• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

എംഎല്‍എ അല്ലെങ്കില്‍ നിന്‍റെയൊക്കെ അവസാനമാണെന്ന് ഓര്‍ത്തോ; 35000 വോട്ടിന് ജയിക്കും: പിസി ജോര്‍ജ്

ഇരാറ്റുപേട്ട: ഒരു മുന്നണിയുടേയം ഭാഗമാവാന്‍ കഴിയാതെ വന്നതോടെ പൂഞ്ഞാറില്‍ തനിച്ച് മത്സരിക്കാനുള്ള തീരുമാനിച്ചിരിക്കുകയാണ് ജനപക്ഷം നേതാവായ പിസി ജോര്‍ജ്. അവസാനവട്ടം ശ്രമം എന്ന നിലയില്‍ ബിജെപിയുമായും ചര്‍ച്ച നടത്തിയിരുന്നെങ്കിലും മുന്നണി പ്രവേശനം നടത്താന്‍ സാധ്യമായില്ല. ഇതോടെയാണ് കഴിഞ്ഞ തവണത്തേതത് പോലെ ഇത്തവണയും പൂഞ്ഞാറില്‍ തനിച്ച് മത്സരിക്കാന്‍ പിസി ജോര്‍ജ് തീരുമാനിച്ചത്. എന്നാല്‍ 2016 ലെ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ മികച്ച വിജയം നേടാന്‍ പിസി ജോര്‍ജിനെ സഹായിച്ച മുസ്ലിം ന്യൂനപക്ഷങ്ങള്‍ അദ്ദേഹത്തില്‍ നിന്നും അകന്നത് ഇത്തവണ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഈരാറ്റുപേട്ടയില്‍ നയവിശദീകരണ യോഗം വിളിച്ച് ചേര്‍ത്ത് വീണ്ടും ന്യുനപക്ഷങളുടെ പിന്തുണ തേടി പിസി ജോര്‍ജ് രംഗത്ത് എത്തിയത്.

കെ. സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപന വേദിയില്‍ അമിത് ഷാ, ചിത്രങ്ങള്‍ കാണാം

ഈരാറ്റുപേട്ടയില്‍

ഈരാറ്റുപേട്ടയില്‍

ഈരാറ്റുപേട്ടയുടേയും താന്‍ രാഷ്ട്രീയത്തിലേക്ക് വന്നതിന്‍റെയും മുസ്ലിം പ്രമുഖരുമായുള്ള തനിക്കുള്ള ബന്ധങ്ങളും എടുത്ത് പറഞ്ഞാണ് പിസി ജോര്‍ജ് ഈരാറ്റുപേട്ടയില്‍ തന്‍റെ നയവിശദീകരണ യോഗം നടത്തിയത്. വേണ്ടാ.. വേണ്ടാ. എന്ന് കരുതിയതാണ്. പക്ഷെ പറയിച്ചേ അടങ്ങൂ എന്ന് ചില പ്രതിലോമ ശക്തികൾ തീരുമാനിച്ചാൽ പറഞ്ഞുതന്നെ പോകേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പിസി ജോര്‍ജ് പറയുന്നു

പിസി ജോര്‍ജ് പറയുന്നു

ഈരാറ്റുപേട്ട എന്ന നാട്, ഇന്ത്യയെന്ന മഹാ രാജ്യത്തിൻറെ ഭാഗം തന്നെയാണ്. അല്ലാതെ ഇവിടെ ചിലർ കരുതുന്നതുപോലെയല്ല. ഞാൻ ജനിച്ച് വളർന്ന എൻ്റെ നാട്. എൻ്റെ നാടിനെ പുറം ലോകം ഇങ്ങനെ നോക്കി കാണാൻ ഇടവരരുത് എന്ന നിർബന്ധമുള്ളത് കൊണ്ടാണ് ഇത് വരെ പലതും പറയാതെ പോയത്. പക്ഷെ വർഗീയവാദിയായി ചിത്രീകരിച്ച് എന്നെ അങ്ങ് മിണ്ടാതാക്കാം എന്ന് ചിലരങ്ങ് ധരിച്ചാൽ നിങ്ങൾക്ക് തെറ്റി. പറയാനുള്ളത് പറഞ്ഞു തന്നെ പോകും.

ഈരാറ്റുപേട്ടയിലെ വിലക്ക്

ഈരാറ്റുപേട്ടയിലെ വിലക്ക്

ഈരാറ്റുപേട്ടയെ സ്നേഹിക്കുന്ന നല്ലവരായ സഹോദരങ്ങൾ എന്നോട് പൊറുക്കുക. നിങ്ങൾക്ക് വേണ്ടി കൂടിയാണ് ഞാനിത് പറയേണ്ടിവന്നത്. അത് നിങ്ങൾക്ക് പിന്നീട് മനസിലാകും. എനിക്കെതിരെ വിലക്കുകൾ പുറപ്പെടുവിക്കുന്നവന്മാർ നാളെ നിങ്ങളുടെ വീട്ടുമുറ്റത്തും എത്തും. ഈ നാട് ഇവന്മാർ നശിപ്പിക്കും. അതിനെതിരെയാണ് എൻ്റെ പോരാട്ടം. ഒരുത്തനെയും പേടിക്കാതെ എങ്ങനെ ഇത് വരെ ജീവിച്ചോ, അതുപോലെ തന്നെ ഇനിയും തുടരുമെന്നും അദ്ദേഹം പറയുന്നു.

മുസ്ലിം വിഭാഗത്തിന്‍റെ പിന്തുണ

മുസ്ലിം വിഭാഗത്തിന്‍റെ പിന്തുണ

മുസ്ലിം വിഭാഗത്തിന്‍റെ വലിയ പിന്തുണയോടെയാണ് ആദ്യമായി നിയസമഭയിലേക്ക് മത്സരിക്കുമ്പോള്‍ തനിക്ക് ലഭിച്ചത്. എന്നാല്‍ അന്നും ഒരു ഇരുപത് ശതമാനം എന്നെ എതിര്‍ത്തു. അവരെ ജിഹാദികള്‍ എന്ന് ഞാന്‍പറയില്ല, പ്രതിലോമ ശക്തികള്‍ നാടിന് പാരകള്‍ ഉണ്ട്. എന്നാല്‍ 80 ശതമാനം എനിക്കൊപ്പം നിന്നു. ആദ്യമായി ജയിച്ച് വരുമ്പോള്‍ ആ ഇരുപത് ശതമാനം പേര്‍ പച്ചക്കൊടി ഉയര്‍ത്തി മുസ്ലിം ലീഗ് എതിരാണേയെന്ന മുദ്രാവാക്യം ഉയര്‍ത്തി.

പൂഞ്ഞാറും ഈരാറ്റുപേട്ടയും

പൂഞ്ഞാറും ഈരാറ്റുപേട്ടയും

ആ എതിര്‍പ്പ് ഇപ്പോഴും തുടരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഈ എതിര്‍പ്പ് എന്ന് അറിയില്ല. തനിക്ക് ഇന്ന വിഷയത്തില്‍ തെറ്റുപറ്റി മാറി നില്‍ക്കണം എന്ന് പറഞ്ഞാല്‍ മാറി നില്‍ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പൂഞ്ഞാറിന്‍റെയും ഈരാറ്റുപേട്ടയുടേയും വികസനത്തില്‍ വലിയ പങ്ക് വഹിക്കാന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്നും നയവിശദീകരണ യോഗത്തില്‍ അദ്ദേഹം അവകാശപ്പെടുന്നു.

 മുസ്ലിം ലീഗ് സമരം

മുസ്ലിം ലീഗ് സമരം

താലൂക്ക് ഇല്ല എന്ന് പറഞ്ഞ് മുസ്ലിം ലീഗ് ഇപ്പോള്‍ സമരം ചെയ്യുകാണ്. എത്ര തവണ നിങ്ങള്‍ ഭരണത്തില്‍ വന്നു. നിങ്ങള്‍ക്ക് എന്തുകൊണ്ട് പൂഞ്ഞാര്‍ താലൂക്ക് ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. മാണിക്ക് ശത്രുതയായതിനാല്‍ അദ്ദേഹം അനുകൂല നിലപാട് എടുക്കില്ല. എന്നാല്‍ ഇടതിനും യുഡിഎഫിനും എന്തുകൊണ്ട് താലൂക്ക് ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നും പിസി ജോര്‍ജ് ചോദിക്കുന്നു. പിസി ജോര്‍ജിലൂടെയല്ലാതെ ഈരാറ്റുപേട്ടയില്‍ ഒരു വികസനവും നടന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ശബരിമല വിഷയത്തില്‍

ശബരിമല വിഷയത്തില്‍

ഞാന്‍ ബിജെപിയാണെന്ന പ്രശ്നമാണ് ഈരാറ്റുപേട്ടയില്‍ ഉയരുന്ന പ്രധാന വിമര്‍ശനം. എന്നാല്‍ ബിജെപിയാവാന്‍ എനിക്ക് സ്വാതന്ത്രം ഇല്ലേ. അവര്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയല്ലേ. എന്നാല്‍ ഞാന്‍ ബിജെപിക്കാരനല്ല. ശബരിമല വിശ്വാസികളുടെ വിഷയത്തില്‍ മാത്രമാണ് അവരുമായി ബന്ധപ്പെട്ടത്. രണ്ട് പെണ്ണുങ്ങള്‍ പൊലീസ് പിന്തുണയില്‍ ശബരിമലയിലേക്ക് പുറപ്പെടുന്നു എന്ന് അറിഞ്ഞപ്പോള്‍ ഞാനും കുറെ മുസ്ലിം സുഹൃത്തുക്കളും കൂടി എരുമേലിയേക്ക് ഓടെയെത്തുകയായിരുന്നു.

പിണറായി പറഞ്ഞത്

പിണറായി പറഞ്ഞത്

വിശ്വാസം സംരക്ഷിക്കാനായി 17 മണിക്കൂറോളം അവിടെ കാത്ത് നിന്നും. ചില നേതാക്കളൊക്കെ അവിടെ വന്ന് പിസി ജോര്‍ജിന് മാലയിട്ട് പത്തനംതിട്ടയില്‍ പോയി സത്യാഗ്രഹം ഇരുന്നു. അപ്പോഴും പിണറായി പോലീസുകാരെ വിളിച്ച് കയറ്റെടാ.. കയറ്റെടാ എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ് കെ സുരേന്ദ്രന്‍ അങ്ങോട്ട് വരുന്നതും എന്നോട് വിശ്രമിച്ചോഴെന്നും പറഞ്ഞ് അവിടെ നില്‍ക്കുന്നതെന്നും പിസി ജോര്‍ജ് പറയുന്നു.

പത്തനംതിട്ടയിലെ പിന്തുണ

പത്തനംതിട്ടയിലെ പിന്തുണ

അങ്ങനെ തുടങ്ങിയ ഒരു ബന്ധം കെ സുരേന്ദ്രനുമായി ഉണ്ട്. അങ്ങനെയിരിക്കെയാണ് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് വരുന്നത്. അങ്ങനെ പത്തനംതിട്ടയില്‍ മത്സരിക്കുന്ന അദ്ദേഹം എന്‍റെ വീട്ടില്‍ വന്ന് പിന്തുണ തേടുകയായിരുന്നു. അങ്ങനെ ഞാന്‍ പിന്തുണ കൊടുത്തു. അത് ബിജെപിക്കും എന്‍ഡിഎയ്ക്കും ഉള്ള പിന്തുണ ആയിരുന്നില്ല. അത് കെ സുരേന്ദ്രനുള്ള പിന്തുണയായിരുന്നു. അതിന് തനിക്ക് അവകാശമില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.

ഓടി ഒളിക്കില്ല

ഓടി ഒളിക്കില്ല

അതിന് എന്തൊക്കെ പ്രശ്നങ്ങളാണ് ഇവിടെ നടന്നത്. പള്ളിയില്‍ പ്രസംഗിക്കുന്നു. പിസി ജോര്‍ജിന് ഊരുവിലക്കുന്നു. അങ്ങനെ വന്നപ്പോഴാണ് രണ്ട് ആഴ്ച കഴിഞ്ഞപ്പോള്‍ ചില കാര്യങ്ങള്‍ എനിക്കും പറയേണ്ടി വന്നത്. അത് ഇല്ല എന്നൊന്നും ഞാന്‍ കള്ളം പറയുന്നില്ല. എന്നെ കുറെ ഓടിച്ചു. തളര്‍ന്ന് കഴിഞ്ഞാല്‍ പിന്നെ നിന്ന് തിരിച്ചടിക്കാതെ പറ്റുമോ. പിന്നെ യുദ്ധമാണ്. ആ യുദ്ധം വീണ്ടും തുടങ്ങണോ. അല്ലാതെ ഓടി ഒളിക്കുന്ന പ്രശ്നം ഇല്ലെന്നും അദ്ദേഹം പറയുന്നു.

ജനപക്ഷം ചെയര്‍മാന്‍

ജനപക്ഷം ചെയര്‍മാന്‍

പേടിച്ച് ഓടാന്‍ തന്നെ കിട്ടില്ല. പിസി ജോര്‍ജ് മുസ്ലിം വിരുദ്ധനാണെന്നാണ് പ്രചരാണം. എന്നാല്‍ ജനപക്ഷം ചെയര്‍മാന്‍ ഹസന്‍ കുട്ടി ഉള്‍പ്പടെ ഒന്നാന്തരം മുസ്ലിംങ്ങള്‍ തനിക്കൊപ്പം ഉണ്ട്. ആ ഇരുപത് ശതമാനം വരുന്ന മുനാഫിക്കുകളുടെ കൂട്ടല്ല ഇല്ല ഇത്. ഒന്നാന്തരം മുസ്ലിമാണ്. ഇത്തരത്തില്‍ നിരവധി മുസ്ലിങ്ങള്‍ നമുക്കൊപ്പം ഉണ്ട്. ഈരാറ്റുപേട്ടയിലെ നിരവധി മുസ്ലിം കുടുംബവും തനിക്ക് ഉറച്ച് പിന്തുണ നല്‍കുന്നു.

പിസി ജോര്‍ജ് ജയിക്കും

പിസി ജോര്‍ജ് ജയിക്കും

ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ പിസി ജോര്‍ജ് ജയിക്കും. അതില്‍ ആരും ഭയപ്പെടേണ്ട. കഴിഞ്ഞ തവണ 28000 വോട്ടിനാണ് ജയിച്ചതെങ്കില്‍ ഇത്തവണ 35000 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിക്കും. തന്നെ ഈരാറ്റുപേട്ടയില്‍ നിന്നും ഓടിച്ച് തോല്‍പ്പിക്കാന്‍ ഈ ഇരുപത് ശതമാനം വരുന്ന മുനാഫിക്കുകള്‍ ചിന്തിക്കുന്നത് പാപമാണെന്ന് ബാക്കി 80 ശതമാനം അവരോട് പറയണം എന്നതാണ് എന്‍റെ അഭ്യര്‍ത്ഥനയെന്നും അദ്ദേഹം പറയുന്നു.

cmsvideo
  E Sreedharan is remove and Sanju Samson is the new election icon
  എംഎല്‍എ അല്ലെങ്കില്‍

  എംഎല്‍എ അല്ലെങ്കില്‍

  അത് പറയണം. അത് പറഞ്ഞെ പറ്റു. അല്ലെങ്കില്‍ അത് തുടര്‍ന്നാല്‍ പ്രശ്നമാണ്. ഒരു വ്യക്തിയോടും എനിക്ക് വൈരാഗ്യം ഇല്ല. എംഎല്‍എ ആയതുകൊണ്ട് ഞാന്‍ മര്യാദകൊണ്ട് നടക്കുകയാണ്. എംഎല്‍എ അല്ലെങ്കില്‍ നിന്‍റെയൊക്കെ ഖത്തം(അവസാനം) ആണെന്ന് ഓര്‍ത്തോ. പിന്നെ എന്നെ പേടിക്കണം. അത് മനസ്സിലാക്കണം. എംഎല്‍എ അല്ലെങ്കില്‍ പിന്നെ മേല് കീഴ് നോക്കണ്ട. ആ നിലയിലേക്ക് എന്നെ മാറ്റാതിരിക്കുന്നതാണ് നല്ലത് എന്ന് മാത്രം പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

  ഇന്ത്യന്‍ സിനിമാ താരങ്ങളുടെ ചോര്‍ന്ന രഹസ്യദൃശ്യങ്ങള്‍

  ജോസ് കെ മാണി
  Know all about
  ജോസ് കെ മാണി

  English summary
  kerala assembly election 2021; PC George MLA held a policy briefing meeting at Erattupetta
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X