Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മൻചാണ്ടിയുടെ വാക്കും, പുതുപ്പള്ളി സ്കൂളിലെ കുട്ടികളുടെ ആ​ഗ്രഹവും സഫലമാക്കി എം എ യൂസഫലി

കോട്ടയം: പുതുപ്പള്ളി എറികാട് ​ഗവ യു പി സ്കൂളിലെ കുട്ടികൾക്ക് ഉമ്മൻചാണ്ടിയുടെ ഓർമ്മയ്ക്കായി ബസുകൾ സമ്മാനിച്ച് പ്രമുഖ വ്യവസായി എം എ യൂസഫലി. രണ്ട് ബസുകളാണ് അദ്ദേഹം സ്കൂളിന് സമ്മാനിച്ചത്. ഒരു ബസ് ആയിരുന്നു ആവശ്യപ്പെട്ടത്, എന്നാൽ രണ്ട് ബസ്സുകൾ നൽകുകയായിരുന്നു.

ഉമ്മൻചാണ്ടിയുടെ സ്മരണക്കായി ബസുകളിൽ 'വേർപിരിയാത്ത ഓർമകൾക്കായി' എന്ന കുറിപ്പും ഉമ്മൻചാണ്ടിയുടെ ചിത്രവും പിൻ ഗ്ലാസിൽ പതിച്ചിട്ടുണ്ട്. മുൻപിലെ ​ഗ്ലാസിൽ ചിത്രവും പതിച്ചു . ബസുകളുടെ സമർപ്പണം ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ചാണ്ടി ഉമ്മൻ എം എൽ എ നിർവഹിക്കും.

yudufali 333

ബസ്സിൽ കുട്ടികളുടെ ആദ്യ യാത്ര പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കബറടക്കത്തിലേക്ക് ആയിരിക്കും. കുട്ടികൾക്ക് യാത്രാ സൗകര്യത്തിന് ബസ് അനുവദിക്കണമെന്ന് സ്കൂൾ അധികൃതർ ഉമ്മൻ ചാണ്ടിയോട് ആവശ്യപ്പെട്ടിരുന്നു, ഇക്കാര്യം യൂസഫലിയോട് സംസാരിക്കാമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു.

എന്നാൽ ഉമ്മൻചാണ്ടി ചികിത്സയ്ക്കായി പോയതിനാൽ ഇക്കാര്യം സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ യൂസഫലി എത്തിയപ്പോൾ അദ്ദേഹത്തോട് സ്കൂൾ അധികൃതർ ഇക്കാര്യം സൂചിപ്പിക്കുകയായിരുന്നു. ഉമ്മൻചാണ്ടിയോട് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും യൂസഫിലിയോട് ഇക്കാര്യം പറയാമെന്ന് ഉമ്മൻചാണ്ടി പറഞ്ഞ കാര്യവുമൊക്കെ സ്കൂൾ അധികൃതർ പറഞ്ഞിരുന്നു.

സ്കൂൾ അധികൃതരും വിദ്യാർത്ഥികളും ആണ് ഉമ്മൻചാണ്ടിയുടെ വീട്ടിലേക്ക് വന്ന യൂസഫലിയെ കാണാനായി വന്നത്... ബസ് വാങ്ങിത്തരണമെന്ന നിവേദനവുമായിട്ടായിരുന്നു വിദ്യാർത്ഥികൾ എത്തിയത്. യൂസഫലിയോട് ഇതുമായി ബന്ധപ്പെട്ട കാര്യം പറയാമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞതായി സ്കൂൾ അധികൃതർ പറഞ്ഞപ്പോൾ ഉമ്മൻചാണ്ടി സാർ പറയാൻ പറഞ്ഞ കാര്യമല്ലേ 45 പേർക്ക് ഇരിക്കാൻ പറ്റുന്ന ബസ് വാങ്ങി നൽകാമെന്നാണ് യൂസഫലി പറഞ്ഞത്.

എങ്ങനെയുള്ള ബസ് ആണ് വേണ്ടതെന്നും സൗകര്യങ്ങൾ എന്തൊക്കെ വേണം എന്നുമൊക്കെ പറയാനും യൂസഫലി ആവശ്യപ്പെട്ടിരുന്നു. ഒരു ബസ്സ് ആണ് ആവശ്യപ്പെട്ടത് എങ്കിലും രണ്ട് ബസ് അദ്ദേഹം വാങ്ങി നൽകി.

അതേസമയം, ഉമ്മൻചാണ്ടിയുമായി തനിക്ക് അടുത്ത ബന്ധം ആണ് ഉണ്ടായിരുന്നതെന്നും യൂസഫലി പറഞ്ഞിരുന്നു. പ്രതിസന്ധികളിൽ തളരാത്ത വ്യക്തിത്വം ആയിരുന്നു അദ്ദേഹത്തിന്റേത് എന്നായിരുന്നു യൂസഫലി അന്ന് പറഞ്ഞിരുന്നത്. സ്നേഹബന്ധവും അടുപ്പം പുലർത്തിയിരുന്ന മാന്യദ്ദേഹമായിരുന്ന ഉമ്മൻചാണ്ടി സാറെന്നും യൂസഫലി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+