Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമാ ചിത്രീകരണത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം: ഒടുവില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ സിനിമാ ചിത്രീകരണം നടത്തുന്നതിനിടെ തടയാനെത്തി യൂത്ത് കോണ്‍ഗ്രസ്. ഒടുവില്‍ പ്രവര്‍ത്തകര്‍ തമ്മിലടി. കാഞ്ഞിരപ്പള്ളിയില്‍ നടക്കുന്ന ഷാജി കൈലാസ് പ്രിഥ്വിരാജ് ചിത്രം കടുവയുടെ ചിത്രീകരണം നടക്കുന്നിടത്തേക്കാണ് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തിയത്.

ചിത്രീകരണത്തിനിടെ വഴി തടഞ്ഞുവെന്നാരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിത്രീകരണം നടക്കുന്നിടത്തേക്ക് മാര്‍ച്ച് നടത്തിയത്. പൊന്‍കുന്നം ഭാഗത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഷൂട്ടിങ്ങിിനിടയിലേക്ക് പ്രതിഷേധവുമായെത്തിയത്.

1

ഇതിനെ കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. കാരണം ഇവരാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിത്രീകരണം നടത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കി വന്നിരുന്നത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം, ഉന്തും തള്ളും ഉണ്ടാവുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് നേതാക്കളിടപെട്ടാണ് ഇവരെ ശാന്തരാക്കിയത്. ജോജു ജോര്‍ജിനെയുള്‍പ്പെടെയുള്ള വിഷയങ്ങളുള്‍പ്പെടുത്തിയായിരുന്നു മാര്‍ച്ചിനിടെയുണ്ടായ മുദ്രാവാക്യം. അനുമതി വാങ്ങിയ ശേഷമാണ് ഷൂട്ടിംഗ് നടത്തിയതെന്നാണ് സിനിമാ പ്രവര്‍ത്തകര്‍ പറഞ്ഞത്. പൊലീസും പ്രാദേശിക പാര്‍ട്ടി നേതാക്കളുമെത്തിയാണ് പ്രതിഷേധക്കാരെ മാറ്റിയത്.

2

ജോജുവിനെതിരെയുള്ള ഒരു പ്രതിഷേധം കൂടിയായിരുന്നു മുദ്രാവാക്യത്തില്‍ നിറഞ്ഞ് നിന്നത്. കേരളപ്പിറവി ദിനത്തിലാണ് സിനിമാ താരം ജോജു ജോര്‍ജ്ജ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന റോഡ് ഉപരോധ സമരത്തിനിടയിലേക്ക് പ്രതിഷേധവുമായെത്തിയത്. ഇത് പിന്നീട് ജോജുവും പ്രവര്ഡത്തകരും തമ്മിലുള്ള വാക്കേറ്റത്തിലേക്കെത്തുകയായിരുന്നു. തുടര്‍ന്ന് ജോജുവിന്റെ കാറിന്റെ പിന്‍ഭാഗത്തെ ചില്ല് പൂര്‍ണമായും തകര്‍ത്തിരുന്നു. ഇതില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനേയും, ഒരു ഐഎന്‍ടിയുസി പ്രവര്‍ത്തകനേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

3

കാര്‍ തകര്‍ത്ത സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെയും വഴി തടല്‍ സമരം നടത്തിയ സംഭവത്തില്‍ 30 പേര്‍ക്കെതിരെയുമാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നത്. സംഭവത്തില്‍ ജോജുവും കോണ്‍ഗ്രസ് പ്രവര്‍ത്തകരും അങ്ങോട്ടും ഇങ്ങോട്ടും ശക്തമായി തന്നെയാണ് പോരാടിയിരുന്നത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ അയയാനുള്ള ശ്രമവും നടത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിനെതിരെ രൂക്ഷമായി പ്രതികരിച്ചപ്പോഴേക്കും പിന്മാറാന്‍ തയ്യാറല്ലെന്ന് ജോജു പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് കോണ്ഡഗ്രസും ജോജുവിനെതിരെ ശക്തമായ നിലപാടുമായി രംഗത്ത് വരികയായിരുന്നു.

4

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ ജോജുവിനെതിരെ നിലപാട് ആവര്‍ത്തിച്ചതോടെ കൂടുതല്‍ സമരപരിപാടികളിലേക്ക് കടക്കാനാണ് എറണാകുളം ഡിസിസിയുടെ തീരുമാനമെന്ന് നേതാക്കള്‍ അറിയിച്ചു. ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലാകാനുള്ള ആറ് പ്രതികള്‍ പൊലീസിന് മുന്‍പാകെ കീഴടങ്ങുന്ന കാര്യത്തില്‍ നാളെ കോണ്‍ഗ്രസ് തീരുമാനമെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.പരസ്പര വിട്ടു വീഴ്ചയില്‍ ഖേദം അറിയിച്ച് കേസില്‍ നിന്ന് പിന്‍മാറുക എന്നതിനായിരുന്നു കോണ്‍ഗ്രസും, ജോജുവും തമ്മില്‍ നീക്കം നടത്തിയിരുന്നത്. എറണാകുളത്തെ കോണ്‍ഗ്രസ് നേതാക്കളും ജോജുവിന്റെ സുഹൃത്തുക്കളും ഇക്കാര്യത്തില്‍ ധാരണയായെങ്കിലും കെ സുധാകരന്‍ ഉള്‍പ്പടെ മുതിര്‍ന്ന നേതാക്കള്‍ ജോജുവിനെതിരെ വിമര്‍ശനം കടുപ്പിച്ചതാണ് ജോജു വീണ്ടും കേസ് കടുപ്പിക്കാന് തീരുമാനിച്ചത്.

5

സംഭവത്തിന് ശേഷം സമൂഹമാധ്യമങ്ങളില്‍ നിന്നടക്കം അക്കൗണ്ടുകള്‍ താത്കാലികമായി റദ്ദാക്കിയിരിക്കുകയാണ് ജോജു. പരസ്യപ്രസ്താവനകള്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് അദ്ദേഹം. താരസംഘടനയായ അമ്മയുടെ ഭാരവാഹികളോ മുതിര്‍ന്ന താരങ്ങളോ ഇടപെടുമെന്ന സൂചന ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നെങ്കിലും അത്തരം നീക്കങ്ങളും നിലവിലില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. സിപിഎം ഗൂഡാലോചനയാണ് സമവായ നീക്കങ്ങള്‍ക്ക് തിരിച്ചടിയായതെന്ന് കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
സിപിഎം നടത്തിയ സമരമാണ് ജോജു തടയാന്‍ പോയതെങ്കില്‍ അയാളുടെ അനുശോചന യോഗം നടത്തേണ്ടി വന്നേനെയെന്നും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

6

വാഹനത്തിന്റെ ചില്ല് പൊളിക്കുന്നതൊന്നും വലിയ കാര്യമല്ലെന്നും പറഞ്ഞ കെ.സുധാകരന്‍ സിപിഎമ്മിന്റെ സമരമായിരുന്നെങ്കില്‍ ജോജു പോകുമായിരുന്നോ എന്നും ചോദിച്ചു. കാര്‍ തകര്‍ത്ത കേസിലെ പ്രതിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ജാമ്യാപേക്ഷയില്‍ ജോജു കക്ഷി ചേര്‍ന്ന സാഹചര്യത്തിലാണ് സുധാകരന്‍ ഇന്നലെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. ജോജുവിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ ബാബുവും രംഗത്തെത്തിയിരുന്നു. ജോജു സദാചാര പൊലീസ് ചമയുകയാണെന്ന് ചെയ്തതെന്ന് കെ ബാബു പറഞ്ഞു. മാസ്‌ക് ധരിക്കാതെയാണ് ജോജു അട്ടഹസിച്ചതെന്നും എന്തുകൊണ്ട് ഇതിനെതിരെ പൊലീസ് കേസെടുത്തില്ലെന്നും ബാബു ചോദിച്ചു. സിനിമാ നടന്‍മാര്‍ക്ക് വേറെ നിയമം ഉണ്ടോയെന്നും ഒത്തുതീര്‍പ്പ് ശ്രമത്തില്‍ നിന്ന് ജോജുവിനെ പിന്തിരിപ്പിച്ചത് സിപിഎം നേതൃത്വമാണെന്നും കെ ബാബു ആരോപിച്ചു.

Recommended Video

cmsvideo
    ജോജുവിനെ എങ്ങനെയെങ്കിലും കുടുക്കാൻ കോൺഗ്രസ് | Oneindia Malayalam
    7

    കോണ്‍ഗ്രസ് സമരത്തിനിടെ മനപൂര്‍വം പ്രകേപനം സൃഷ്ടിച്ചത് ജോജുവാണെന്നും പൊലീസ് ഇതിന് കൂട്ട് നില്‍ക്കുകയാണെന്നും ബാബു ആരോപിച്ചു. സിപിഎം സമരത്തിനിടയിലേക്കാണ് ജോജു വന്നിരുന്നതെങ്കില്‍ ആംബുലന്‍സില്‍ കൊണ്ടുപോകേണ്ടി വന്നേനെയെന്നും ബാബു പറഞ്ഞു. ജോജുവിനെതിരെ കേസ് എടുക്കാത്തതില്‍ മഹിള കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ സമരപരിപാടികള്‍ക്ക് തുടക്കമിടുമെന്നും ബുധനാഴ്ച് മരട് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്നും നാളെ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ചക്രസ്തംഭന സമരത്തിന് ശേഷം തുടര്‍ന്നുള്ള നിയമനടപടികള്‍ ആലോചിക്കുമെന്നുമാണ് ലഭിക്കുന്ന വിവരം. ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പടെ ആറ് പേരെയാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്. സമവായചര്‍ച്ചകള്‍ നിലച്ചതോടെ പ്രതികളുടെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുവെന്ന് കൊച്ചി പൊലീസ് വ്യക്തമാക്കിയിരുന്നത്. ഈ കേസില്‍ കക്ഷി ചേരണമെന്ന ജോജു ജോര്‍ജ്ജിന്റെ അപേക്ഷയിലും നാളെ കോടതിയില്‍ നിന്ന് തീരുമാനമുണ്ടായേക്കും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+