കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുരിതാശ്വാസ നിധിയിലേക്ക് സാമൂതിരി രാജ ദേവസ്വത്തിന്റെ വക 25 ലക്ഷം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സാമൂതിരി രാജ ദേവസ്വം 25 ലക്ഷം രൂപ സംഭാവന നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ.സി ഉണ്ണി അനുജന്‍ രാജയാണ് തുകയുടെ ചെക്ക് കൈമാറിയത്. മന്ത്രി ടി.പി രാമകൃഷ്ണന്‍ ഏറ്റുവാങ്ങി.

samoothiri

വളയനാട് ദേവീക്ഷേത്രം, തിരുന്നാവായ നാവാമുകുന്ദക്ഷേത്രം, തൃപ്രങ്ങോട് ശിവക്ഷേത്രം, തളി മഹാക്ഷേത്രം, ആലത്തൂര്‍ ഹനുമാന്‍ കാവ് എന്നീ ദേവസ്വങ്ങളില്‍ നിന്നാണ് തുക സമാഹരിച്ചത്. എല്ലാ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളിലും ഉയര്‍ന്ന ജനാധിപത്യബോധത്തോടെ കൂടെ നില്‍ക്കുന്ന സാമൂതിരി കുടുംബത്തെ അഭിനന്ദിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് കേരളം പുനര്‍നിര്‍മ്മിക്കാനുളള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പി മോഹനന്‍മാസ്റ്റര്‍, സാമൂതിരി രാജയുടെ പേഴ്‌സണല്‍ സെക്രട്ടറി ടി.ആര്‍ രാമവര്‍മ്മ, സാമൂതിരി രാജയുടെ പുത്രി മായാഗോവിന്ദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ക്ലാസ് മുറിയിലെ ബോർഡിൽ നന്ദി വാചകങ്ങൾ എഴുതിച്ചേർത്ത് ക്യാമ്പിൽ നിന്ന് അവർ വീടുകളിലേക്ക് യാത്രയായിക്ലാസ് മുറിയിലെ ബോർഡിൽ നന്ദി വാചകങ്ങൾ എഴുതിച്ചേർത്ത് ക്യാമ്പിൽ നിന്ന് അവർ വീടുകളിലേക്ക് യാത്രയായി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കലക്ടറുടെ അക്കൗണ്ടിലേക്കുമായി കോഴിക്കോട് ജില്ലയില്‍ നിന്നും ഇതുവരെ ലഭിച്ചത് 4.13 കോടി രൂപ. തിങ്കളാഴ്ച മാത്രം 46.55 ലക്ഷം രൂപ ലഭിച്ചു. ഈ മാസം 13 മുതല്‍ 27 വരെ 4,13,36,441 രൂപയാണ് കിട്ടിയത്. വികെസിയുടെ വിവിധ ഗ്രൂപ്പുകളിലായി ലഭിച്ച ഒരു കോടി രൂപയാണ് സംഭാവനകളിലെ ഏറ്റവും വലിയ തുക.

Recommended Video

cmsvideo
സാലറി ചലഞ്ച്‌ ഏറ്റെടുത്ത് മലയാളികൾ | OneIndia Malayalam


താമരശ്ശേരി റീജിയണല്‍ ഡഫ് സെന്ററിലെ ബധിരമൂക അംഗങ്ങള്‍ സമാഹരിച്ച 10,160 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. മണിയാട്ടുകുടി സാന്‍ഡ്, ലങ്ക സാന്‍ഡ്, പന്തലായനി സാന്‍ഡ് ആ്ന്‍ഡ് സ്റ്റോണ്‍ പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ത്രീസ്റ്റാര്‍ സ്റ്റോണ്‍ ക്രഷര്‍, പവര്‍ സ്റ്റോണ്‍ പ്രൊഡക്, സാഫ സ്റ്റോണ്‍ ക്രഷര്‍,ആല്‍ഫ ബ്രിക്‌സ് ആന്‍ഡ് മെറ്റല്‍സ്, പ്രൊഫൈല്‍ സാന്‍ഡ്‌സ്,പ്രൊഫൈല്‍ മെറ്റല്‍സ്, പ്രൊഫൈല്‍ ഗ്രാനൈറ്റ്‌സ് എന്നീ ഗ്രൂപ്പുകളും മുഹമ്മദ് ഇസ്മയില്‍ മാക്കി, ജോജി ജോസഫ് എന്നിവരും ദുരിതാശ്വാസത്തിനായി തിങ്കളാഴ്ച ഒരു ലക്ഷം രൂപവീതം നല്‍കി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റസിഡന്‍സ് അസോസിയേഷനുകള്‍ തുക സമാഹരിച്ച് സംഭാവന നല്‍കിയിട്ടുണ്ട്.

Kozhikode
English summary
25 lakh contribution for relief fund by samoothirirajadevasom
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X