ജയിച്ച സീറ്റ് പാർട്ടിയുടേത്; വിട്ടുനൽകുന്ന കീഴ് വഴക്കമില്ലെന്ന് ടിപി പീതാംബരൻ, നാല് സീറ്റിലും മത്സരിക്കുമെന്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള സീറ്റ് വിഭജന ചർച്ചകൾക്കിടെ പ്രതികരണവുമായി എൻസിപി സംസ്ഥാന പ്രസിഡന്റ്. മുഖ്യമന്ത്രി പ്രഫുൽ പട്ടേലുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിട്ടില്ലെന്ന് മാണി സി കാപ്പൻ വ്യക്തമാക്കിയിരുന്നു. പാലാ സീറ്റ് വിട്ടുനൽകാൻ ശരദ് പവാർ പറയില്ലെന്നും എഐസിസി വക്താവ് താരിഖ് അൻവറുമായി താൻ കൂടിക്കാഴ്ച നടത്തിയില്ലെന്നും മാണി സി കാപ്പൻ പ്രതികരിച്ചിരുന്നു. എൻസിപിയുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് വിശദീകരണം പുറത്തുവരുന്നത്.
രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

കീഴ്വഴക്കം മാറില്ല
ഒരു തവണ വിജയിച്ചാൽ ആ സീറ്റ് പാർട്ടിയുടേതാണെന്നും വിട്ടുനൽകുന്ന കീഴ് വഴക്കം ഇടതുമുന്നണിയിൽ ഇല്ലെന്നുമാണ് ടിപി പീതാംബരൻ വ്യക്തമാക്കിയിട്ടുള്ളത്. പാലാ സീറ്റ് എൻസിപിയ്ക്ക് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം സീറ്റിനെച്ചൊല്ലിയുള്ള ഉഭയകക്ഷി ചർച്ചകൾ നടക്കട്ടെയെന്നും കൂട്ടിച്ചേർത്തു.

സമയം അനുവദിച്ചില്ല
എൻസിപി നേതാവ് പ്രഫുൽ പട്ടേലുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് പറഞ്ഞിട്ടില്ല. കൂടിക്കാഴ്ചയ്ക്കായി സമയം അറിയിക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും ടി പി പീതാംബരൻ പറഞ്ഞു. എന്നാൽ പ്രഫുൽ പട്ടേലുമായി കൂടിക്കാഴ്ച നടത്തുന്നതിനായി സമയം അനുവദിച്ചില്ലെന്നും മാണി സി കാപ്പനും വ്യക്തമാക്കിയിരുന്നു. സമയം അനുവദിക്കാത്തതിനുള്ള കാരണത്തെക്കുറിച്ച് അറിയില്ലെന്നും പാലാ ഇപ്പോഴും ചങ്കാണെന്നും മാണി സി കാപ്പൻ പറയുന്നു. എന്നാൽ പാലാ സീറ്റ് വിട്ടുനൽകാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും കാപ്പൻ കൂട്ടിച്ചേർത്തു. പാലായിൽ മത്സരിക്കുന്നതിൽ നിന്ന് പിന്നോട്ടുപോകില്ലെന്നും എന്തു വന്നാലും പാലായിൽ മത്സരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

മുന്നണി വിടില്ലെന്ന്
മാണി സി കാപ്പൻ എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് പോകുമെന്ന്
കരുതുന്നില്ലെന്നായിരുന്നു ടിപി പീതാംബരന്റെ പ്രതികരണം. പാർട്ടി ഇടതുമുന്നണിയിൽ തന്നെ തുടരുമെന്ന് വ്യക്തമാക്കിയ അദ്ദേഹം നാല് സീറ്റുകളിൽ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലാ മണ്ഡലം വിട്ടുതരില്ലെന്ന് തങ്ങളോട് ആരും പറഞ്ഞിട്ടില്ലെന്നും പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി.

കുപ്രചാരണങ്ങൾ
എൽഡിഎഫിൽ പ്രശ്നങ്ങളുണ്ടെന്ന് ബോധപൂർവ്വം വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതിന്റെ ഭാഗമായുള്ള കുപ്രചാരണങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നാണ് ഈ വിഷയത്തിൽ മന്ത്രി എ കെ ശശീന്ദ്രന്റെ പ്രതികരണം. എൻസിപിയ്ക്ക് സീറ്റ് ലഭിക്കില്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പ്രഫുൽ പട്ടേലിന് സമയം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ എപ്പോഴാണ് കൂടിക്കാഴ്ചയെന്ന് വ്യക്തമാക്കിയിട്ടില്ല. അതേ സമയം എൻസിപി സിറ്റിംഗ് സീറ്റുകളിൽ മത്സരിക്കുമെന്നും ശശീന്ദ്രൻ വ്യക്തമാക്കി.












Click it and Unblock the Notifications