കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൂഞ്ഞാറിൽ പിസി ജോർജെന്ന ഒറ്റയാനെ തളച്ചത് ഈരാട്ടുപേട്ട മാത്രമല്ല.. ഈ 3 കാര്യങ്ങൾ..

Google Oneindia Malayalam News

തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിൽ ഇത്തവണ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെട്ട മണ്ഡലങ്ങളിൽ ഒന്നാണ് പിസി ജോർജ്ജിന്റെ പൂഞ്ഞാർ. യുഡിഎഫിൽ കയറി കൂടാനുള്ള അവസാന വഴികളും അടഞ്ഞതോടെ ഇത്തവണയും ഒരു മുന്നണിയുടേയും ഭാഗമാകാതെയായിരുന്നു ജോർജ് മത്സരിച്ചത്.

മണ്ഡലത്തിൽ 20,000 വരെ ഭൂരിപക്ഷത്തിൽ താൻ ജയിക്കുമെന്നായിരുന്നു ജോർജിന്റെ അവകാശവാദം. ഫലം വന്നപ്പോഴോ?,കനത്ത തിരിച്ചടി.15000 ത്തോളം വോട്ടുകൾക്കാണ് പിസിയുടെ പരാജയം. പൂഞ്ഞാറിൽ തന്റെ 9ാം അങ്കത്തിന് ഇറങ്ങിയ പിസിക്ക് പിഴയ്ക്കാൻ കാരണം ഈ മൂന്ന് ഘടകങ്ങളാണ്.

പൂഞ്ഞാറിൽ നിന്ന്

പൂഞ്ഞാറിൽ നിന്ന്

2016ൽ പൂഞ്ഞാറിൽ മൂന്ന് മുന്നണികളെയും പിന്നിലാക്കിയായിരുന്നു പിസി ജോർജ് ജയിച്ച് കയറിയത്. എതിര്‍ സ്ഥാനാര്‍ഥിയേക്കാള്‍ 27,821 വോട്ടുകള്‍ക്കായിരുന്നു പിസിയുടെ വിജയം. ഇരുമുന്നണികളേയും വെല്ലുവിളിച്ച് കൊണ്ടായിരുന്നു ഇത്തവണയും പിസി മത്സരത്തിനിറങ്ങിയത്. 40 വർഷം എംഎൽഎയായിരുന്ന മണ്ഡലത്തിൽ ഇക്കുറിയും അട്ടിമറി വിജയം നേടുമെന്നായിരുന്നു ജോർജ് അവകാശപ്പെട്ടത്.

ഈരാട്ടുപേട്ടയിൽ

ഈരാട്ടുപേട്ടയിൽ

മുന്നണികൾ മാറിയപ്പോഴും തനിച്ച് മത്സരിച്ചപ്പോഴും തന്നെ എന്നും ചേർത്ത് പിടിച്ചിട്ടുള്ള ഈരാട്ടുപേട്ട ഇക്കുറി ഒപ്പം ഉണ്ടാകില്ലെന്ന വിലയിരുത്തൽ ജോർജിന് തുടക്കം മുതലേ ഉണ്ടായിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ ജോർജിന്റെ നിലപാടുകളും മുസ്ലീം വിരുദ്ധ പരമാർശങ്ങളുമെല്ലാം തിരിച്ചടിയാകുമെന്നായിരുന്നു വിലയിരുത്തൽ.മുസ്ലിം വിഭാഗത്തിന്റെ വോട്ട് കിട്ടാന്‍ സാധ്യത കുറവാണെന്ന് ജോർജ് നേരത്തേ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

കണക്ക് കൂട്ടൽ

കണക്ക് കൂട്ടൽ

എന്നാൽ ഈരാട്ടുപേട്ടയിലെ കുറവ് പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തിടനാട്, കൂട്ടിക്കൽ, എരുമേലി എന്നീ പഞ്ചായത്തുകളിൽ നിന്ന് നികത്താമെന്നായിരുന്നു ജോർജിന്റെ കണക്ക് കൂട്ടൽ. . മാത്രമല്ല എൻഡിഎ സ്ഥാനാർഥി നിർണയത്തിലെ ആശയക്കുഴപ്പം മുതലാക്കാൻ സാധിക്കുമെന്നും എൽഡിഎഫ്-യുഡിഎഫ് വോട്ടുകളുടെ ഒരു വിഹിതം 2016ൽ സംഭവിച്ചതു പോലെ തനിക്കൊപ്പം ആയിരിക്കുമെന്നും ജോർജ് കണക്ക് കൂട്ടി.

കണക്കുകൂട്ടൽ പാളി

കണക്കുകൂട്ടൽ പാളി

എന്നാൽ ഈ മൂന്ന് കണക്ക് കൂട്ടലുകളും അമ്പേ പാളി. പ്രതീക്ഷിച്ച പോലെയുള്ള കനത്ത തിരിച്ചടി തന്നെ ഈരാട്ടുപേട്ടയിൽ നിന്ന് നേരിടേണ്ടി വന്നു. ഈരാറ്റുപേട്ട നഗരസഭയിൽ നിന്നും ആദ്യ 21 ബൂത്തുകൾ എണ്ണിയപ്പോൾ പിസി ജോർജിന് ലഭിച്ചത് 395 വോട്ടുകളായിരുന്നു. എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കലിന് 6458 വോട്ടുകളും.

ആകെ ലഭിച്ചത്

ആകെ ലഭിച്ചത്

വോട്ടെണ്മൽ പൂർത്തിയായപ്പോൾ ആകെ ലഭിച്ചത് 1125 വോട്ടുകൾ. 2016ലെ തെരഞ്ഞെടുപ്പില്‍ നഗരസഭ പരിധിയില്‍ ജോര്‍ജിന് 7195 വോട്ടുകളായിരുന്നു ലഭിച്ചത്. ഈരാട്ടുപേട്ട കൈവിട്ടതിനോടൊപ്പം മറ്റ് പഞ്ചായത്തുകളിലും ഭൂരിപക്ഷം നേടാനായില്ലെന്ന് ആയതോടെ ജോർജിന് കാലിടറി. പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തിടനാട് പഞ്ചായത്തുകളിൽ ഭുരിപക്ഷം ലഭിക്കാനുള്ള അത്രയും വോട്ടുകള്‍ ജോർജിന് ലഭിച്ചത്.

അനുകൂലമായി

അനുകൂലമായി

കൂട്ടിക്കൽ, മുണ്ടക്കയം, കോരുത്തോട്, എരുമേലി പഞ്ചായത്തുകളിൽ ട്രെന്റ് ഇടതിന് അനുകൂലമാവുകയും ചെയ്തു. ഇവിടങ്ങളിലെല്ലാം ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തിങ്കലിന്റെ പെട്ടിയിൽ വീണെന്ന് വേണം കണക്കാക്കാൻ. അതേസമയം പ്രതീക്ഷിച്ച പോലെ എൻഡിഎ വോട്ടുകളും ജോർജിന് നേടാനായില്ലെന്നാണ് കണക്കാക്കപ്പെടുന്നത്.

കെട്ട് പൊട്ടിക്കാതെ ശോഭ സുരേന്ദ്രന്റെ നോട്ടിസുകൾ; ബിജെപിയിൽ പോര് തുടങ്ങി,വാളെടുത്ത് ശോഭാ പക്ഷംകെട്ട് പൊട്ടിക്കാതെ ശോഭ സുരേന്ദ്രന്റെ നോട്ടിസുകൾ; ബിജെപിയിൽ പോര് തുടങ്ങി,വാളെടുത്ത് ശോഭാ പക്ഷം

'ലോക തോൽവി'; ബംഗാളിൽ അടപടലം പാളി സർവ്വേകൾ..കൂറ്റൻ ലീഡ് നേടി തൃണമൂൽ വിജയം'ലോക തോൽവി'; ബംഗാളിൽ അടപടലം പാളി സർവ്വേകൾ..കൂറ്റൻ ലീഡ് നേടി തൃണമൂൽ വിജയം

Recommended Video

cmsvideo
PC George Says Its Pinarayism In Kerala After His Defeat

English summary
These are the three reasons why george lost in Poonjar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X