• search
 • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മോദിയേയും അംബാനിയെയും ജയിലിലടച്ച് നീതി നടപ്പാക്കും; അധികാരത്തിലെത്തിയാല്‍ നിയമത്തിന് മുമ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു കുറ്റവാളിയെയും അനുവദിക്കില്ലെന്ന് രാഹുല്‍

 • By Desk

കോഴിക്കോട്: സുഹൃത്തായ അനില്‍ അംബാനിക്ക് രാജ്യത്തിന്റെ മുപ്പതിനായിരം കോടി മോഷ്ടിച്ച് നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. സുപ്രീംകോടതി ഉത്തരവ് പോലും മറികടന്ന് അംബാനിക്കുവേണ്ടി സി ബി ഐ സാരഥിയെ മാറ്റാന്‍ മോദി തയ്യാറായി. ആലപ്പുഴ മുനിസിപ്പാലിറ്റി വിഷയം; കോൺഗ്രസ് പ്രതിസന്ധിയിൽ, ചെയർമാൻ രാജിവച്ചാൽ രാജിവയ‌്ക്കുമെന്ന ഭീഷണിയുമായി അഞ്ച് കോൺഗ്രസ് കൗൺസിലർമാർ രംഗത്ത‌്!
മോദിയെയും അനില്‍ അംബാനിയെയും തടവിലിടുമ്പോള്‍ മാത്രമേ രാജ്യത്ത് നീതി നടപ്പാക്കപ്പെടുകയുള്ളൂ. വ്യോമസേനയ്ക്ക് നീതി ഉറപ്പാക്കണം. അധികാരത്തിലെത്തിയാല്‍ നിയമത്തിന് മുമ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു കുറ്റവാളിയെയും കോണ്‍ഗ്രസ് അനുവദിക്കുകയില്ലെന്ന് രാഹുല്‍ പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ജനമഹാറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍.

തന്റെ മനസ്സിലുള്ളത് ജനങ്ങളോട് പറയുക മാത്രമല്ല പ്രധാനമന്ത്രിയുടെ ജോലി. ജനങ്ങളുടെ മനസ്സ് ഗ്രഹിക്കുവാനും അവരെ കേള്‍ക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും സാധിക്കണം. ജനം തന്നെ എങ്ങനെ കാണുന്നു എന്ന് അദ്ദേഹത്തിന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. തന്നെ മാത്രം കേള്‍ക്കുന്ന ജനങ്ങളെ കേള്‍ക്കാന്‍ മോദി ഒരിക്കലും തയ്യാറാകുന്നില്ല. അല്‍പ്പം വിനയം മോദിക്കുണ്ടായിരുന്നെങ്കില്‍ നോട്ട്‌നിരോധനത്തെ കുറിച്ച് ഒരു കര്‍ഷകനോടോ ഒരു അമ്മയോടോ ഒന്ന് ചോദിച്ചു നോക്കണമായിരുന്നു.

ഒരു തീരുമാനമെടുക്കുന്നതിന് മുമ്പ് സ്വന്തം മന്ത്രിസഭയില്‍ പോലും ആലോചിക്കുന്നില്ല. 70 കൊല്ലം നമ്മുടെ സമ്പദ്ഘടനയെ സംരക്ഷിച്ച റിസര്‍വ് ബാങ്കിന്റെ അഭ്യര്‍ത്ഥനപോലും മാനിക്കാതെ നോട്ട്‌നിരോധനം നടപ്പാക്കി. ഏറ്റവും ദുര്‍ബലരെ ശ്രദ്ധിക്കുക വഴി രാജ്യം എന്താണെന്ന് മനസ്സിലാക്കാം എന്നതാണ് കോണ്‍ഗ്രസ് നയം. തങ്ങള്‍ക്ക് ബോധ്യപ്പെട്ട പ്രത്യയശാസ്ത്രം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുകയാണ് ബി ജെ പി ചെയ്യുന്നതെന്ന് രാഹുല്‍ ആരോപിച്ചു.

''നിങ്ങളാണ് ഞങ്ങളുടെ യജമാനന്മാര്‍. നിങ്ങള്‍ പറയുന്നത് ഞങ്ങള്‍ കേള്‍ക്കുന്നു. ഞാന്‍ എല്ലാ ആഴ്ചയിലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോകുന്നു, അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു. എന്നാല്‍ ഇവിടെ ഒരു പ്രധാനമന്ത്രി ഏതെങ്കിലും ചോദ്യങ്ങളെ നേരിടുകയോ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുകയോ ചെയ്യുന്നുണ്ടോ എന്ന് നിങ്ങള്‍ ഓര്‍ക്കണം'' ആരവങ്ങള്‍ക്കിടയില്‍ രാഹുല്‍ ചോദിച്ചു.

സ്വന്തം അഭിപ്രായമല്ലാതെ മറ്റൊന്നിനും വിലകല്‍പ്പിക്കാത്ത മോദി രാജ്യത്തെ ഭരണഘടനാസ്ഥാപനങ്ങള്‍ ഒന്നൊന്നായി തകര്‍ത്തുകൊണ്ടിരിക്കുന്നു. കേരളത്തിലും കര്‍ഷക ആത്മഹത്യ കൂടുന്നു. 50 ശതകോടീശ്വരന്‍മാരുടെ കോടികള്‍ എഴുതി തള്ളിയ മോദി കര്‍ഷകരെ കണ്ടതായി നടിക്കുന്നില്ല. നീരവ് മോദിയും ലളിത് മോദിയും മുകുള്‍ ചോസ്‌കിയും അനില്‍ അംബാനിയും മോദിക്ക് ഭായ്മാരാണ്. ഇവരാണ് മോദിയുടെ പടംവെച്ചുള്ള പരസ്യങ്ങള്‍ പത്രങ്ങളിലെത്തിക്കുന്നത്. അവര്‍ക്ക് അതുകൊണ്ട് നേട്ടവുമുണ്ട്.

പുല്‍വാമ ആക്രമത്തില്‍ വീരമൃത്യുവരിച്ച ജവാമാര്‍ക്കായി നമ്മള്‍ അനുശോചനം രേഖപ്പെടുത്തുമ്പോള്‍ മോദി സിനിമയ്ക്കായി മേക്കപ്പിട്ട് നില്‍ക്കുകയായിരുന്നു. മോദിക്ക് വേണ്ടത് രണ്ട് ഇന്ത്യയാണ്. തന്റെ സുഹൃത്തുക്കള്‍ക്കായി ഒരിന്ത്യയും തൊഴില്‍രഹിതരായിട്ടുള്ള യുവാക്കള്‍ക്കും ദുഃഖിതരായ കര്‍ഷകര്‍ക്കും വേണ്ടി മറ്റൊരിന്ത്യയും. ഇതാണ് രാജ്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സങ്കല്‍പ്പം. രണ്ട് ഇന്ത്യയെ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമല്ലെന്ന് രാഹുല്‍ ആവര്‍ത്തിച്ചു.

സംസ്ഥാനത്തെ യു ഡി എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔപാചാരിക തുടക്കം കുറിച്ച സമ്മേളനത്തില്‍ ആയിരങ്ങൾ അണിനിരന്നു. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍ എം പി, മുകുള്‍ വാസ്‌നിക്, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, എം പിമാരായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ രാഘവന്‍, ഇ ടി മുഹമ്മദ് ബഷീര്‍, യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹ്‌നാന്‍, കെ പി സി സി വര്‍ക്കിങ് പ്രസിഡന്റുമാരായ കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, എ ഐ സി സി സെക്രട്ടറി പി സി വിഷ്ണുനാഥ് സംസാരിച്ചു. അഡ്വ. ടി സിദ്ദിഖ് സ്വാഗതവും അഡ്വ. കെ പ്രവീണ്‍കുമാര്‍ നന്ദിയും പറഞ്ഞു.

കോഴിക്കോട് മണ്ഡലത്തിലെ യുദ്ധം
 • KP Prakash Babu
  കെ പി പ്രകാശ് ബാബു
  ഭാരതീയ ജനത പാർട്ടി
 • A Pradeep Kumar
  A Pradeep Kumar
  കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
Kozhikode

English summary
AICC president Rahul Gandhi against Narendra Modi and central government

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more