ്യക്തമായി തുടരുന്നതിനിടയിലാണ് പിസി ജോര്‍ജിന്‍റെ എന്‍ഡിഎ പ്രവേശനത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകളും ഉയര്‍ന്ന് വരുന്നത്. കോട്ടയം ജില്ലയിലെ ബിജെപി നേതൃത്വം ഇത് സംബന്ധിച്ച താല്‍പ്യം പിസി ജോര്‍ജിനെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പിസി ജോര്‍ജിനെ എന്‍ഡിഎയുടെ ഭാഗമാക്കാം. കോട്ടയം ജില്ലയില്‍ മാത്രം രണ്ട് സീറ്റുകള്‍ നല്‍കാം എന്നുള്ളതാണ് ബിജെപി വാഗ്ദാനം.

പിസി തോമസ് വഴി

പിസി തോമസ് വഴി

പിസി ജോര്‍ജിനെ മുന്നണിയിലേക്ക് എത്തിക്കാന്‍ കേരള കോണ്‍ഗ്രസ് നേതാവ് പിസി തോമസ് വഴിയുള്ള നീക്കവും ബിജെപി നടത്തുന്നു. പിസി ജോര്‍ജ് ബിജെപി നയിക്കുന്ന എന്‍ഡിഎയിലേക്ക് വന്നുകൂടായ്കയില്ലെന്നാണ് പിസി തോമസ് വ്യക്തമാക്കുന്നത്. പിസി ജോര്‍ജ് മാത്രമല്ല, എല്‍ഡിഎഫിലും യുഡിഎഫിലും താല്‍പര്യമില്ലാതെ പലരും ഉണ്ട്. അവര് പോലും എല്‍ഡിഎഫിലേക്ക് വരാന്‍ താല്‍പര്യപ്പെട്ട് നില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഷോണ്‍ ജോര്‍ജുമായി ചര്‍ച്ച

ഷോണ്‍ ജോര്‍ജുമായി ചര്‍ച്ച

പിസി ജോര്‍ജ് വരാന്‍ സാധ്യതയുണ്ടെന്നാണ് എന്റെ വിലയിരുത്തല്‍. അക്കാര്യം ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഷോണ്‍ ജോര്‍ജുമായും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. പിസി ജോര്‍ജ് ഇതുവരെ ഇക്കാര്യത്തില്‍ മറുപടി തന്നിട്ടില്ല. നിയമസഭ സഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവുമെന്നും അദ്ദേഹം പറയുന്നു. പിസി തോമസ് മുഖേന കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനാണ് ബിജെപി നീക്കം.

പിസി ജോര്‍ജ് മുന്‍പും

പിസി ജോര്‍ജ് മുന്‍പും

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിസി ജോര്‍ജ് എന്‍ഡിഎയില്‍ ചേര്‍ന്നിരുന്നു. നിയമസഭയില്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് ഒരു ബ്ലോക്കായി ഇരിക്കുകയും ചെയ്തു. പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍റെ പ്രചരണങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു. എന്നാല്‍ എന്‍ഡിഎയ്ക്കെതിരെ തന്നെ ആരോപണം ഉയര്‍ത്തി പിസി ജോര്‍ജ് മുന്നണി വിടുകയായിരുന്നു.

പിസി ജോര്‍ജ് വന്നാല്‍ പൂഞ്ഞാര്‍

പിസി ജോര്‍ജ് വന്നാല്‍ പൂഞ്ഞാര്‍

പിസി ജോര്‍ജ് വന്നാല്‍ പുഞ്ഞാറില്‍ വിജയിക്കാമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ. വിജയ പ്രതീക്ഷയുള്ളതിനാല്‍ അദ്ദേഹത്തെ ഏത് വിധേനയും മുന്നണിയില്‍ എത്തിക്കണമെന്ന നിര്‍ദേശം കോട്ടയം ജില്ലാ നേതൃത്വത്തിന് ലഭിച്ചെന്നാണ് സൂചന. എന്നാല്‍ മുന്നണിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ ബിജെപിയിലെ തന്നെ ഒരു വിഭാഗത്തിന് അദ്ദേഹത്തോട് എതിര്‍പ്പുണ്ട്.

ഷോണ്‍ ജോര്‍ജ് പറയുന്നു

ഷോണ്‍ ജോര്‍ജ് പറയുന്നു

അതേസമയം, ഇപ്പോഴത്തെ സാഹചര്യത്തില്‍ എന്‍ഡിഎയിലേക്കില്ലെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കുമെന്നായിരുന്നു ഷോണ്‍ ജോര്‍ജ് കഴിഞ്ഞ ദിവസം വണ്‍ ഇന്ത്യയോട് അഭിപ്രായപ്പെട്ടത്. കേരള ജനപക്ഷം സെക്യുലര്‍ എന്ന പേരിലേ മത്സരരംഗത്തുണ്ടാവുകയുള്ളു. യുഡിഎഫ് പ്രവേശനം സംബന്ധിച്ച അന്തിമ തീരുമാനം ഫെബ്രുവരി 26 ന് തീരുമാനം അറിയിക്കാമെന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഷോണ്‍ ജോര്‍ജ് പറയുന്നു.

പൂഞ്ഞാറില്‍ ജയിക്കാം

പൂഞ്ഞാറില്‍ ജയിക്കാം

അതേസമയം രണ്ട് ദിവസം കാത്തിരുന്നിട്ടും യുഡിഎഫ് പ്രവേശനം സാധ്യമായില്ലെങ്കില്‍ മറ്റുകാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കും എന്നാണ് പാര്‍ട്ടിയുടെ നിലപാടെന്നും അദേഹം പറയുന്നു. യുഡിഎഫ് തന്നെയാണ് പിസി ജോര്‍ജിനും ഇപ്പോഴും താല്‍പര്യം. യുഡിഎഫ് പിന്തുണയുണ്ടെങ്കില്‍ പുഞ്ഞാറില്‍ എളുപ്പത്തില്‍ വിജയിച്ച് കയറാന്‍ ചോദിക്കും. എതെങ്കിലും ഒരു സീറ്റ് കൂടി അധികമായി ചോദിക്കുകയും ചെയ്യാം.

ചങ്ങനാശ്ശേരിയും പാലായും

ചങ്ങനാശ്ശേരിയും പാലായും

ഒരു മുന്നണിയിലും പ്രവേശിച്ചില്ലെങ്കില്‍ കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും സ്വതന്ത്രനായി ജനവിധി തേടുക എന്നുള്ളതാണ് പിസി ജോര്‍ജിന് മുന്നിലുള്ള മാര്‍ഗം. ഏത് സാഹചര്യത്തിനും ഒരുങ്ങി നില്‍ക്കാനുള്ള നിര്‍ദേശം പിസി ജോര്‍ജ് അണികള്‍ക്ക് നല്‍കിയിട്ടുണ്ട്. സ്വതന്ത്രനായിട്ടാണെങ്കില്‍ പൂഞ്ഞാറിന് പുറമെ പാലായും ചങ്ങനാശ്ശേരിയും ഉള്‍പ്പടേ പത്തോളം സീറ്റുകളില്‍ പിസി ജോര്‍ജിന്‍റെ ജനപക്ഷം മത്സരിച്ചേക്കും.

അലായയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കോ ? | VV Rajesh | Oneindia Malayalam

English summary
kerala assembly election 2021: PC George's NDA entry; Discussed with shone george: PC Thomas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X