ഉമ്മന്‍ ചാണ്ടിക്ക് 64 മാര്‍ക്ക്; പുതുപ്പള്ളിയില്‍ പുതുമയില്ലെന്ന് ട്വന്റി ഫോര്‍ സര്‍വ്വെ, മുഖ്യമന്ത്രിക്ക് 59
കോട്ടയം: കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ തട്ടകമാണ് കോട്ടയം ജില്ലയിലെ പുതുപ്പള്ളി. 10ലധികം നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പുതുപ്പള്ളിക്കാര്‍ക്ക് കുഞ്ഞൂഞ്ഞ് അല്ലാതെ മറ്റൊരു ഒപ്ഷനുണ്ടായിരുന്നില്ല. ഇത്തവണയും ഉമ്മന്‍ ചാണ്ടി തന്നെ ഇവിടെ നിന്ന് ജയിക്കുമെന്നാണ് ട്വന്റി ഫോര്‍ ചാനല്‍ നടത്തിയ പ്രീപോള്‍ സര്‍വ്വെയില്‍ വ്യക്തമായത്. മണ്ഡലത്തില്‍ നടത്തിയ സര്‍വ്വെയില്‍ 48 ശതമാനം പേര്‍ ഉമ്മന്‍ ചാണ്ടിയെ വിജയിക്കുമെന്ന് അഭിപ്രായപ്പെട്ടു.

ഇടതുസ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസിന് 41 ശമതാനം പേരുടെ പിന്തുണയുണ്ട്. 11 ശതമാനം പേര്‍ എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍ ഹരിയെ പിന്തുണച്ചു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന് പുതുപ്പള്ളി മണ്ഡലത്തിലെ 59 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. എംഎല്‍എ ആയി ഉമ്മന്‍ ചാണ്ടി വരണം എന്ന് തന്നെയാണ് മണ്ഡല വാസികളുടെ അഭിപ്രായം. എംഎല്‍എ എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രകടനത്തിന് പുതുപ്പള്ളിക്കാര്‍ നല്‍കിയത് 64 മാര്‍ക്കാണ് എന്നും സര്‍വ്വെ ഫലത്തില്‍ വ്യക്തമാക്കുന്നു.
ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം
തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയായിരുന്നു പുതുപ്പള്ളി മണ്ഡലത്തിലെ ഫലം. നിരവധി പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം പ്രകടമായിരുന്നു. ഈ ആവേശത്തിലാണ് ജെയ്ക്ക് സി തോമസ് വീണ്ടും ഉമ്മന്‍ ചാണ്ടിക്കെതിരെ ഇറങ്ങിയിട്ടുള്ളത്. ജെയ്ക് പുതുപ്പള്ളിക്കാരനാണ് എന്നതും അദ്ദേഹത്തിന് അനുകൂലമായ ഘടകമാണ്. എന്നാല്‍ എതിരാളി ഉമ്മന്‍ ചാണ്ടിയായതുകൊണ്ടുതന്നെ ജെയ്കിന് ജയസാധ്യത കുറവാണെന്ന വിലയിരുത്തലിലാണ് മണ്ഡലവാസികള്‍.
കൃതി ഷെട്ടിയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications