കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇനി പേടിക്കേണ്ട.... കോട്ടയത്ത് സുരക്ഷയൊരുക്കാന്‍ ജല ആംബുലന്‍സ് ഒരുങ്ങി

  • By Desk
Google Oneindia Malayalam News

കോട്ടയം : തീരപ്രദേശങ്ങളില്‍ അപകടത്തില്‍പ്പെടുന്നവരെ അതിവേഗത്തില്‍ രക്ഷപ്പെടുത്താന്‍ വൈക്കത്ത് ജല ആംബുലന്‍സ്. ജലഗതാഗത വകുപ്പിന്റെ നിരവധി സജ്ജീകരണങ്ങളോടെയുള്ള റസ്‌ക്യു ആന്‍ഡ് ഡൈവ് എന്ന് പേരുള്ള ജല ആംബുലന്‍സാണ് വൈക്കത്ത് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

<strong>പ്രളയത്തില്‍പ്പെട്ട വയനാട്ടിലെ പുഴകളില്‍ ജലം ക്രമാതീതമായി താഴുന്നു; വിദഗ്ധ പഠനം വേണമെന്ന ആവശ്യം ശക്തമാവുന്നു</strong>പ്രളയത്തില്‍പ്പെട്ട വയനാട്ടിലെ പുഴകളില്‍ ജലം ക്രമാതീതമായി താഴുന്നു; വിദഗ്ധ പഠനം വേണമെന്ന ആവശ്യം ശക്തമാവുന്നു

ഇരുപത്തിനാലു മണിക്കൂറും വൈക്കത്തിന്റെ തീരപ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് ഇനി ആംബുലന്‍സിന്റെ സഹായം ലഭ്യമാകും. ജില്ലയില്‍ ആദ്യമായാണ് ജല ആംബുലന്‍സിന്റെ സേവനം ലഭിക്കുന്നത്. സംസ്ഥാനത്ത് അഞ്ചു ജല ആംബുലന്‍സ് ആണ് ഉള്ളത്. റസ്‌ക്യു ആന്‍ഡ് ഡൈവ് ആര്‍ 4 എന്ന ജല ആംബുലന്‍സാണ് വൈക്കത്തുള്ളത്. ആലപ്പുഴ എറണാകുളം, കൊല്ലം എന്നീ ജില്ലകളിലാണ് മറ്റ് ജല ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കുന്നത്. ജല ഗതാഗത വകുപ്പാണ് ജല ആബുലന്‍സ് പ്രവര്‍ത്തിക്കുന്നത്.

Water ambulance

മൂന്ന് ജോലിക്കാരാണ് ജല ആംബുലന്‍സിലുള്ളത്. ജോലിക്കാര്‍ക്ക് ഫസ്റ്റ് എയ്ഡ് ട്രെയിനിങ്ങ് നല്‍കിയിട്ടുണ്ട്. പതിനാറ് യാത്രക്കാരെയും ഈ ബോട്ടില്‍ കയറ്റാം. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍, ഓക്‌സിജന്‍ സിലണ്ടര്‍, സ്ട്രച്ചര്‍, ഫസ്റ്റ് എയ്ഡ് ബോക്‌സ് എന്നിവ ജല ആംബുലന്‍സിലുണ്ട്.

English summary
Kottayam Local News about water ambulance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X