കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എല്ലാ സ്റ്റേഷനിലും സ്റ്റോപ്പ്, നാളെ മുതല്‍ കോട്ടയം വഴി ഒരു മെമു കൂടി; സമയമാറ്റത്തില്‍ പരാതി

Google Oneindia Malayalam News

കോട്ടയം: കോട്ടയം വഴി നാളെ മുതല്‍ ഒരു മെമു കൂടി സര്‍വീസ് നടത്തും എന്ന് റെയില്‍വേ. 06768 കൊല്ലം എറണാകുളം മെമുവാണ് നാളെ മുതല്‍ സര്‍വീസ് ആരംഭിക്കുക. രാവിലെ 8.20 ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 10.20നാണ് കോട്ടയത്ത് എത്തുക. ഹാള്‍ട്ട് സ്റ്റേഷനുകളില്‍ അടക്കം എല്ലാ സ്റ്റേഷനുകളിലും ഈ ട്രെയിനിന് സ്റ്റോപ്പുണ്ടാകും.

അതേസമയം തിങ്കളാഴ്ചകളില്‍ ഈ ട്രെയിന്‍ സര്‍വീസ് നടത്തില്ല. ഈ മാസം അവസാനത്തോടെ 3 മെമു സര്‍വീസുകള്‍ കൂടി പുനരാരംഭിക്കും എന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് കാലത്തിന് മുന്‍പുണ്ടായിരുന്ന സര്‍വീസുകളാണ് പുനരാരംഭിക്കാനൊരുങ്ങുന്നത്.

mwmu

എന്നാല്‍ പുനരാരംഭിക്കുന്ന മെമു ട്രെയിനുകളുടെ സമയം യാത്രക്കാര്‍ക്ക് അനുകൂലമല്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ജൂലൈ 26ന് സര്‍വീസ് ആരംഭിക്കുന്ന 06769 എറണാകുളം-കൊല്ലം മെമു കൊവിഡ് കാലത്തിനു മുന്‍പ് ഉച്ചയ്ക്ക് 2.40 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ടിരുന്നതാണ്. എന്നാല്‍ സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ ആദ്യം ഉച്ചയ്ക്ക് 12.45 ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന വിധമാണ് ടൈംടേബിള്‍ പ്രഖ്യാപിച്ചിരുന്നത്.

ശ്രീലേഖയെ കാത്തിരിക്കുന്നത് കോടതിയലക്ഷ്യമോ?; പ്രോസിക്യൂഷന്‍ വാദം ഇങ്ങനെ, അണിയറയില്‍ തിരക്കിട്ട നീക്കങ്ങള്‍ശ്രീലേഖയെ കാത്തിരിക്കുന്നത് കോടതിയലക്ഷ്യമോ?; പ്രോസിക്യൂഷന്‍ വാദം ഇങ്ങനെ, അണിയറയില്‍ തിരക്കിട്ട നീക്കങ്ങള്‍

പിന്നീട് പരാതികളെ തുടര്‍ന്ന് ഉച്ചയ്ക്ക് 1.35ന് സര്‍വീസ് ആരംഭിക്കുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. 1.45 ന് പരശുറാം എക്‌സ്പ്രസ് കോട്ടയം ഭാഗത്തേക്ക് കടന്നു പോയാല്‍ എറണാകുളം ഭാഗത്തു നിന്ന് കോട്ടയത്തേക്ക് പിന്നീട് വൈകിട്ട് 5 ന് കേരള എക്‌സ്പ്രസ് മാത്രമാണുള്ളത്.

പാര്‍ട്ട് 1 ആയിട്ടുള്ളൂ.. ഇനിയും വരാനുണ്ട്; വിവാഹ നിശ്ചയ ചിത്രങ്ങളുമായി ഷംന കാസിം

പുതിയ സമയക്രമം പ്രകാരം ശബരി, പരശുറാം എക്‌സ്പ്രസിനോട് ചേര്‍ന്നാണ് മെമുവും ഓടുന്നത്. 3 മണിക്ക് കോട്ടയം സ്റ്റേഷനില്‍ നിന്ന് പരശുറാം എക്‌സ്പ്രസ് പുറപ്പെട്ടാല്‍ 5.40നു കോട്ടയം-കൊല്ലം മെമുവെ കോട്ടയത്ത് നിന്നുള്ളൂ. യാത്രക്കാരുടെ സൗകര്യത്തിനായി ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമ്പോള്‍ കൊവിഡ് കാലത്തിനു മുന്‍പുള്ള അതേ സമയക്രമം പാലിക്കണമെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രന്‍ഡ്്‌സ് ഓണ്‍ റെയില്‍സ് സെക്രട്ടറി ജെ ലിയോണ്‍സ് ആവശ്യപ്പെട്ടു.

'അത്ര ഉറപ്പുണ്ടെങ്കില്‍ നടിയെ കണ്ട് ഈ കേസ് ഒത്തുതീര്‍പ്പാക്കിയാല്‍ പോരായിരുന്നോ?' ശ്രീലേഖയോട് പ്രകാശ് ബാരെ'അത്ര ഉറപ്പുണ്ടെങ്കില്‍ നടിയെ കണ്ട് ഈ കേസ് ഒത്തുതീര്‍പ്പാക്കിയാല്‍ പോരായിരുന്നോ?' ശ്രീലേഖയോട് പ്രകാശ് ബാരെ

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

അതിനിടെ ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ തിരുനല്‍വേലി - പാലക്കാട് പാലരുവി എക്‌സ്പ്രസിന് സ്റ്റോപ്പ് വേണമെന്ന ആവശ്യം ഇനിയും നടപ്പായിട്ടില്ല. റെയില്‍വേ മന്ത്രിക്കു മുന്നില്‍ വരെ വിഷയം എത്തിയിട്ടും വിഷയത്തില്‍ നടപടി ആയില്ല. തോമസ് ചാഴികാടന്‍ എം പി പാര്‍ലമെന്റിലും റെയില്‍വേ മന്ത്രിയോടും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ദക്ഷിണ റെയില്‍വേ സ്റ്റോപ്പിന് അനുകൂലമാണ് എങ്കിലും ആശാവഹമായ നടപടി ഇതുവരെ കൈക്കൊണ്ടിട്ടില്ല.

English summary
Kottayam: Railways will run one more MEMU service via Kottayam from tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X