കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ജില്ലയില്‍ 61 കോവിഡ് ആശുപത്രികളിലായി 1183 കിടക്കകള്‍ ഒഴിവ്

Google Oneindia Malayalam News

കോഴിക്കോട്: കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ 61 കോവിഡ് ആശുപത്രികളിലായി 3229 കിടക്കകളില്‍ 1183 എണ്ണം ഒഴിവുണ്ട്. 94 ഐ. സി.യു കിടക്കകളും 29 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 331 കിടക്കകളും ഒഴിവുണ്ട്. 15 ഗവണ്‍മെന്റ് കോവിഡ് ആശുപത്രികളിലായി 308 കിടക്കകള്‍, 22 ഐ. സി. യു, 22 വെന്റിലേറ്റര്‍, 173 ഓക്‌സിജന്‍ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

1

12 സി.എഫ്.എല്‍.ടി.സികളിലായി ആകെയുള്ള 1505 കിടക്കകളില്‍ 1065 എണ്ണം ബാക്കിയുണ്ട്. നാല് സി.എസ്.എല്‍. ടി.സികളിലായി ആകെയുള്ള 630 കിടക്കകളില്‍ 338 എണ്ണം ഒഴിവുണ്ട്. 82 ഡോമിസിലറി കെയര്‍ സെന്ററുകളില്‍ ആകെയുള്ള 2174 കിടക്കകളില്‍ 1552 എണ്ണം ഒഴിവുണ്ട്.

അതേസമയം ജില്ലയില്‍ പുതുതായി വന്ന 5572 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 120345 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 460391 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടു കൂടി പുതുതായി വന്ന 377 പേര്‍ ഉള്‍പ്പെടെ 3573 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. പുതുതായി വന്ന 240 പേര്‍ ഉള്‍പ്പെടെ ആകെ 923 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 163662 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
ആകെ 2011879 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2008781 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 1761924 എണ്ണം നെഗറ്റീവാണ്. മാനസികസംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ഹെല്‍ത്ത് ഹെല്‍പ്പ്‌ലൈനിലൂടെ 40 പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. 3380 പേര്‍ക്ക് മാനസികസംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി.

ജില്ലയില്‍ മെയ് ഒമ്പത് മുതല്‍ 15 വരെയുള്ള ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രകാരം 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുപ്പത് ശതമാനത്തിനു മുകളില്‍. ഏറ്റവും ഉയര്‍ന്ന ടിപിആര്‍ നിരക്ക് രേഖപ്പെടുത്തിയത് 45 ശതമാനമുളള ഒളവണ്ണ പഞ്ചായത്തിലാണ്. മെയ് ഒന്‍പത് മുതല്‍ 15 വരെയുള്ള കണക്കുകള്‍ പ്രകാരം ഒളവണ്ണ (45), തൂണേരി (44), കോട്ടൂര്‍ (38), ചേളന്നൂര്‍ (37), രാമനാട്ടുകര (37), വാണിമേല്‍(37), അഴിയൂര്‍ (36), കാരശ്ശേരി (36), ഫറോക്ക് (35), കക്കോടി (35), ഉണ്ണികുളം (35), വളയം (35), കൊടിയത്തൂര്‍ (34), കാക്കൂര്‍ (33), ഒഞ്ചിയം (33), പനങ്ങാട് (33), വേളം (33), ചെറുവണ്ണൂര്‍ (32), കടലുണ്ടി (32), കുന്നുമ്മല്‍ (32), തലക്കുളത്തൂര്‍ (32), തിരുവള്ളൂര്‍ (32), എടച്ചേരി (31), ഓമശ്ശേരി (31), പെരുവയല്‍ (31), ചെക്യാട് (30), കട്ടിപ്പാറ(30), നാദാപുരം(30), നടുവണ്ണൂര്‍ (30), പെരുമണ്ണ (30) ശതമാനം എന്നിങ്ങനെയാണ് ടി പിആര്‍ 30ന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങള്‍.

റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍

46 തദ്ദേശസ്ഥാപനങ്ങളിലെ ടിപിആര്‍ നിരക്ക് 20 നും 30 ശതമാനത്തിനും ഇടയിലാണ്. ചങ്ങരോത്ത്(19), ആയഞ്ചേരി( 17) എന്നി രണ്ടു പഞ്ചായത്തുകളില്‍ ടിപിആര്‍ 20 ശതമാനത്തില്‍ താഴെയാണ്. ജില്ലയില്‍ മെയ് മൂന്നു മുതല്‍ ഒന്‍പത് വരെയുള്ള ആഴ്ചയിലെ കണക്കു പ്രകാരം 33 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ടിപിആര്‍ നിരക്ക് മുപ്പത് ശതമാനത്തിനു മുകളിലായിരുന്നു.

ഏപ്രില്‍ 12 മുതല്‍ 18 വരെയുള്ള ആഴ്ചയിലും ഏപ്രില്‍ 19 മുതല്‍ 25 വരെയുള്ള ആഴ്ചയിലും 12 തദ്ദേശസ്ഥാപനങ്ങളില്‍ മാത്രമായിരുന്നു ടിപിആര്‍ നിരക്ക് മുപ്പതിനു മുകളിലായത്. ഏപ്രില്‍ 26 മുതല്‍ മെയ് രണ്ടു വരെയുള്ള ആഴ്ചയില്‍ 28 തദ്ദേശസ്ഥാപനങ്ങളില്‍ ടിപിആര്‍ മുപ്പതിനു മുകളിലുണ്ടായിരുന്നു.

കറുപ്പിൽ ഹോട്ടായി നടി വിഷ്ണുപ്രിയ, പുതിയ ഫോട്ടോകൾ

Kozhikode
English summary
1183 beds remaining in hospitals in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X