കോട്ടയത്ത് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി: പിതാവിന് ഗുരുതര പരിക്ക്, ചുറ്റിക കൊണ്ട് തലയ്ക്കടിച്ചെന്ന്
കോട്ടയം: കോട്ടയത്ത് മദ്യലഹരിയിൽ 52കാരൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. തിരുവാതുക്കലിന് സമീപം പതിനാറിൽ ചിറയിലാണ് സംഭവം. കാർത്തിക ഭവനിൽ സുജാത (72)യെയാണ് കൊലപ്പെടുത്തിയത്. കുടുംബത്തിൽ തർക്കം ഉടലെടുത്തതോടെ മകൻ ബിജുവാണ് സുജാതയെ ആക്രമിച്ചത്. ആക്രമണത്തിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പിതാവ് തമ്പിയെ ആക്രമിച്ച ബിജു തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ് വീട്ടിലെത്തിയ സമീപ വാസികളാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്.
പരിക്കേറ്റ സുജാതയേയും തമ്പിയേയും സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്. ഇതിനിടെ സുജാത മരണത്തിന് കീഴടങ്ങുകയായിരുന്നു. വെട്ടുകത്തി കൊണ്ട് മുറിവേൽപ്പിച്ചതിന്റെ പാടും നീർക്കെട്ടും കൊല്ലപ്പെട്ട സുജാതയുടെ ശരീരത്തിലുണ്ടെന്നാണ്ആശുപത്രി അധികൃതർ നൽകുന്ന വിവരം. തമ്പിയുടെ പരിക്കും ഗുരുതരമാണ്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരുകയാണ്.

മദ്യലഹരിയിൽ വീട്ടിലേക്ക് എത്താറുള്ള തമ്പി സ്ഥിരമായി വഴക്കിടാറുണ്ടെന്നാണ് നാട്ടുകാർ നൽകന്ന വിവരം. സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വെസ്റ്റ് സ്റ്റേഷൻ എസ്എച്ച്ഒ എംജെ അരുൺ ബിജുവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications