കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൂഞ്ഞാറിൽ തന്ത്രം മാറ്റി ജോർജ്.. ഷോൺ അല്ല താൻ തന്നെ സ്ഥാനാർത്ഥി; 35000 വോട്ടുകൾക്ക് ജയിക്കുമെന്നും പിസി

Google Oneindia Malayalam News

കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് ഏത് വിധേനയും യുഡിഎഫിൽ കയറിപറ്റാനുള്ള ശ്രമത്തിലായിരുന്നു പിസി ജോർജ്. എന്നാൽ എ ഗ്രൂപ്പിന്റേയും പ്രാദേശിക നേതൃത്വത്തിന്റേയും ശക്തമായ എതിർപ്പിനെ തുടർന്ന് ജോർജിന്റെ മുന്നണി മാറ്റം പാതിവഴിയിൽ ആയിരിക്കുകയാണ്. ഇതോടെ പിസിയുടെ മണ്ഡലമായ പൂഞ്ഞാറിൽ ഇക്കുറി എന്താകും നിയമസഭ പോരാട്ടം എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. നേരത്തേ യുഡിഎഫിന്റ ഭാഗമാകുകയാണെങ്കിൽ പൂഞ്ഞാർ വിട്ട് മറ്റൊരു മണ്ഡലത്തിൽ മത്സരിക്കുമെന്ന് പിസി പ്രഖ്യാപിച്ചിരുന്നു. എന്നാൽ യുഡിഎഫിലേക്കുള്ള വഴിയടഞ്ഞതോടെ തന്ത്രം മാറ്റുകയാണ് പിസി.

പാംഗോങ് തീരത്ത് നിന്ന് ഇന്ത്യ-ചൈന സേനകളുടെ പിന്മാറ്റം- ചിത്രങ്ങൾ

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ


ബാർ കോഴ കേസുമായി ബന്ധപ്പെട്ട് യുഡിഎഫുമായി ഇടഞ്ഞ് പുറത്തെത്തിയ പിസി ജോർജ് ജനപക്ഷം എന്ന പേരിൽ സ്വന്തം പാർട്ടി രൂപീകരിച്ചാണ് ഇരുമുന്നണികളേയും വെല്ലുവിളിച്ച് കൊണ്ട് 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ സ്ഥാനാർത്ഥിയായത്. 63,621 വോട്ടുകൾ നേടി അട്ടിമറി വിജയം നേടുകയും ചെയ്തു. കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ജോർജ് കുട്ടി അഗസ്റ്റിന് ലഭിച്ചത് 35,800 വോട്ടുകളായിരുന്നു.

അഞ്ച് സീറ്റിൽ

അഞ്ച് സീറ്റിൽ

ഇക്കുറിയും ജോർജ് തന്നെയാകും പൂഞ്ഞാറിൽ നിന്നുള്ള സ്ഥാനാർത്ഥിയെന്നായിരുന്നു ആദ്യ വട്ട ചർച്ചകൾ. എന്നാൽ യുഡിഎഫിന്റെ ഭാഗമാകാനുള്ള ചർച്ചകൾ ആരംഭിച്ചതോടെ പൂഞ്ഞാറിന് പകരം മറ്റൊരു സീറ്റിലാകും താൻ മത്സരിക്കുകയെന്നായിരുന്നു ജോർജ് പ്രഖ്യാപിച്ചത്. പൂഞ്ഞാർ ഉൾപ്പെടെ യുഡിഎഫിൽ 5 സീറ്റിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ജനപക്ഷം.

ഷോൺ ജോർജിനെ

ഷോൺ ജോർജിനെ

പാലാ, കാഞ്ഞിരപ്പള്ളി,ഇരിങ്ങാലക്കുട അടക്കമുള്ള സീറ്റുകളായിരുന്നു യുഡിഎഫിൽ ജോർജ് ആവശ്യപ്പെട്ടത്. ഇതിൽ പൂഞ്ഞാറിൽ മകൻ ഷോൺ ജോർജിനെ മത്സരിപ്പിക്കുമെന്നും ജോർജ് പ്രഖ്യാപിച്ചു.ഇത്തവണ ജില്ലാ പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ ഡിവിഷനിൽ ജനപക്ഷം സ്ഥാനാർത്ഥിയായി ഷോണായിരുന്നു ജയിച്ചത്. ഇത് കൂടി കണ്ടുകൊണ്ടായിരുന്നു ജോർജിന്റെ നീക്കം.

കാഞ്ഞിരപ്പള്ളിയിലേക്ക് മാറുമെന്ന്

കാഞ്ഞിരപ്പള്ളിയിലേക്ക് മാറുമെന്ന്

പാലായിൽ മാണി സി കാപ്പൻ മത്സരിക്കാനെത്തിയാൽ താൻ കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കുമെന്നും ജോർജ് പറഞ്ഞു. എന്നാൽ ജോർജിന്റെ കണക്ക് കൂട്ടലുകളെല്ലാം തെറ്റിച്ച് ശക്തമായ എതിർപ്പാണ് പിസി ജോർജിന്റെ വരവിനെതിരെ എ ഗ്രൂപ്പ് ഉയർത്തിയത്. ജോർജ് വരുന്നത് തിരിച്ചടിയാകുമെന്ന് ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ ചൂണ്ടിക്കാട്ടി. കോൺഗ്രസ് പൂഞ്ഞാർ നിയോജമക മണ്ഡലം കമ്മിറ്റിയും ജോർജിനെതിരെ രംഗത്തെത്തി.

വെല്ലുവിളിച്ച് പിസി

വെല്ലുവിളിച്ച് പിസി

മുന്നണി മാറ്റത്തിന് കോൺഗ്രസ് തട തീർത്തതോടെ വീണ്ടും യുഡിഎഫിനെ വെല്ലുളിവിളിച്ച് പൂഞ്ഞാറിൽ തന്നെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ജോർജ്. ഷോണല്ല താനാണ് പൂഞ്ഞാറിൽ മത്സരിക്കുകയെന്നും 35000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ജോർജ് പറഞ്ഞു.

ജയിക്കാൻ സാധിക്കുമെന്ന്

ജയിക്കാൻ സാധിക്കുമെന്ന്

പാലായിൽ മത്സരിച്ചാൽ ജയിക്കാൻ തനിക്ക് സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്. താൻ യുഡിഎഫിൽ ചേരുന്നതിനെ ഏതെങ്കിലും ഘടകക്ഷികൾ എതിർക്കുമെന്ന് ഇപ്പോഴും കരുതുന്നില്ലെന്നും ജോർജ് പറഞ്ഞു. മുന്നണികളുടെ പിന്തുണ ഇല്ലേങ്കിലും പൂഞ്ഞാറിൽ ജയിക്കാനാകുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്നും ജോർജ് വ്യക്തമാക്കി.

അന്തിമ തിരുമാനം ആയിട്ടില്ല

അന്തിമ തിരുമാനം ആയിട്ടില്ല

മകൻ ഷോൺ ജോർജിനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ ഇതുവരെ തിരുമാനം കൈക്കൊണ്ടിട്ടില്ല. കേരള കോൺഗ്രസ് അടക്കം ഒരു പാർട്ടിയിലും ചേരില്ലെന്നും ഒരു മുന്നണിയുടേയും സ്വതന്ത്രനായി മത്സരിക്കില്ലെന്നും കേരള ജനപക്ഷം (സെക്യുലർ) ആയി തന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും പിസി ജോർജ് വ്യക്തമാക്കി.

 വിജയിച്ച് കയറിയത്

വിജയിച്ച് കയറിയത്

മുസ്‌ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും തുരങ്കം വെപ്പിനെ അതിജീവിച്ചാണ് താന്‍ 1980 മുതല്‍ പൂഞ്ഞാറില്‍ ജയിച്ചത്.കഴിഞ്ഞ തവണ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ തന്നെ സഹായിച്ചിട്ടുണ്ടെന്നും ജോർജ് പറഞ്ഞു. ഈരാറ്റുപേട്ടയില്‍ 17000 വോട്ടും മുണ്ടക്കയം, പാറത്തോട് മേഖലകളില്‍ 6000 വോട്ടുമടക്കം ഏതാണ്ട് 23000 വോട്ടു മാത്രമാണ് പൂഞ്ഞാര്‍ മണ്ഡലത്തില്‍ എസ്ഡിപിഐയ്ക്ക് ഉള്ളത്.

ഒറ്റക്കെട്ടായി നിന്നാൽ

ഒറ്റക്കെട്ടായി നിന്നാൽ

കോൺഗ്രസ് ഒറ്റക്കെട്ടായി നിന്നില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയനും സിപിഎമ്മും ലാഭം കൊയ്യുമെന്നും പിസി പറഞ്ഞു. ഒറ്റക്കെട്ടായി മുന്നോട്ട് പോകാൻ യുഡിഎഫിനായാൽ നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ തിരിച്ചെത്താൻ സാധിക്കുമെന്നും ജോർജ് വ്യക്തമാക്കി.

പാലായിൽ പിന്തുണ

പാലായിൽ പിന്തുണ

അതേസമയം ഒറ്റയ്ക്ക് മത്സരിക്കുകയാണെങ്കിൽ പാലായിലും കാഞ്ഞിരപ്പള്ളിയിലും ഉൾപ്പെടെ ജനപക്ഷത്തിന് സ്ഥാനാർത്ഥിയുണ്ടാകുമെന്നാണ് നേരത്തേ ഷോൺ ജോർജ് വ്യക്തമാക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പാലായിൽ മാണി സി കാപ്പൻ മത്സരിക്കുകയാണെങ്കിൽ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നായിരുന്നു ജോർജ് പറഞ്ഞത്.

 പേരാമ്പ്രയും ഇരിങ്ങാലക്കുടയും

പേരാമ്പ്രയും ഇരിങ്ങാലക്കുടയും

അതേസമയം ജോർജ് പൂഞ്ഞാറിൽ മത്സരിച്ചാൽ കാഞ്ഞിരപ്പള്ളിയിൽ ഷോൺ ജോർജ് ആയിരിക്കും സ്ഥാനാർത്ഥി ആയേക്കുകയെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതുകൂടാതെ ഇരിങ്ങാലക്കുടയിലും മലബാറിൽ പേരാമ്പ്രയിലും ജനപക്ഷം മത്സരിച്ചേക്കും.

കേരള കോണ്‍ഗ്രസിന്റെ ആവശ്യം 15 സീറ്റ്, പാലായില്‍ ജോസ് കെ മാണി, കോട്ടയത്ത് മാത്രം 5 സീറ്റ്!!കേരള കോണ്‍ഗ്രസിന്റെ ആവശ്യം 15 സീറ്റ്, പാലായില്‍ ജോസ് കെ മാണി, കോട്ടയത്ത് മാത്രം 5 സീറ്റ്!!

'കേരള എന്‍സിപി'; പുതിയ പാര്‍ട്ടി വരുന്നു; നേതൃത്വം കൂടെയില്ലെങ്കില്‍ കാപ്പന്‍റെ പുതിയ നീക്കം ഇങ്ങനെ'കേരള എന്‍സിപി'; പുതിയ പാര്‍ട്ടി വരുന്നു; നേതൃത്വം കൂടെയില്ലെങ്കില്‍ കാപ്പന്‍റെ പുതിയ നീക്കം ഇങ്ങനെ

Recommended Video

cmsvideo
സംവരണ സീറ്റില്‍ സെലിബ്രിറ്റി വേണ്ടെന്ന് ദളിത് കോണ്‍ഗ്രസ് | Oneindia Malayalam

English summary
PC George says he will contest from Poonjar seat,not decided Shone George's candidature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X