• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ലതിക സുഭാഷിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസ് മാറി ചിന്തിക്കുന്നു; തിരികെ കൊണ്ടുവരാന്‍ ശ്രമമെന്ന്...

കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പില്‍ തുടക്കത്തില്‍ ഉണ്ടായ പ്രതിസന്ധികള്‍ എല്ലാം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തോടെ മറികടക്കാമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. യുവത്വത്തിനും പുതുമുഖങ്ങള്‍ക്കും കൂടുതല്‍ അവസരം നല്‍കികൊണ്ടുള്ള പട്ടിക ഹൈക്കമാന്‍ഡ് പുറത്ത് വിടാതെ കെപിസിസി അധ്യക്ഷന്‍ തന്നെ പ്രഖ്യാപിച്ചതും അതുകൊണ്ടായിരുന്നു. എന്നാല്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചതോടെ ചിത്രമാകെ മാറുകയും കോണ്‍ഗ്രസ് വലിയ പ്രതിരോധത്തിലാവുകയും ചെയ്തു.

ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം

ലതിക സുഭാഷ്

ലതിക സുഭാഷ്

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്യുന്നു. കോണ്‍ഗ്രസിനോട് അവര്‍ തുടക്കം മുതലെ ആവശ്യപ്പെട്ട സീറ്റായിരുന്നു ഏറ്റുമാനൂര്‍. എന്നാല്‍ മുന്നണിയിലെ സീറ്റ് വിഭജനത്തില്‍ ഏറ്റുമാനൂര്‍ ജോസഫ് ഗ്രൂപ്പിന് നല്‍കി. ഇത് തിരികെ എടുത്ത് കോണ്‍ഗ്രസ് തന്നെ മത്സരിക്കണമെന്നായിരുന്നു ലതിക സുഭാഷിന്‍റെ ആവശ്യം.

മത്സര ചിത്രം മാറി

മത്സര ചിത്രം മാറി

ഏറ്റുമാനൂര്‍ ലഭിക്കില്ലെന്ന് ഉറപ്പായതോടെ അവസാന നിമിഷം വൈപ്പിനായി ശ്രമം നടത്തിയെങ്കിലും അതും വിജയം കണ്ടില്ല. ഇതോടെയാണ് കടുത്ത പ്രതിഷേധത്തിലേക്ക് പോവാനും പാര്‍ട്ടിയില്‍ നിന്ന് പുറത്ത് വന്ന് ഏറ്റുമാനൂരില്‍ മത്സരിക്കാനും ലതിക സുഭാഷ് തീരുമാനിച്ചത്. ഇതോടെ ഏറ്റുമാനൂരിലെ മത്സര ചിത്രമാകെ മാറി.

മൃദുസമീപനം

മൃദുസമീപനം

യുഡിഎഫിന് വേണ്ടി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ പ്രിന്‍സ് ലൂക്കോസും എല്‍ഡിഎഫിന് വേണ്ടി സിപിഎമ്മിലെ എന്‍ വാസവനും മത്സരിക്കുന്നു. ഇവിടെക്കാണ് മണ്ഡലത്തില്‍ വലിയ സ്വാധീനമുള്ള ലതിക സുഭാഷ് സ്വതന്ത്രയായി എത്തുന്നത്. മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരു വിഭാഗം ലതിക സുഭാഷിനോട് മൃദുസമീപനം പുലര്‍ത്തുന്നുവെന്ന പരാതി ഇപ്പോള്‍ തന്നെ ജോസഫ് വിഭാഗത്തിനുണ്ട്.

തിരികെ കൊണ്ടുവരാന്‍ ശ്രമിക്കും

തിരികെ കൊണ്ടുവരാന്‍ ശ്രമിക്കും

ഇതിനിടയിലാണ് ലതിക സുഭാഷിനെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന പ്രസ്താവനയുമായി കേരളത്തിന്‍റെ ചുമതലയുള്ല എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ രംഗത്ത് എത്തുന്നത്. കോണ്‍ഗ്രസ് വോട്ടുകള്‍ ചോരുമേയെന്ന ജോസഫ് വിഭാഗത്തിന്‍റെ ആശങ്കകള്‍ക്ക് കൂടുതല്‍ ശക്തിപകരുന്നാണ് ഈ പ്രഖ്യാപനം എന്ന വിലയിരുത്തലാണ് അവര്‍ക്കുള്ളത്.

നിര്‍ഭാഗ്യകരം

നിര്‍ഭാഗ്യകരം

ലതിക സുഭാഷ് സ്വതന്ത്രായി മത്സരിക്കുന്ന നിര്‍ഭാഗ്യകരമായ സംഭവമാണ്. അവര്‍ക്ക് സീറ്റ് നല്‍കാനുള്ള ശ്രമം എല്ലാവരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ മത്സിക്കാനാഗ്രഹിച്ച സീറ്റ് ഏറ്റുമാനൂര്‍ ആയിരുന്നു. അത് വിട്ട് നല്‍കാന്‍ കേരള കോണ്‍ഗ്രസ് തയ്യാറായില്ല. അതോടെയാണ് അവര്‍ക്ക് സീറ്റ് ലഭിക്കാതെ പോയത്. ലതികയുമായി സംസാരിച്ച് അവരെ തിരികെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീ പ്രാതിനിധ്യം

സ്ത്രീ പ്രാതിനിധ്യം

കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞുവെന്ന പരാതി ശരിയാരിക്കാം. കുറച്ച്കൂടി സ്ത്രീകളെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നമുക്ക് സമൂഹത്തിലെ എല്ലാ വിഭാഗക്കാരേയും ഉള്‍പ്പെടുത്തേണ്ടിയിരിക്കുന്നു. അതിനാല്‍ സത്രീകള്‍ക്ക് ഇത്രയേ ഇപ്പോള്‍ നല്‍കാനായുള്ളുവെന്നും അദ്ദേഹം പറയുന്നു.

യുഡിഎഫ് അധികാരത്തിലെത്തിയാല്‍

യുഡിഎഫ് അധികാരത്തിലെത്തിയാല്‍

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് സാധാരണയിലും കൂടുതല്‍ മന്ത്രിസ്ഥാനം നല്‍കാന്‍ ശ്രമിക്കും. മുന്നണിക്ക് ഇത്തവണ വളരെയധികം വിജയ പ്രതീക്ഷയുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സര്‍ക്കാറിന്‍റെ പ്രവര്‍ത്തനം ഫലപ്രദമായിരുന്നില്ല. മാറ്റത്തിനായി ജനങ്ങള്‍ വലിയ തോതില്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നടി ചിത്ര ശുക്ലയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

cmsvideo
  ഭരണത്തുടര്‍ച്ച പ്രഖ്യാപിച്ച് സര്‍വ്വേ ഫലം| Oneindia Malayalam
  പിണറായി വിജയൻ
  Know all about
  പിണറായി വിജയൻ

  English summary
  will try to bring Latika Subhash back to Congress; says AICC general secretary Tariq Anwar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X