Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൂത്ത് പേസ്റ്റില്‍ എംഡിഎംഎ; കോട്ടയത്തെ ജയിലിലെ തടവുകാരന് എത്തിച്ചത് ഭാര്യ; ഒടുവില്‍ സംഭവിച്ചത്

കോട്ടയം: ജയിലില്‍ കഴിയുന്ന ഭര്‍ത്താവിന് ടൂത്ത് പേസ്റ്റില്‍ എം ഡി എം എ നിറച്ച് ഭാര്യ ജയിലില്‍ എത്തിച്ചുനല്‍കിയതായി കണ്ടെത്തി. കോട്ടയത്താണ് സംഭവം. സബ് ജയിലില്‍ കഴിയുന്ന പ്രതിയായ ഭര്‍ത്താവിന് ഭാര്യ ടൂത്ത് പേസ്റ്റില്‍ എം ഡി എം എ എത്തിച്ചുനല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം കോട്ടയത്ത് പിടിയിലായ കാരാപ്പുഴ പുന്നപ്പറമ്പില്‍ ഗോകുലാണ് സബ് ജയിലില്‍ കഴിയുന്ന ആളുടെ ഭാര്യയുടെ കൈവശം എം ഡി എം എത്തിച്ച് നല്‍കി ജയിലില്‍ എത്തിച്ചത്.

1

ഗോകുലും ഇപ്പോള്‍ ജയിലില്‍ കഴിയുന്ന സുന്ദറും ഒരുമിച്ച് സബ് ജയിലില്‍ കഴിഞ്ഞിരുന്നു. സുന്ദറിന് എം ഡി എം എ എത്തിക്കുന്നതിനാണ് ടൂത്ത് പേസ്റ്റിലാക്കി ഭാര്യയ്ക്ക് നല്‍കിയത്. ട്യൂബിനകത്തെ പേസ്റ്റ് കളഞ്ഞ് എം ഡി എം എ നിറയ്ക്കുകയായിരുന്നു. ജയിലില്‍ നടത്തിയ പരിശോധനയില്‍ ഇത് കണ്ടെത്തി.

2

സുന്ദറിന്റെ ഭാര്യയെ ചോദ്യം ചെയ്തപ്പോഴാണ് ഗോകുലാണ് കൊടുത്തയച്ചതെന്ന് മനസിലായത്. തുടര്‍ന്ന് അറസ്റ്റിലായ ഗോകുല്‍ കഴിഞ്ഞ ദിവസം ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. 38 ഗ്രാം എം ഡി എം എയുമായാണ് ഗോകുലിനെ കോട്ടയം അനശ്വര തീയേറ്ററിന് സമീപത്ത് വച്ച് അറസ്റ്റ് ചെയ്യുന്നത്.

3

പൊതിഞ്ഞു ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് പാക്കറ്റ് ജീന്‍സിന്റെ പോക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു. ഇയാള്‍ക്ക് എം ഡി എം എ എത്തിച്ചു നല്‍കുന്നവരെക്കുറിച്ച് സൂചന ലഭിച്ചതായും അവരെ ഉടന്‍ പിടികൂടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും പൊലീസ് പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് വന്‍ ലഹരി വേട്ടയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നുവരുന്നത്.

4

കഴിഞ്ഞ ദിവസം മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ 118.8 ഗ്രാം എം ഡി എം എ പിടികൂടി യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. ബാംഗ്ലൂര്‍ - കോഴിക്കോട് കെ എസ് ആര്‍ ടി സി ഐരാവത് ബസിലെ യാത്രക്കാരനായ കോഴിക്കോട് സ്വദേശി മിറാഷ് മാലിക് ആണ് എം ഡി എം എ കടത്തുന്നതിനിടെ എക്‌സൈസ് പിടിയിലായത്.

5

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷെറഫുദ്ധീന്‍ നേതൃത്വം നല്‍കിയ പരിശോധനയിലാണ് പ്രതിയുടെ ബാഗില്‍ നിന്നും എം ഡി എം എ കണ്ടെത്തിയത്. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹാഷിം എന്നയാളുടെ നേതൃത്വത്തിലുള്ള ലഹരി മാഫിയയില്‍ ഉള്‍പ്പെട്ടയാളാണ് പ്രതി എന്നാണ് ചോദ്യം ചെയ്യലില്‍ മനസ്സിലായിട്ടുള്ളത്. വിശദമായ കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

6

കൂടാതെ 163 ഗ്രാം എം ഡി എം എയുമായി കോഴിക്കോട് പുതിയങ്ങാടി കോയറോഡ് ബീച്ചില്‍ പള്ളിക്കണ്ടി അഷ്റഫ്ിനെ എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. ബാംഗ്ലൂര്‍ നിന്നും വലിയ അളവില്‍ മയക്കുമരുന്ന് എത്തിച്ച് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വിതരണം നടത്തുന്നയാളാണ് അഷ്റഫ്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ 10 ലക്ഷം രൂപയോളം വിലവരും. മാസങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇയാളുടെ അറസ്റ്റ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+