കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്നു; കാൽപാദം കണ്ടെത്തിയത് ഒരു കിലോമീറ്റർ അകലെ; പ്രതികൾ കീഴടങ്ങി
കോട്ടയം: നാടിനെ നടുക്കി കോട്ടയത്ത് ദാരുണ സംഭവം. പത്തനാട് യുവാവിനെ വെട്ടിക്കൊന്നു. പത്തനാട് സ്വദേശി മഹേഷ് തമ്പാൻ (32) ആണ് മരിച്ചത്. മരിച്ച സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ അകലെ ഇടയപ്പാറ കവലയിൽ മഹേഷിൻ്റെ കാൽപാദവും കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ മണിമല പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കടയനിക്കാട് സ്വദേശി ജയേഷ്, കുമരകം സ്വദേശി സച്ചു ചന്ദ്രൻ എന്നിവരാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മുൻവൈരാഗ്യമാണ് മഹേഷിനെ കൊലപ്പെടുത്തിയതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
സുന്ദരീ... റെഡിൽ അതീവ സുന്ദരിയായി ഭാവനയുടെ ചിത്രങ്ങൾ, ഏറ്റെടുത്ത് ആരാധകർ

ഇന്ന് ഉച്ചയോടെയാണ് കങ്ങഴ ഇടയപ്പാറ കവലയിൽ വെട്ടി മാറ്റിയ നിലയിൽ കാൽപ്പാദം കണ്ടെത്തുന്നത്. തുടർന്ന്, നടത്തിയ അന്വേഷണത്തിനൊടുവിലാണ് സമീപത്തെ റബ്ബർ തോട്ടത്തിൽ നിന്ന് പത്തനാട് സ്വദേശി മഹേഷിൻ്റെ മൃതദേഹം ലഭിക്കുന്നത്. മഹേഷിൻ്റെ കഴുത്തിലും ശരീരത്തിലുമാസകലം വെട്ടേറ്റിട്ടുണ്ട്. കൊലപാതകത്തിന് ശേഷം പ്രതികൾ മണിമല പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മഹേഷിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധവുമായിട്ടാണ് പ്രതികൾ സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

കടയനിക്കാട് സ്വദേശി ജയേഷ്, കുമരകം സ്വദേശി സച്ചു ചന്ദ്രൻ എന്നിവരാണ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മുൻവൈരാഗ്യമാണ് മഹേഷിനെ കൊലപ്പെടുത്തിയതിന് പിന്നിലെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. പ്രാഥമിക വിവരങ്ങൾ മനസ്സിലാക്കിയ ശേഷം പ്രതികളുടെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് പ്രതികളെ ചോദ്യം ചെയ്തു.നേരത്തെയും പലതവണ മഹേഷുമായി പ്രതികൾ ഏറ്റുമുട്ടിയിട്ടുണ്ടെന്നും കൊല്ലപ്പെട്ട മഹേഷിനും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പൊലീസ് പറഞ്ഞു.

നിരവധി കൊലപാതക കേസുകളിൽ പ്രതിയാണ് സംഘത്തിലും ഉൾപ്പെട്ടവർ എന്നാണ് പൊലീസ് വിശദീകരിക്കുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്. കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശില്പ അടക്കമുള്ള ഉദ്യോഗസ്ഥർ സംഭവമറിഞ്ഞ് സ്ഥലത്തെത്തി. ഫെബ്രുവരിയിൽ അറസ്റ്റിലായ മഹേഷ് ജാമ്യത്തിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അതിനിടെ കോട്ടയം ജില്ലയിൽ കൊലപാതകങ്ങൾ വർധിക്കുകയാണ്. ഒരാഴ്ച മുമ്പ് പാലായിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയെ സഹപാഠി കൊലപ്പെടുത്തിയിരുന്നു. ആസൂത്രിതമായ കൊലപാതകം നാടിനെ പോലും നടുക്കിയിരുന്നു. അറസ്റ്റിലായ പ്രതിയെ ഏറ്റുമാനൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications