• search
  • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തരൂരിന്റെ പരിപാടിയിലേക്കില്ലെന്ന് നാട്ടകം സുരേഷ്, കെപിസിസിക്ക് പരാതി; അവസാനദിനം നിലപാട് മാറ്റി തിരുവഞ്ചൂരും

Google Oneindia Malayalam News

കോട്ടയം: ശശി തരൂര്‍ എം പിയുടെ കോട്ടയം പരിപാടിയെ ചൊല്ലി വീണ്ടും വിവാദം. യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കും എന്ന് കരുതിയിരുന്ന കെ പി സി സി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവസാന നിമിഷം പരിപാടിയില്‍ നിന്ന് പിന്മാറി. ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷും പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കും എന്ന് അറിയിച്ചിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തെ കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല എന്നാണ് ഇന്നും നാട്ടകം സുരേഷ് ആവര്‍ത്തിച്ചത്. ഇന്ന് ജില്ലയില്‍ സന്ദര്‍ശനം നടത്തുന്ന കാര്യം ശശി തരൂരും അറിയിച്ചിട്ടി എന്നും നാട്ടകം സുരേഷ് പറഞ്ഞു. കഴിഞ്ഞ ദിവസം ശശി തരൂരിന്റെ ഓഫീസില്‍ നിന്നാണ് എന്ന് പറഞ്ഞ് ഒരു ഫോണ്‍ വന്നിരുന്നു എന്നും എന്നാല്‍ പിന്നീട് ഫോണ്‍ കോള്‍ ഒന്നും പറയാതെ കട്ട് ചെയ്തു എന്നുമാണ് നാട്ടകം സുരേഷ് ആരോപിക്കുന്നത്.

1

ശശി തരൂരിന്റെ പരിപാടിയില്‍ സംഘടനാ കീഴ്വഴക്കങ്ങള്‍ പാലിക്കപ്പെട്ടില്ല. കെ പി സി സി അച്ചടക്ക സമിതിക്ക് ഇത് സംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ചട്ടലംഘനം നടന്നതിനാലാണ് താന്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നത്. വ്യവസ്ഥാപിതമായി കമ്മിറ്റിയെ അറിയിച്ചില്ല എന്നുള്ള പരാതി വന്നപ്പോള്‍ സ്വാഭാവികമായും താന്‍ അതിനകത്ത് ഒരു മിഡില്‍ ലൈന്‍ ആണ് എടുത്തത് എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

'റോബിന്‍ നിങ്ങളുടെ അരി വാങ്ങുന്ന ഒരു കണ്ടന്റ് മാത്രം.. നിങ്ങളുടെ കാര്യം നോക്കി പൊക്കോളൂ മിസ്റ്റര്‍'- മറുപടി'റോബിന്‍ നിങ്ങളുടെ അരി വാങ്ങുന്ന ഒരു കണ്ടന്റ് മാത്രം.. നിങ്ങളുടെ കാര്യം നോക്കി പൊക്കോളൂ മിസ്റ്റര്‍'- മറുപടി

2

ഞാന്‍ വാദിഭാഗവും പ്രതിഭാഗവും ചേരുകയല്ല. ഞാന്‍ അതില്‍ ഒരു മിഡില്‍ ലൈന്‍ ആണ് എടുക്കുന്നത്. കാരണം കോണ്‍ഗ്രസിന് അകത്ത് ഒരു ഐക്യം, അച്ചടക്കം, കാര്യക്ഷമത എല്ലാം പാലിച്ച് കൊണ്ട് മുന്നോട്ട് പോകണം എന്ന് ആഗ്രഹിക്കുന്ന ലക്ഷോപലക്ഷം ആളുകളുണ്ട്. അവരുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ഒരിക്കലും അച്ചടക്ക സമിതിയുടെ അധ്യക്ഷന്‍ എന്ന നിലക്ക് ഞാന്‍ വരരുത് എന്നുള്ളതാണ് എന്റെ ധാരണ.

വിവാഹത്തിനൊരുങ്ങി ഫര്‍സീന്‍ മജീദ്; വധു കെ എസ് യു നേതാവ്, വിവാഹചടങ്ങില്‍ സതീശനും സുധാകരനുംവിവാഹത്തിനൊരുങ്ങി ഫര്‍സീന്‍ മജീദ്; വധു കെ എസ് യു നേതാവ്, വിവാഹചടങ്ങില്‍ സതീശനും സുധാകരനും

3

പാര്‍ട്ടി പരിപാടിയാണ് നടക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ആണ് പരിപാടി നടത്തുന്നത്. സ്വാഭാവികമായിട്ടും അറിയേണ്ട ആളുകള്‍ അറിഞ്ഞിരിക്കണം. ശശി തരൂര്‍ സമാന്തര നീക്കം നടത്തും എന്ന് ഞാന്‍ കരുതുന്നേ ഇല്ല. അദ്ദേഹം ദേശീയമായിട്ടും അന്തര്‍ദേശീയമായിട്ടും എല്ലാ കാര്യങ്ങളും അറിയാന്‍ കഴിയുന്ന ആളാണ്. പക്ഷെ സംഘടനാപരമായ ചട്ടക്കൂട് ലംഘിച്ച് പോകുന്നത് കൂട്ടുനില്‍ക്കാനാവില്ല എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

കഷ്ടകാലം ഒഴിഞ്ഞു.. ഇന്ന് മുതല്‍ ഭാഗ്യകാലം, ആഗ്രഹിച്ചതെന്തും നടക്കും; ഈ രാശിക്കാരാണോ നിങ്ങള്‍?കഷ്ടകാലം ഒഴിഞ്ഞു.. ഇന്ന് മുതല്‍ ഭാഗ്യകാലം, ആഗ്രഹിച്ചതെന്തും നടക്കും; ഈ രാശിക്കാരാണോ നിങ്ങള്‍?

4

സംസ്ഥാന കോണ്‍ഗ്രസില്‍ ശശി തരൂര്‍ നടത്തുന്ന നീക്കങ്ങള്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് കാരണമായതിന് പിന്നാലെ ആണ് തിരുവനന്തപുരം എം പിയായ ശശി തരൂര്‍ ഇന്ന് കോട്ടയം ജില്ലയില്‍ പര്യടനം നടത്തുന്നത്. പാലായില്‍ സംഘടിപ്പിച്ചിരിക്കുന്ന കെ എം ചാണ്ടി അനുസ്മരണ സമ്മേളനത്തിലും ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് മഹാ സമ്മേളനത്തിലും ആണ് ശശി തരൂര്‍ ഇന്ന് പങ്കെടുക്കുന്നത്.

5

മലബാര്‍ പര്യടനം വഴി ശശി തരൂര്‍ സംസ്ഥാനത്ത് സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് കോട്ടയത്തും സന്ദര്‍ശനം നടത്തുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തട്ടകത്തില്‍ എ ഗ്രൂപ്പിന് പ്രാമുഖ്യമുള്ള യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആണ് ശശി തരൂരിനായി വേദി ഒരുക്കുന്നത് എന്നതും ശ്രദ്ധേയമാണ്. നേരത്തെ പരിപാടിയുടെ പോസ്റ്ററില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കിയത് വിവാദമായിരുന്നു. പിന്നീട് വി ഡി സതീശന്റെ ചിത്രവും ഉള്‍പ്പെടുത്തുകയായിരുന്നു.

English summary
Kottayam: Thiruvanchoor Radhakrishnan and Nattakam Suresh will skip Shashi Tharoor's programme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X